<
  1. Cash Crops

ആവണക്കിനെ കുറിച്ചറിയാം

ഇന്ത്യയിൽ ഒരുമിക്ക സ്ടലങ്ങളിലും കാണപ്പെടുന്ന ഒരു കാറ്റ് ചെടിയാണ് ആവണക്ക് .നിരവധി ഉപയോഗങ്ങൾ ഉള്ള ഈ ചെടി അധികം പരിചരങ്ങൾ ഒന്നും തന്നെയില്ലാതെ നന്നായി വളരും. ആവണക്കിന്റെ പരിപ്പ് ആട്ടുമ്പോള്‍ കിട്ടുന്ന എണ്ണയാണ് ആവണക്കെണ്ണ. ആവണക്ക് പിണ്ണാക്ക് 4.5 ശതമാനം നൈട്രജന്‍ അടങ്ങിയ ജൈവ വളമാണ്. ആയുര്‍വേദ മരുന്നു നിര്‍മ്മാണത്തിലെ ഒരു പ്രധാന ഘടകമാണ് ആവണക്കെണ്ണ.

KJ Staff
castor plant

ഇന്ത്യയിൽ ഒരുമിക്ക സ്ടലങ്ങളിലും കാണപ്പെടുന്ന ഒരു കാറ്റ് ചെടിയാണ് ആവണക്ക്. നിരവധി ഉപയോഗങ്ങൾ ഉള്ള ഈ ചെടി അധികം പരിചരങ്ങൾ ഒന്നും തന്നെയില്ലാതെ നന്നായി വളരും. ആവണക്കിന്റെ പരിപ്പ് ആട്ടുമ്പോള്‍ കിട്ടുന്ന എണ്ണയാണ് ആവണക്കെണ്ണ. ആവണക്ക് പിണ്ണാക്ക് 4.5 ശതമാനം നൈട്രജന്‍ അടങ്ങിയ ജൈവ വളമാണ്. ആയുര്‍വേദ മരുന്നു നിര്‍മ്മാണത്തിലെ ഒരു പ്രധാന ഘടകമാണ് ആവണക്കെണ്ണ. അഷ്ടവര്‍ഗം കഷായം, ഏരണ്ഡാദി കഷായം, ബലാരിഷ്ടം, സുകുമാരഘ്രതം, വിദാര്യാദിഘ്രതം എന്നിവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നു.

മഴയെ ആശ്രയിച്ചാണ് ആവണക്ക് പൊതുവേ കൃഷി ചെയ്യുന്നത്. നീര്‍വാഴ്ചയുള്ള മണ്ണിലേ വളരുകയുള്ളൂ. നിലം കട്ടയുടച്ച് വൃത്തിയായി കിളച്ച് ഹെക്ടറിന് 5 ടണ്‍ ചാണകപ്പൊടിയോ, കോഴി കാഷ്ഠമോ ചേര്‍ത്ത് ഇളക്കണം. ഉഴവു ചാലില്‍ വിത്ത് നുരിയിട്ടാണ് കൃഷി ആരംഭിക്കുന്നത്. ഒരു ഹെക്ടറിന് 12 - 15 കിലോ ഗ്രാം വിത്ത് വേണ്ടി വരും. 90 x 20 സെന്റീമീറ്റര്‍, 45 x 35 സെന്റീമീറ്റര്‍ അകലത്തിലാണ് വിതയ്‌ക്കേണ്ടത്. വ്യവസായികാടി സ്ഥാനത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഇടവിട്ട് രാസവളങ്ങളും നല്‍കണം. മൂന്നാഴ്ച കൂടുമ്പോള്‍ ഒരിക്കല്‍ ഇട കിളയ്ക്കണം. കാര്യമായ മറ്റു പരിചരണങ്ങള്‍ ആവശ്യമില്ല. നാലു മാസം കഴിയുമ്പോഴേക്കും കായകള്‍ വിളഞ്ഞ് ഉണങ്ങാന്‍ തുടങ്ങും. മൂന്ന് - നാലു പ്രാവശ്യമായി വിളവെടുക്കാം. കായ് കുലകള്‍ തല്ലി കായകളില്‍ നിന്നും പരിപ്പ് വേര്‍തിരിച്ചെടുക്കുന്നു. പരിപ്പ് വെയിലത്തുണക്കി, പാറ്റി തോടുകളും മറ്റും നീക്കി വൃത്തിയാക്കി പായ്ക്ക് ചെയ്ത് വിപണികളില്‍ എത്തിക്കുന്നു.

ആവണക്കിന്റെ വേരിനും, ഇലയ്ക്കും, എണ്ണയ്ക്കും ഔഷധ ഗുണങ്ങളുണ്ട്. ആവണക്കിലയില്‍ എണ്ണ പുരട്ടി ചൂടാക്കി നീരും വേദനയുള്ള ഭാഗത്തു വച്ചു കെട്ടുക. ശരീരത്തിന്റെ ഏതു ഭാഗത്തു നീരുണ്ടായാലും ഇതുകൊണ്ട് പ്രയോജനമുണ്ടാകും.കഴിച്ച ആഹാരത്തില്‍ വിഷാംശം ഉണ്ടായാല്‍ 1- 11/2 ഔണ്‍സ് ആവണക്കെണ്ണ കഴിച്ച് വയറിളക്കാവുന്നതാണ്. കൈകാല്‍ കഴപ്പിന് ആവണക്കെണ്ണ പുരട്ടി തിരുമ്മിയാല്‍ മതി. ഉണങ്ങാത്ത വൃണങ്ങളില്‍ ആവണക്കെണ്ണയില്‍ മുക്കിയ തുണി പൊതിഞ്ഞു കെട്ടിയാല്‍ വേഗം കുറഞ്ഞു കിട്ടും.

English Summary: Castor plant farming and it's uses

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds