Technical

എന്താണ് ഹരിത ഗൃഹം ?

ജീവൻ നിലനിർത്താൻ ആവശ്യമായ അന്തരീക്ഷ ആവരണത്തെയാണ് ഹരിത ഗൃഹം എന്നു പറയുന്നത്. അന്തരീക്ഷമുള്ള ഏക ഗ്രഹം ഭൂമി മാത്രമാണ്.കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിച്ച് വർഷം മുഴുവൻ ചെയ്യാവുന്ന ഇതിനെ സംരക്ഷിത കൃഷി എന്നും പറയപ്പെടുന്നു. മഴ മറകൃഷി എന്നും അതിനു പേരുണ്ട്.

ഇതിനായി പ്രധാനമായും കവുങ്ങ് കാറ്റാടി മുളന്തണ്ടുകൾ എന്നിവ ഉപയോഗിക്കുന്നു. മേൽക്കൂരക്കായി സൂര്യപ്രകാശം കടത്തിവിടുന്ന 200 മൈക്രോൺ നമുള്ള പോളിത്തീൻ ഷീറ്റുകളാണ് വേണ്ടത്.. വിപണിയിലും ലഭ്യമാണ്. അർദ്ധവൃത്താകൃതിയിലോ പന്തലിടുന്ന പോലെയോ ഉണ്ടാക്കാം. തുള്ളി നന എന്നിവയും വളരെ പ്രയോജനം ചെയ്യും.
കേരളത്തിലെ എല്ലാ വീടുകളിലും ഇതു പരീക്ഷിക്കാം.

ഓരോ വിളയ്ക്കും ഏറ്റവും ഉയർന്ന ഉല്പ്പാദന ക്ഷമത കൈവരിക്കണമെങ്കില് അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിലോ പ്രകാശം , അന്തരീക്ഷത്തിലേയും വേരു മണ്ഡലത്തിലേയും (മണ്ണിലെ) താപനില , വേരു മണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായു സഞ്ചാരവും , അന്തരീക്ഷ വായുവിന്റെ ഘടന എന്നിവ ചെടിയ്ക്ക്‌ ഏറ്റവും അനുയോജ്യമായ തരത്തിലായിരിക്കണം. സംരക്ഷിത കൃഷി രീതിയിൽ ഈ ഘടകങ്ങൾ പൂർണ്ണമായും ക്രമീകരിക്കാൻ കഴിയും.

green house

ഓരോ ഹരിത ഗൃഹത്തിനും അതിനുള്ളിലെ അന്തരീക്ഷത്തെ നിയന്ത്രിക്കാനുള്ള കഴിവ് അതിന്റെ രൂപകല്പനയേയും അതിൽ അന്തരീക്ഷം ക്രമീകരിക്കുന്നതിനുപയോഗിച്ചിട്ടുള്ള സംവിധാനത്തെയും ആശ്രയിച്ചിരിക്കും. ഏതുതരം സസ്യമാണ് ഹരിതഗൃഹത്തിൽ വളർത്താനുദ്ദേശിക്കുന്നത്, അതിന്റെ ഉല്പ്പന്നങ്ങൾക്ക് വിപണിയിലുള്ള വിലയും പ്രാധാന്യവും , എവിടെയാണ് കൃഷി ചെയ്യാന് ഉദ്ദേശിക്കുന്നത് ( കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ) എന്നിവയെആശ്രയിച്ചായിരിക്കണം.
ഹരിതഗൃഹത്തിന്റെ രൂപകല്പ്പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള സംവിധാനവും തെരഞ്ഞെടുക്കേണ്ടത്. സംരക്ഷിത കൃഷി രീതിയിൽ നാം ചെടികൾ വളർത്താനായി ആവശ്യത്തിന് വലുപ്പമുള്ള ഹരിത ഗൃഹങ്ങൾ നിർമ്മിക്കുന്നു. ഇവ ഹരിത ഗൃഹത്തിൽ വളരുന്ന ചെടികള്ക്ക് ചുറ്റുമുള്ള അന്തരീക്ഷം പുറത്തുള്ള അന്തരീക്ഷത്തില്നിന്നും വേർതിരിക്കുന്നു.

ഓരോ ഹരിതഗൃഹത്തിലെ അന്തരീക്ഷനില വ്യത്യാസപ്പെട്ടിരിക്കുന്നു. സംരക്ഷിത കൃഷിയിൽ നൂതന സാങ്കേതികവിദ്യകളായ സൂക്ഷ്മ ജലസേചനം, മണ്ണ് ഇതര മാദ്ധ്യമകൃഷി, ഫെർട്ടിഗേഷൻ, സൂക്ഷ്മ പ്രജനനം, ഉയർന്ന ഉല്പ്പാദനക്ഷമത യുള്ള ഹൈബ്രിഡ്‌ വിത്തുകൾ , പ്ലാസ്റ്റിക് പുത, സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, രാത്രി പകൽ ദൈർഘ്യത്തിന്റെ നിയന്ത്രണം, കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു. 

b9green house

ഹരിത ഗൃഹത്തിനുള്ളിൽ വളർത്താനുള്ള ചെടികളെ തെരഞ്ഞെടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണിയിലെ സാദ്ധ്യതയും മുൻനിറുത്തിയാണ്. താഴെ പറയുന്ന ചെടികൾ ഹരിത ഗൃഹത്തിൽ വളർത്താൻ യോജിച്ചതായാണ്. പച്ചക്കറികൾ:: തക്കാളി , സാലഡ് വെള്ളരി , പയറിനങ്ങൾ , ക്യാപ്സിക്കം, ചെറി തക്കാളി ,വെണ്ട, ബ്രോക്കോളി, കാബേജ് , കോളി ഫ്ലവർ , ഉള്ളി , ഇലക്കറികൾക്കായുള്ള ചെടികൾ(മല്ലി, ചീര ,പാലക്ക്) ലെറ്റ്യൂസ് മുതലായവ. പഴവർഗ്ഗങ്ങൾ :: സ്ട്രോബറി ,പൂച്ചെടികൾ :: റോസ് , ജെർബറ,കാർനേഷൻ, ഓർക്കിഡ് , ആന്തൂറിയം , ക്രൈസാന്തിമം ലില്ലികൾ. 
 
ഹരിത ഗൃഹത്തിൽ ചെടികളുടെ ഉയർന്ന ഗുണനിലവാരമുള്ള തൈകൾ ഉണ്ടാക്കി വിപണന നടത്തുന്നതും വളരെ ആദായകരമായി കണ്ടിട്ടുണ്ട്.

English Summary: green house

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine