1. Organic Farming

രുദ്രാക്ഷം വീട്ടിൽ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂവും കായും വിത്തും ഒക്കെയുണ്ടെങ്കിലും രുദ്രാക്ഷത്തിൻറെ പ്രധാന പ്രജനന മാർഗം കാണ്ഡം മുറിച്ച് നടീലാണ്.

Arun T
രുദ്രാക്ഷം
രുദ്രാക്ഷം

പൂവും കായും വിത്തും ഒക്കെയുണ്ടെങ്കിലും രുദ്രാക്ഷത്തിൻറെ പ്രധാന പ്രജനന മാർഗം കാണ്ഡം മുറിച്ച് നടീലാണ്. ശാഖാഗ്രങ്ങളും വളരുന്ന തലപ്പുകളും മുറിച്ച് നട്ട് രണ്ടോ മൂന്നോ ദിവസം തണൽ നൽകിയാൽ ഇല കൊഴിയാതെ വേരു പിടിച്ച് വളരും. ശാഖകളും ഉപശാഖകളുമുള്ള കൈത്തണ്ട കനം തുടങ്ങി തള്ളവിരൽ കനമുള്ള കമ്പു വരെ നടാം.

നടീൽ

മുക്കാൽ മീറ്റർ നീളവും വീതിയും താഴ്‌ചയുമുള്ള കുഴികൾ തയ്യാറാക്കുക. രണ്ടു കുഴികൾ തമ്മിൽ 8 മീറ്റർ അകലവും തോട്ടം അടിസ്ഥാനത്തിൽ നടുമ്പോൾ വരികൾ തമ്മിലും 8 മീറ്റർ അകലം ക്രമീകരിക്കണം.

കുഴി നിറയ്ക്കാൻ മേൽമണ്ണിനോടൊപ്പം 5 കിലോ പാകപ്പെട്ട കമ്പോസ്റ്റ് മേൽമണ്ണുമായി കൂട്ടിയിളക്കിയ മിശ്രിതം ഉപയോഗിക്കണം. കുഴിനിറച്ച് കുഴിമുഖം ഒരു കൂനയായി ഉയർത്തുക. ഈ കൂനയ്ക്ക് 30 സെ.മീ. ഉയരം ക്രമീകരിക്കാം. മഴ ഇല്ലാത്ത സമയത്ത് നന്നായി നനച്ച ശേഷം പത്തു ദിവസത്തോളം പ്രകൃതിയുടെ പരിലാളനയ്ക്ക് വിടുക.

കൂന നിരന്ന് തറ നിരപ്പിലാകുന്ന സമയം നടുവിൽ ഒരു ചെറുകുഴി കുത്തി തായ്ചെടിയിൽ നിന്ന് മുറിച്ചെടുത്ത ശിഖരം നടണം. മുറിവായിലെ കറ ഉണങ്ങും മുൻപ് കമ്പ് നടുന്നത് നല്ലതാണ്. കഴയിൽ നനവ് നിലനിർത്തുന്നത് വേഗതയിലുള്ള വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.

മേയ്-ജൂൺ മാസം തൈ ചുവട്ടിൽ കളകൾ നീക്കി ചെടിയൊന്നിന് ഒരു കിലോ ഉണക്കി പൊടിച്ച ചാണകം വിതറി മേൽമണ്ണിൽ ഇളക്കി ചേർക്കണം. വേനലിൽ ആവശ്യാനുസരണം ജലസേചനം നടത്തുക.

ഇലതീനിപ്പുഴുക്കളുടെ ശല്യം ഉണ്ടായാൽ കവിളിമടൽ കരിച്ച ചാരം സൂക്ഷ്മചൂർണമാക്കി വാരി പുക പോലെ വിതറുക. ഈ പരിചരണം മഴക്കാലത്താണ് നന്ന്. വേനലിൽ ഇതേ ചൂർണ്ണം ഒരു ലിറ്റർ വെള്ളത്തിൽ 100 ഗ്രാം എന്ന തോതിൽ ചേർത്ത് അരിച്ച് തളിക്കുക.

English Summary: Steps to do when planting rudraksh at home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters