എന്താണ് കിണര്‍ റീച്ചാര്‍ജിംഗ് ?

മഴയുള്ള സമയത്ത് മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം പാത്തികളില്‍ക്കൂടി ശേഖരിച്ചു കിണറിനു മുകള്‍വശത്തായി എടുത്ത കുഴികളിലേക്കോ അല്ലെങ്കില്‍ ഫില്‍റ്റര്‍ വഴി നേരിട്ട് കിണറുകളിലേക്കോ ഇറക്കുന്ന രീതിയാണ് ഇത്. വേനല്‍ക്കാലത്ത് ജല ലഭ്യത വര്‍ദ്ധിക്കുന്നതോടൊപ്പം കിണറ്റിലേക്കുള്ള ഉറവകള്‍ ശക്തിപ്പെടുത്തുവാനും ഈ മാര്‍ഗം സഹായിക്കും. ഉപയോഗശൂന്യമായ കിണറുകളും കുഴല്‍കിണറുകളും ഇപ്രകാരം മഴവെള്ളം ഭുജലത്തിലേക്ക് എത്തിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. കാലക്രമേണ ഇവയിലും ഉറവകള്‍ എത്തിത്തുടങ്ങും.
ആണ്ടുതോറും സമൃദ്ധമായി ലഭിക്കുന്ന മഴവെളളം കൃഷിഭൂമിയിലെ മണ്ണില്‍ ഊര്‍ത്തിറങ്ങാന്‍ അനുവദിച്ച് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുന്നതും ചെലവുകുറഞ്ഞ ജലസംരക്ഷണരീതിയാണ്. നേരത്തെ പറഞ്ഞ മണ്ണു സംരക്ഷണ രീതികള്‍ ജലസംരക്ഷണത്തിനു കൂടി ഉതകുന്നതാണ്.
ചരിവുളള പ്രദേശങ്ങളില്‍ കോണ്ടൂര്‍ ബണ്ടുകള്‍ക്കിടയില്‍ വീണ്ടും വരമ്പും ചാലും കോരി വേണം കൃഷി നടത്താന്‍. സമതലങ്ങളില്‍ ഈ രീതി മഴവെളളം കെട്ടി നിന്നു മണ്ണില്‍ ഊര്‍ന്നിറങ്ങാന്‍ സഹായിക്കും. തെങ്ങിനു ചുറ്റും രണ്ടു മീറ്റര്‍ വീതിയും അര മീറ്റര്‍ താഴ്ചയുമുളള തടങ്ങള്‍ എടുക്കുന്നതു ഒരു ജലസംരക്ഷണ പ്രവൃത്തി കൂടിയാണ്.
മഴവെളളം ശേഖരിക്കാന്‍ കൃഷി സ്ഥലങ്ങളില്‍ അവിടവിടെ മഴക്കുഴികള്‍ എടുക്കുന്ന സമ്പ്രദായം ജലസംരക്ഷണത്തിനു വലിയ തോതില്‍ ഉതകുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് വീടുകളുടെ മുകളില്‍ വീഴുന്ന മഴവെളളത്തെ മഴക്കൊയ്ത്തു സമ്പ്രദായങ്ങളിലൂടെ ശേഖരിക്കുന്നതും. ഇങ്ങനെ ശേഖരിക്കുന്ന വെള്ളം കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുതിനുകൂടി സഹായകരമാകും. നാട്ടിലുളള തോടുകള്‍, കുളങ്ങള്‍, മറ്റു തണ്ണീര്‍ത്തടങ്ങള്‍ എന്നിവയെ സംരക്ഷിച്ചു നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇനി മഴക്കാലമാണ് വരുന്നത് . അതിനാൽ നാളേക്ക് വേണ്ടി നമുക്ക് വെള്ളം ശേഖരിക്കാൻ തുടങ്ങാം.
English Summary: well recharging
Share your comments