1. Organic Farming

വെയിൽ കടുക്കുന്നു ;വെള്ളരി കഴിക്കാം, നിർജലീകരണം തടയാം.

വിഷുവിന് നാട് മുഴുവൻ അന്വേഷിക്കുന്ന ഫലം വെള്ളരി തന്നെയാണ്. ഇതിൽ തെക്കു കേരളത്തിൽ പ്രിയം പൊട്ടുവെള്ളരിയെങ്കിൽ വടക്കുദേശത്തിന് പ്രിയം കണിവെള്ളരിയുമാണ്.

K B Bainda
കാൻസർ രോഗത്തെപ്പോലും പ്രതിരോധിക്കാൻ കെൽപ്പുള്ള ധാതുക്കളുടെ കലവറയാണ് വെള്ളരി.
കാൻസർ രോഗത്തെപ്പോലും പ്രതിരോധിക്കാൻ കെൽപ്പുള്ള ധാതുക്കളുടെ കലവറയാണ് വെള്ളരി.

വിഷുവിന് നാട് മുഴുവൻ അന്വേഷിക്കുന്ന ഫലം വെള്ളരി തന്നെയാണ്. ഇതിൽ തെക്കു കേരളത്തിൽ പ്രിയം പൊട്ടുവെള്ളരിയെങ്കിൽ വടക്കുദേശത്തിന് പ്രിയം കണിവെള്ളരി യുമാണ്.

സ്വർണ്ണ നിറമുള്ള കണിവെള്ളരിക്ക് വിഷുക്കാലമാകുമ്പോൾ സ്വതവേ വിലകൂടാറുണ്ട്. അത് മനസ്സിലാക്കുന്ന കർഷകർ ഈ സമയത്ത് വിളവെടുപ്പിനായി വെള്ളരി വാണിജ്യാടിസ്ഥാന ത്തിൽ കൃഷി ചെയ്യാറുമുണ്ട്.

വെള്ളരിയിൽ ജലാംശം കൂടുതലുള്ളതിനാൽ,തണുപ്പ് നൽകുന്ന ഈ ഫലം വേനലകാലത്തെ പ്രിയ വിഭവവുമാണ്. കൂടാതെ വെള്ളരി നിരവധി മൂലകങ്ങളുടെ കാലവറയുമാണ്.മാരക രോഗ പ്രതിരോധ ശേഷി നൽകുന്ന ഫ്ളവനോയിഡുകൾ,ലീഗിനിനുകൾ,കുക്കർബിറ്റസീൻ ,ട്രൈ ടെർപീനുകൾ,ആന്റി ഓക്സിഡന്റുകൾ,കാൻസർ രോഗത്തെപ്പോലും പ്രതിരോധിക്കാൻ കെൽപ്പുള്ള ധാതുക്കളുടെ കലവറയാണ് വെള്ളരി.

വെള്ളരി വിത്തുകളിൽ കാൽസ്യത്തിന്റെ അംശം കൂടിയ തോതിൽ ഉണ്ട്. വൈറ്റമിൻ കെ, വൈറ്റമിൻ സി, വൈറ്റമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്‌, എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

വെള്ളരിയിൽ ജലാംശമാണ് കൂടുതൽ എന്ന് പറഞ്ഞല്ലോ. ഈ കടുത്ത വേനലിൽ നമ്മുടെ ശരീരത്തെ തണുപ്പിക്കാനും, നിർജലീകരണം തടയാനും വളരെയധികം സഹായിക്കുന്നതാ ണ് വെള്ളരി. ഇവ പച്ചയ്ക്കു കഴിക്കാവുന്നതുമാണല്ലോ.

വെള്ളരിയുടെ നീര് കണ്ണിനു ചുറ്റും തേച്ചു പിടിപ്പിച്ചാൽ ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാവുന്നതാണ്. ത്വക്കിലുണ്ടാകുന്ന ചുളിവുകൾ ഇല്ലാതാക്കുന്നതിനും വെള്ളരിയുടെ നീരിന് ഒരു പരിധി വരെ കഴിയും.അടുക്കളയിൽ തന്നെ പരീക്ഷിക്കാവുന്ന ജൈവ സൗന്ദര്യ വർധകവസ്തുവാണ് വെള്ളരി.

English Summary: The sun is hot; cucumbers can be eaten to prevent dehydration.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds