വെറ്റില കൃഷി.....

Monday, 16 April 2018 12:23 PM By KJ KERALA STAFF
തുളസിവെറ്റില, അരിക്കൊടി, കലൊടി, കര്‍പ്പൂരം, കൂട്ടക്കൊടി, നന്ദന്‍, പെരുങ്കൊടി, അമരവിള എന്നിവയാണ്. ഇതില്‍ തുളസിവെറ്റിലയ്ക്ക് വെണ്‍മണി വെറ്റില എന്ന പേരുകൂടിയുണ്ട്. വെണ്‍മണി പ്രദേശത്ത് അധികം കണ്ടുവരുന്നതുകൊണ്ടാണ് പേരു വന്നത്. ചെറിയ ഇലയും തുളസിയിലയുടെ ഗന്ധവുമുള്ളതാണീ ഇനം. ഇലയ്ക്കു തീരെ കട്ടിയില്ലാത്ത ഈ ഇനത്തിനു കണ്ണി പൊട്ടാത്തതുകൊണ്ട് ഒറ്റത്തണ്ടായിട്ടാണു വളരുക. വെറ്റിലകൃഷി വ്യാപകമായ മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ നിന്ന് മറുനാടുകളിലേക്കും ധാരാളം വെറ്റില കയറ്റി അയച്ചിരുന്നു. നല്ല കടും പച്ചനിറവും കനവും വലിപ്പവുമുള്ള തിരൂര്‍വെറ്റിലയ്ക്ക് അന്യനാട്ടിലെ പേര് ഡങ്കാപാന്‍ എന്നാണ്. കൂട്ടക്കൊടി എന്ന ഇനവും തിരൂര്‍-കോഴിക്കോട് ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ട്.

കൃഷിയിറക്കാൻ പറ്റിയ സമയം 

വെറ്റിലയ്ക്ക് രണ്ടു പ്രധാന സീസണ്‍ ഉണ്ട്. മേയ്-ജൂണില്‍ നടുന്ന ഇടവക്കൊടിയും ആഗസ്റ്റ്-സെപ്റ്റംബറില്‍ നടുന്ന തുലാക്കൊടിയുമാണിത്.രണ്ടു പ്രധാന കൃഷികാലങ്ങളാണ് വെറ്റിലയക്ക് അനുയോജ്യം. മേയ്- ജൂണില്‍ ക്യഷിയിറക്കുന്ന ഇടവക്കൊടിയും ആഗസ്റ്റ് – സെപ്റ്റംബറില്‍ കൃഷിയിറക്കുന്ന തുലാക്കൊടിയുമാണ് കൃഷികാലങ്ങള്‍

വെറ്റില കൃഷി എങ്ങനെ?

2-3 വര്‍ഷം പ്രായമായ കൊടിയുടെ മുകള്‍ ഭാഗമാണ് പുതുകൃഷിയ്ക്കുപയോഗിക്കുന്നത്. ഒരു മീറ്റര്‍ നീളവും മൂന്നു മുട്ടുകളുമുള്ള വള്ളിക്കഷണങ്ങളാണ് നടാനെടുക്കുന്നത്.ഒരു ഹെക്ടർ സ്ഥലത്തേക്കു ഏകദേശം 20000 -25000 വള്ളിക്കഷ്ണങ്ങൾ ആവശ്യമായി വരും 

beetel leaves

തോട്ടം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

ഒരു പുതിയ തോട്ടം തുടങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. നല്ല തണലുള്ളതും നനയ്ക്കാന്‍ വെള്ളം കിട്ടുന്നതുമായ പറമ്പുകളാണ് വെറ്റിലകൃഷിക്കു നല്ലത്. കിളച്ചൊരുക്കിയ മണ്ണില്‍ 10-15 മീറ്റര്‍ നീളത്തില്‍ ഒരു മീറ്റര്‍ ഇടയകലം കൊടുത്തു മുക്കാല്‍ മീറ്റര്‍ വീതിയിലും ആഴത്തിലുമെടുത്ത ചാലുകളില്‍ ഉണക്കിപ്പൊടിച്ച ചാണകവും ചാരവും കലര്‍ത്തി വേണം കൊടിനടാന്‍. രണ്ടു-മൂന്നു വര്‍ഷമെങ്കിലും പ്രായമായ കൊടിയുടെ 1 മീറ്റര്‍ നീളവും മൂന്നു മുട്ടുകളെങ്കിലുമുള്ള തലഭാഗം മുറിച്ചെടുത്താണ് നടുന്നത്. നടുന്നതിനു മുന്‍പ് ചാലുകള്‍ നനച്ചശേഷം 20 സെ.മീ. വിട്ട് കുഴി എടുത്ത് ഒരു മുട്ട് മണ്ണിനടിയില്‍ വരത്തക്കവണ്ണം കൊടിത്തല നട്ട് മണ്ണ് അമര്‍ത്തി നിര്‍ത്തുന്നു. കൊടികള്‍ക്ക് ആദ്യദശയില്‍ വെള്ളം കൈകൊണ്ട് തളിച്ചാണ് നനയ്ക്കേണ്ടത്. നട്ട് മൂന്നാഴ്ചയാകുമ്പോള്‍ വേരോടെയും ഒരു മാസമാകുമ്പോള്‍ പുതിയ ഇല വിടരുകയും ചെയ്യും. അപ്പോള്‍ തൈകള്‍ക്കു താങ്ങായി മുളയോ കവുങ്ങിന്‍റെ വാരിയോ നാട്ടി തമ്മില്‍ കെട്ടി ബലപ്പെടുത്തണം. നാട്ടിയ കമ്പിലൂടെയോ കമ്പില്‍നിന്നും മുകളിലേക്കോ കെട്ടിയ കയറിലൂടെയോ വാരിയോലകൊണ്ടു കെട്ടിയ പന്തലുമായി ബന്ധപ്പെടുത്തി വളര്‍ത്തണം.

വളപ്രയോഗം 

ജൈവവളമാണ് കൃഷിക്ക് പ്രധാനമായും ഉപയോഗിക്കുന്നത്. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും കുഴികളില്‍ ചേര്‍ക്കുകയും ചാണകക്കുഴമ്പിട്ട് ചുവട്ടില്‍ തളിയ്ക്കുകയും വേണം. നട്ട് നാലു മാസക്കാലവും ഈ പരിചരണം വിളവെടുപ്പു വരെ തുടരാം. ശീമക്കൊന്നയില, മാവില എന്നിവ ഓരോ മാസം ഇടവിട്ടു ചേര്‍ക്കുന്നതും വള്ളികള്‍ക്ക് നല്ലതാണ്.രണ്ടു മാസം കഴിഞ്ഞാല്‍ വളം കൊടുക്കന്നതോടോപ്പം 100 ഗ്രാം കടലപ്പിണ്ണാക്ക് ഇട്ടുകൊടുക്കുന്നതും നല്ലതാണ്.
തടത്തില്‍ ശരിയായ ഈര്‍പ്പം വെറ്റിലക്കൊടിക്ക് ആവശ്യമാണ്. അതിനാല്‍ രാവിലെയും വൈകുന്നേരവും ജലസേചനം നടത്തണം. എന്നാല്‍ തടത്തില്‍ വെള്ളം കെട്ടിനില്ക്കരുത്.മഴ തീരെയില്ലാത്ത സമയത്ത് ദിവസം 2 നേരം നനയ്ക്കണം.

വെറ്റിലക്കൊടി പരിചരണം 

നട്ട് ഒരു മാസം കഴിയുമ്പോള്‍ കൊടി പടര്‍ത്താന്‍ തുടങ്ങാം. ഇതിനായി നാട്ടിയ മുളങ്കമ്പുമായി 15-20 സെന്റിമീറ്റര്‍ അകലത്തില്‍ പഴനാരുകൊണ്ട് ചെറുതായി ബന്ധിച്ച് പടര്‍ത്താവുന്നതാണ്. കൊടിയുടെ വളര്‍ച്ചയനുസരിച്ച് 15-20 ദിവസത്തിലൊരിക്കല്‍ മുളങ്കമ്പുമായി ചേര്‍ത്ത് കെട്ടിക്കൊടുക്കണം. തോട്ടം കളകള്‍ വളരാതെയും ഇടയ്ക്ക് ഇടയിളക്കിയും വൃത്തിയായി സൂക്ഷിക്കണം. 3 മുതല്‍ 6 മാസത്തെ വളര്‍ച്ച കൊണ്ട് വള്ളി 150-180 സെ.മീ. വരെ ഉയരത്തില്‍ വളരും. ഈയവസരത്തില്‍ വള്ളിയില്‍ ശിഖരങ്ങളുണ്ടാകാന്‍ തുടങ്ങും.ആഗസ്റ്റ് – സെപ്റ്റംബര്‍ മാസമാണ് വള്ളി താഴ്ത്തിക്കെട്ടേണ്ട സമയം. താഴ്ത്തിക്കെട്ടും മുന്‍പ് വള്ളിയുടെ ചുവടറ്റത്തുള്ള എല്ലാ ഇലകളും 15 സെ.മീ. ഉയരത്തില്‍ നുള്ളി മാറ്റണം. വള്ളി ചുവടറ്റത്തു നിന്നു മുകളിലേക്ക് അഴിച്ച് ശ്രദ്ധാപൂര്‍വ്വം ചുരുട്ടി മുകളില്‍ നിന്ന് 2.5 മുതല്‍ 5 സെ.മീറ്റര്‍ നീളം വിട്ട് തറ നിരപ്പില്‍ കിടത്തണം. ഈ ഭാഗത്ത് സെ.മീറ്റര്‍ കനത്തില്‍ മണ്ണിടുകയും വേണം.

beetel

മൂന്നു മുതല്‍ ആറുമാസത്തിനുള്ളില്‍ കൊടിക്ക് ഒന്നരമീറ്റര്‍ ഉയരം വെക്കും. ഈ അവസരത്തിലാണ് വിളവെടുപ്പ് നടത്തേണ്ടത്. ഇല ഞെട്ടോടുകൂടി നുള്ളിയെടുക്കണം. മാസത്തില്‍ രണ്ടു തവണയോ ആഴ്ചയില്‍ ഒരിക്കലോ ഇല നുള്ളാവുന്നതാണ്. ഓരോ വിളവെടുപ്പിനുശേഷവും ജൈവവളം ചേര്‍ത്തുകൊടുക്കണം.വെറ്റിലക്കൃഷി വളരെ ആദായ കരമായ കൃഷിയാണ്. ഒരല്പ സമയം കൃഷിക്ക് വേണ്ടി മാറ്റി വയ്ക്കാനുള്ളവർക്കു കൃത്യമായ ആദായം ലഭിക്കുന്ന ഒന്നാംതരമൊരു കൃഷിയാണ് വെറ്റിലക്കൃഷി എന്നിപ്പോൾ മനസ്സിലായില്ലേ?

CommentsMore from Cash Crops

എള്ള് കൃഷിചെയ്യാം എവിടെയും എപ്പോളും

എള്ള് കൃഷിചെയ്യാം എവിടെയും എപ്പോളും വളരെയേറെ പഴക്കമുള്ള കൃഷിവിളകളിലൊന്നാണ് ഒരു വാര്‍ഷികസസ്യമായ എള്ള്. ഇന്ത്യയിലുടനീളം എവിടെയും കൃഷിചെയ്യാവുന്ന ഒന്നാണിത് ഏതുകാലാവസ്ഥയിലും വിളവുതരും എന്നതാണ് എള്ള് കൃഷിയുടെ മേന്മ.എള്ളിനങ്ങള്‍ മുന്നുതരം. വിത്തിന്റെ…

November 29, 2018

തെങ്ങിൻ തോട്ടത്തിൽ ഗ്രാമ്പൂ കൃഷിചെയ്യാം

തെങ്ങിൻ തോട്ടത്തിൽ ഗ്രാമ്പൂ കൃഷിചെയ്യാം ഗ്രാമ്പൂവിനെക്കുറിച്ചു ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല. പുരാതനകാലം മുതല്‍ക്കേ നമ്മൾ ഉപയോഗിച്ചുവരുന്ന അമൂല്യവുമായ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. .ഇന്ത്യയില്‍ പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ …

November 22, 2018

അടക്കവിശേഷങ്ങൾ

അടക്കവിശേഷങ്ങൾ അടക്കയെയും അടക്കമരത്തെയും മാറ്റിനിർത്തി ഒരു ജീവിതമേ സാധ്യമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക് . അടയ്ക്കയും വെറ്റിലയും മുറുക്ക് , പാള തൊപ്പി, പാള തൊട്ടി, അടയ്ക്കാമര പന്തൽ,കൊടിമരം എന്നുവേണ്ട ഏതൊരു മംഗള ക…

November 19, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.