1. Organic Farming

Profitable Farming: വഴുതനങ്ങയിലെ ഈ ഇനങ്ങൾ കൃഷി ചെയ്യാം

വഴുതനങ്ങയുടെ വിലയിൽ വലിയ ഇടിവ് വരില്ല എന്നതിനാൽ തന്നെ പലരും ഇത് കൃഷി ചെയ്യാനും താൽപ്പര്യപ്പെടുന്നു.

Anju M U
FARMING
Profitable Farming: വഴുതനങ്ങയിലെ ഈ ഇനങ്ങൾ കൃഷി ചെയ്യാം

നമ്മുടെ ആഹാരശീലത്തിൽ വഴുതനങ്ങ ഒഴിച്ചുകൂടാനാവാത്തയാണ്. ആരോഗ്യഗുണങ്ങളും സമ്പുഷ്ടമായി അടങ്ങിയിട്ടുള്ളതിനാൽ തന്നെ വഴുതനങ്ങ കഴിയ്ക്കുന്നത് വളരെ പ്രയോജനകരവുമാണ്. നമ്മുടെ അടുക്കളത്തോട്ടത്തിലായാലും വഴുതനങ്ങ നട്ടുവളർത്താറുണ്ട്. കൂടാതെ, കൃഷിയെ കാര്യമായി നോക്കുന്നവർക്കായാലും വഴുതനങ്ങ ലാഭകരമായ (Profitable brinjal farming) ഒരു മാർഗമാണെന്ന് പറയാം.

വഴുതനങ്ങയുടെ വിലയിൽ വലിയ ഇടിവ് വരില്ല എന്നതിനാൽ തന്നെ പലരും ഇത് കൃഷി ചെയ്യാനും താൽപ്പര്യപ്പെടുന്നു. എന്നാൽ ഈ പച്ചക്കറി കൃഷി ചെയ്യുന്നവർ ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ, വഴുതനയിൽ നല്ല വിളവ് ലഭിക്കാൻ, കീടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടത് ആവശ്യമാണ്.
വ്യത്യസ്ത വലിപ്പത്തിലും നിറത്തിലുമുള്ള ഒരു പച്ചക്കറിയാണിത്. ഇതിന്റെ മികച്ച ഉൽപാദനത്തിന്, അതിന്റെ കൃഷിയുടെ രീതികളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. എങ്കിൽ മാത്രമാണ് ഉൽപ്പാദനം മികച്ചതാക്കാൻ സാധിക്കുകയുള്ളൂ.

വഴുതനയുടെ വിളവ് വർധിപ്പിക്കുന്നതിന്, അത്യുൽപാദനശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യണം. അവ ഏതെല്ലാമെന്ന് ചുവടെ വിവരിക്കുന്നു.

വഴുതനങ്ങ- ഇനങ്ങൾ

വൃത്താകൃതിയിലുള്ള (പർപ്പിൾ) വഴുതന ഇനങ്ങൾ: പുസ ഹൈബ്രിഡ് 6, അർക്ക നവനീത്, മഹിക്കോ ഹൈബ്രിഡ് 2
ക്ലസ്റ്റർ പർപ്പിൾ വെറൈറ്റി: മഹിക്കോ ഹൈബ്രിഡ് നമ്പർ 3, മഹികോർവയ്യ
വയലറ്റ് നിറത്തിലുള്ള ഉയരമുള്ള ഇനങ്ങൾ: പിങ്ക്, MS-172
മികച്ച വിളവ് നൽകുന്ന- പൂസ പർപ്പിൾ
രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളായ സൂര്യ, ശ്വേത, ഹരിത, നീലിമ എന്നിവ കൃഷി ചെയ്യാം.

കൃഷി രീതി

മഴക്കാലത്തും ശൈത്യകാലത്തും വഴുതനങ്ങ കൃഷി ചെയ്യാം. എന്നാൽ വേനൽക്കാലത്ത് രോഗങ്ങളും കീടങ്ങളും കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ട്.
ജൈവാംശവും ആഴവും വളക്കൂറും നീർവാർച്ചയുമുള്ള മണ്ണാണ് മികച്ചത്. മണ്ണിൽ കുമ്മായം ചേർത്ത് പുളിരസം ക്രമപ്പെടുത്തി, തവാരണകളിലോ പ്രോട്രേകളിലോ വിത്തു പാകി തൈകൾ പറിച്ചു നട്ട് വഴുതനങ്ങ കൃഷി ചെയ്യണം.
വഴുതനങ്ങയിലെ വളപ്രയോഗവും ശ്രദ്ധിക്കേണ്ടതാണ്. നടുന്നതിന് രണ്ടാഴ്ച മുൻപ് ഒരു സെന്റിന് രണ്ട് കിലോ എന്ന തോതിൽ കുമ്മായം ചേർത്ത് പുളിരസം ക്രമപ്പെടുത്തണം. മണ്ണ് പരിശോധിച്ച് പി എച്ച് അളവ് അറിഞ്ഞ ശേഷം അതിന് അനുസരിച്ചാകണം കുമ്മായം ചേർക്കേണ്ടത്.

ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച കാലിവളം അടിവളമായി നൽകാം. 20 കിലോ കോഴിവളമോ വെർമി കമ്പോസ്റ്റോ ഇട്ടുകൊടുക്കുന്നതും ഗുണപ്രദമാണ്. തൈ പറിച്ചുനട്ട ശേഷം 10 ദിവസത്തെ ഇടവേളയിൽ മേൽവളം നൽകാൻ ശ്രദ്ധിക്കണം.

വഴുതനങ്ങക്ക് നൽകാവുന്ന മേൽവളം പച്ച ചാണക ലായനിയോ ബയോഗ്യാസ് സ്ലറിയോ, കടലപ്പിണ്ണാക്ക് മിശ്രിതമോ ആണ്. വേപ്പിൻകുരു സത്ത്, കിരിയാത്ത്- സോപ്പ് വെളുത്തുള്ളി മിശ്രിതം, വേപ്പെണ്ണ വെളുത്തുള്ളി എമൽഷൻ, ഗോമൂത്രം കാന്താരി മുളക് മിശ്രിതം എന്നിവയെല്ലാം രോഗപ്രതിരോധത്തിനായി തളിയ്ക്കാവുന്ന ജൈവകീടനാശിനി പ്രയോഗങ്ങളാണ്.

ബന്ധപ്പെട്ട വാർത്തകൾ: രുചിയിലും ഗുണത്തിലും താരമായി സ്ട്രോബറി പേര

English Summary: Profitable Farming: Choose These Varieties Of Brinjal For Farming

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds