1. Cash Crops

ഉലുവ മാഹാത്മ്യം 

നമ്മുടെ അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ്‌  ഉലുവ. കയ്പ്പാണ് സ്വാദെങ്കിലും ഉലുവ ചേർക്കാത്ത സാമ്പാറോ മീൻ കറിയോ നമ്മുടെ അടുക്കളയിൽ വേവാറില്ല കൂടാതെ ഉലുവ കഞ്ഞി, ഉലുവാ ഉണ്ട എന്നിവയൊക്കെ നല്ല സ്വാദോടെ കഴിക്കാറുമുണ്ട് നമ്മൾ.

KJ Staff
fenugreek
നമ്മുടെ അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ്‌  ഉലുവ. കയ്പ്പാണ് സ്വാദെങ്കിലും ഉലുവ ചേർക്കാത്ത സാമ്പാറോ മീൻ കറിയോ നമ്മുടെ അടുക്കളയിൽ വേവാറില്ല കൂടാതെ ഉലുവ കഞ്ഞി, ഉലുവാ ഉണ്ട എന്നിവയൊക്കെ നല്ല സ്വാദോടെ കഴിക്കാറുമുണ്ട് നമ്മൾ. ഉലുവയിലപോലും ഉണക്കി കസൂരിമേത്തി എന്ന പേരിൽ പാക്ക് ചെയ്തുവരുന്നത് നിർലോഭം വാങ്ങി ഉപയോഗിക്കാറുണ്ട്. എന്താണ് മലയാളികയുടെ ഈ ഉലുവ പ്രേമത്തിന് പിന്നിൽ. മറ്റൊന്നുമല്ല  ഉലുവയിൽ അടങ്ങിയിട്ടുള്ള ഔഷധ ഗുണങ്ങൾ ആണ്  ഇതിനു കാരണം  ഭക്ഷണത്തിനു  സ്വാദും മണവും നൽകുന്നതിനൊപ്പം തന്നെ  ആയുർവേദ ഔഷധനിർമ്മാണത്തിനും, സൗന്ദര്യ സംരക്ഷണത്തിലും ഉലുവ പ്രധാന പങ്കവഹിക്കുന്നു. ഇനിയുമുണ്ട് കഥകൾ ഉലുവ ഉപയോഗിക്കുന്നതിൽ വടക്കേ ഇന്ത്യക്കാരെ കഴിഞ്ഞേ നമ്മൾ ഉള്ളൂ ഉലുവയിലത്തോരൻ ഉലുവഇല ചേർത്ത ചപ്പാത്തിപോലുള്ള വിഭവങ്ങൾ അവരുടെ നിത്യ ഭക്ഷണത്തിന്റെ ഭാഗമാണ്. ലോകത്ത് ഏറ്റവുമധികം ഉലുവ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ കാശ്മീർ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഉലുവ പ്രധാനമായും കൃഷി ചെയ്യപ്പെടുന്നത്.

30-60 സെ.മീ വരെ ഉയരത്തിൽ വളരുന്ന ഒരു ഏകവർഷ ഔഷധിയാണ്. ഉലുവ മണികൾ കുതിർത്തു ചകിരിച്ചോറും മണലും ചേർത്തു് ചട്ടികളിൽ മുളപ്പിച്ചെടുത്തൽ നമുക്കും ആവശ്യത്തിന് ഉലുവയില ലഭിക്കും. ഉലുവയിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരുകൾ ധാരളം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് മലബന്ധം കുറക്കാൻ ഉത്തമമാണ്. മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതു കൂടാതെ ഉദര ക്ഷോഭം കുറയ്ക്കുന്നതിനും ഉലുവ സഹായകരമാണ്. നാരുകൾ അടങ്ങിയിരിക്കുന്നറ്റിനാൽ കാർബോഹൈഡ്രേറ്റിൻ്റെ ആഗിരണം കുറക്കുന്നതു മൂലം പ്രമേഹത്തിനുള്ളഫലപ്രദമായ ഒരു ഔഷധമായി ഉലുവ കണക്കാക്കപ്പെടുന്നു.ഡയറ്ററി ഫൈബറിൻ്റെ നല്ല സ്രോതസ്സുകൾ ആയതുകൊണ്ട് അവ കൊളസ്റ്റ്രോളിനു ഫലപ്രദമായിരിക്കും. രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ളിസറൈഡ് ഇവയുടെ അളവ് കുറയ്ക്കാനും ഉലുവ സഹായകരമാണ്.കൂടാതെ രക്താതിസാരം, അഗ്നിമാന്ദ്യം, മഹോദരം, വാതം, കഫദോഷങ്ങൾ, ഛർദ്ദി, കൃമിശല്യം, അർശ്ശസ്, ചുമ, വിളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് മരുന്നായും ഉലുവ ഉപയോഗിക്കുന്നുണ്ട്.
പ്രസവശേഷം മുലപ്പാൽ വർദ്ധിക്കുന്നതിന്‌ അരിയോടൊപ്പം ഉലുവയും ചേർത്ത് കഞ്ഞിയുണ്ടാക്കി കുടിച്ചാൽ നല്ലതാണ്‌. ശരീരത്തിനുണ്ടാകുന്ന ദുർഗന്ധം മാറുന്നതിന്‌ ഉലുവ പതിവായി അരച്ച് ദേഹത്ത് പുരട്ടിക്കുളിച്ചാൽ ശമനമുണ്ടാകും.

10 ഗ്രാം ഉലുവ രാതി വെള്ളത്തിൽ ഇട്ട് വച്ച് അതിരാവിലെ പതിവായി കഴിക്കുന്നത് വാതരക്തത്തെ കുറക്കാൻ സഹായിക്കും, വേനൽ കാലത്തുണ്ടാകുന്ന ചുട്ടു നീറ്റൽ കുറക്കാൻ  ഇതിൻ്റെ ഇലകൾ അരച്ച് ദേഹത്ത് തേക്കുന്നത് നല്ലതാണ്. തൈറോയ്‌ഡ് രോഗങ്ങൾ കുതിർത്ത ഉലുവയും അല്പം നാരങ്ങാനീരും ചേർത്തു കഴിക്കാം, ഉലുവ വേവിച്ച് കരിപ്പെട്ടിയും നെയ്യും തേങ്ങാപ്പാലും ചേർത്ത് കഴിക്കുന്നത് പ്രസവശേഷമുള്ള ക്ഷീണം മാറ്റാൻ സഹായിക്കും. മുടിയുടെ കട്ടി കുറയുന്നതിന് മികച്ച പരിഹാര മാര്‍ഗ്ഗമാണ് ഉലുവ. നിരവധി കമ്പനികൾ ഉലുവയുടെ സത്ത് ഡയറ്ററി സപ്ലിമെൻ്റായി മാർക്കറ്റ് ചെയ്യുന്നുണ്ട്.
English Summary: fenugreek benefits how to grow fenugreek

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds