1. Organic Farming

തെങ്ങിൽ നിന്ന് കള്ള് എടുക്കാൻ ഈ റോബർട്ട് മതി

സാങ്കേതിക വിദ്യയിലൂടെ അഭൂതപൂർവമായ വേഗതയിൽ വ്യവസായങ്ങളെ പരിവർത്തനം ചെയ്യുന്ന ഒരു ലോകത്ത്, നവ ഡിസൈൻ ആന്റ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കാർഷിക-ടെക് മേഖലയിലെ നൂതനത്വത്തിന്റെ ഒരു മാതൃകയായി ഉയർന്നു വന്നിരിക്കുന്നു.

Arun T
നീര, കള്ള് എന്നിവ ടാപ്പ് ചെയ്യുന്ന ടാപ്പിംഗ് റോബോർട്ടിനാണ് നവ ഇന്നൊവേഷൻ രൂപം നൽകിയിരിക്കുന്നത്
നീര, കള്ള് എന്നിവ ടാപ്പ് ചെയ്യുന്ന ടാപ്പിംഗ് റോബോർട്ടിനാണ് നവ ഇന്നൊവേഷൻ രൂപം നൽകിയിരിക്കുന്നത്

സാങ്കേതിക വിദ്യയിലൂടെ അഭൂതപൂർവമായ വേഗതയിൽ വ്യവസായങ്ങളെ പരിവർത്തനം ചെയ്യുന്ന ഒരു ലോകത്ത്, നവ ഡിസൈൻ ആന്റ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി കാർഷിക-ടെക് മേഖലയിലെ നൂതനത്വത്തിന്റെ ഒരു മാതൃകയായി ഉയർന്നു വന്നിരിക്കുന്നു. https://navainnovation.com/

2016ൽ സ്ഥാപിതമായ ഈ സംരംഭം, കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ നിർമ്മിത ബുദ്ധിയുടേയും റോബോട്ടിക്സിന്റെയും മികവ് പ്രയോജനപ്പെടുത്തിയിരിക്കുകയാണ്. തെങ്ങിന്റെ പൂങ്കുലയിൽ ഘടിപ്പിച്ച് നീര, കള്ള് എന്നിവ ടാപ്പ് ചെയ്യുന്ന ടാപ്പിംഗ് റോബോർട്ടിനാണ് നവ ഇന്നൊവേഷൻ രൂപം നൽകിയിരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള കേര കർഷകർക്കും, കർഷക ഉത്പാദക സംഘടനകൾക്കും പ്രയോജനം നൽകുന്ന ഒന്നാണ് ഈ റോബോർട്ട്. https://navainnovation.com/

വളരെ ശ്രമകരമായി ഒരു വിദഗ്ധ തൊഴിലാളി ചെയ്യുന്ന ഒരു പ്രക്രിയയാണ് നവ് ഇന്നൊവേഷൻ റോബോർട്ടിനെ ഉപയോഗിച്ച് ചെയ്യുന്നത്. തെങ്ങിന്റെ പൂങ്കുലയിൽ ടാപ്പിംഗ് റോബോർട്ട് സ്ഥാപിച്ചാൽ നീര ടാപ്പ് ചെയ്തു നൽകുന്നു. അതു പോലെ തന്നെ ഇതിന്റെ പൂവ് വളരെ വൃത്തിയായി മുറിക്കേണ്ട ആവശ്യവുമുണ്ട്. വളരെ സസൂഷ്മം ഇത് കൈകാര്യം ചെയ്യുന്ന യന്ത്രഘടനയാണ് ഇതിനുള്ളത്. https://navainnovation.com/

ഒരു പൂങ്കുലയിൽ നിന്നും നീര മുഴുവൻ ശേഖരിച്ചു കഴിയുമ്പോൾ കർഷകർ അവരുടെ മൊബൈൽ ഫോണിൽ വിവരങ്ങൾ ലഭ്യമാകും വിധം റോബോർട്ടുമായി ബന്ധപ്പെടുത്താനുള്ള സാങ്കേതിക വിദ്യയും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. ഉപയോഗം കഴിയുമ്പോൾ ഈ ഉപകരണം ഡിസ്മാന്റിൽ ചെയ്യാൻ സമയമായി എന്ന സന്ദേശം കർഷകന്റെ ഫോണിൽ ലഭിക്കുന്നു. അതു പോലെ നീരയുടെ ഒഴുക്കിന്റെ വേഗത്തിൽ വരുന്ന വ്യത്യാസമനുസരിച്ച് തെങ്ങിന്റെ ആരോഗ്യസ്ഥിതിയെ പരിശോധിക്കാൻ സാധിക്കും. ഇതെല്ലാം ഭാവിയിൽ നീരയുടെ കൂടുതൽ ഉൽപാദനത്തിന് സാധ്യമാക്കും. ഇതു കൂടാതെ ഈ ഉപകരണം സോളാറിൽ പ്രവർത്തിക്കുന്ന പൂർണ്ണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന ഉപകരണമാണിത്.

ഭാരത് പെട്രോളിയം, കേരള സ്റ്റാർട്ടപ്പ് മിഷൻ, മില്ലെനിയം അലയൻസ്, ടൈഡ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും ടാപ്പിംഗ് റോബോർട്ടിന് പല ഗ്രാന്റുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടുകൾ കൃത്യമായി ലഭിച്ചത് കൊണ്ടാണ് ഈ പ്രോജക്റ്റുമായി നവ് ഇന്നൊവേഷനു മുന്നോട്ടു പോകാൻ സാധിച്ചത്. 2020-ലെ പ്രധാനമന്ത്രിയുടെ നാഷണൽ സ്റ്റാർട്ടപ്പ് അവാർഡ് ലഭിച്ചത് നവ് ഇന്നൊവേഷനാണ്. 2020-ൽ ആദ്യമായി ആരംഭിക്കുന്നത് ഈ അവാർഡിന്റെ ആദ്യത്തെ ജേതാവാകാൻ നവ് ഇന്നോവേഷനെ പ്രാപ്തമാക്കിയത് ടാപ്പിംഗ് റോബോർട്ടിന്റെ കണ്ടു പിടുത്തമാണ്. കൂടാതെ 2022-ലെ നാളികേര വികസന ബോർഡിന്റെ ദേശീയ പുരസ്കാരവും ലഭിച്ചു.

English Summary: Robot to take toddy from coconut tree

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds