1. Organic Farming

ദുരിയാൻ പഴം കൂടുതൽ വിളവ് കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ

ദുരിയാൻ പഴത്തിന് ബർമയിൽ വളരെയധികം പ്രചാരമുണ്ടെങ്കിലും ഇതിൻ്റെ ജന്മനാട് ബോർണിയോ ആകാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.

Arun T
ദുരിയാൻ പഴം
ദുരിയാൻ പഴം

ദുരിയാൻ പഴത്തിന് ബർമയിൽ വളരെയധികം പ്രചാരമുണ്ടെങ്കിലും ഇതിന്റെ ജന്മനാട് ബോർണിയോ ആകാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നു.

ദുരിയാൻ വിവാദപരമായ ഒരു പഴമാണ്

ഏദൻ തോട്ടത്തിൽ ആദാമിന് വിലക്ക് കൽപ്പിച്ചിരുന്ന കനി ദുരിയാനാകാനേ സാധ്യതയുള്ളു എന്നു മലേഷ്യക്കാരും ഇൻഡോനേഷ്യക്കാരും തായ്ലന്റുകാരും അടിയുറച്ചു വിശ്വസിക്കുന്നു. കാരണം കാമോദ്ദീപനത്തിന് ദുരിയാൻ പോലെ ഫലപ്രദമായ ഒരു ഫലം മറ്റൊന്നില്ലെന്ന് അവർ അനുഭവത്തിൽ നിന്നു മനസ്സിലാക്കിയിരുന്നു. അതിനു ഉപോൽബലകമായി അവർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം ഓരോ വർഷവും ദുരിയാൻ പഴത്തിൻ്റെ സീസൺ കഴിഞ്ഞ് ഒമ്പതു മാസങ്ങൾക്കു ശേഷം ഈ രാജ്യങ്ങളിൽ ജനനനിരക്ക് താരതമ്യേന ഉയർന്നു കണ്ടതായി പഠനങ്ങളിൽ നിന്നും തെളിഞ്ഞിട്ടുണ്ടെന്നാണ്.

ഏതു രീതിയിലുള്ള പ്രവർധനമാണ് പൊതുവെ സ്വീകരിച്ചു വരുന്നത്

വിത്തു കിളിർപ്പിച്ചാണ് സാധാരണ ഇത് കൃഷി ചെയ്യുന്നതെങ്കിലും പതിവച്ചെടുത്ത തൈകളും വിജയകരമായി കൃഷി ചെയ്തു വരുന്നുണ്ട്. മുകുളനം വഴിയും പ്രവർധനം നടത്താം.

തൈകൾ നടുമ്പോൾ രണ്ടു തൈകൾ തമ്മിൽ എന്തകലം കൊടുക്കണം

തോട്ടമായി കൂടുതൽ തൈകൾ നടുമ്പോൾ രണ്ടു തൈകൾ തമ്മിൽ 30-40 അടി അകലം നൽകണം.

ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തിൽ തൈകൾ നട്ട് എത്ര വർഷം കഴിയുമ്പോൾ പുഷ്‌പിക്കുന്നു

ഇന്ത്യയിൽ നട്ട് 9-12 വർഷം കഴിയുമ്പോൾ മരങ്ങൾ കായ്ക്കാൻ തുടങ്ങും. ഏഴാം വർഷം മുതൽ കായ്ച്‌ചു തുടങ്ങുമെങ്കിലും നല്ല വിളവ് ലഭിക്കാൻ 11-12 വർഷം കഴിയണം.

മാർച്ച്-ഏപ്രിൽ മാസങ്ങളിൽ മരങ്ങൾ പൂക്കുന്നു. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പഴങ്ങൾ വിളഞ്ഞു പാകമാകുന്നു

ഒരു വർഷം ശരാശരി എത്ര പഴങ്ങൾ ലഭിക്കും

ഒരുവർഷം ശരാശരി 40-50 പഴങ്ങൾ ഒരു മരത്തിൽ നിന്നും ലഭിക്കും. ഉൽപ്പാദനക്ഷമത പലപ്പോഴും വ്യത്യാസപ്പെട്ടു കാണുന്നു.

ചിലപ്പോൾ ചില മരങ്ങൾ കാരണം ഒന്നും കൂടാതെ കായ്ക്കുന്നില്ല. എന്തു കൊണ്ട് അങ്ങനെ സംഭവിക്കുന്നു

മരത്തിന്റെ വന്ധ്യത കൊണ്ട് വൃക്ഷങ്ങൾ കായ്ക്കാറില്ല.

ഒരു പഴം ശരാശരി എത്ര തൂക്കം കാണുന്നു

ഒരു ചക്ക ഏകദേശം 4-8 പൗണ്ട് വരെ ഭാരം കാണുന്നു.

English Summary: Steps to get more duriyan fruit

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds