1. Cash Crops

ഫുൾ ജാർ സോഡകൾ സത്യവും മിഥ്യയും

കുലുക്കി സർബത്തിന് പുറകേ നമ്മുടെ മലയാളിയുടെ നാവിൽ ഇടം പിടിച്ച ശീതള പാനീയമാണ് ഫുൾ ജാർ സോഡ .ഇന്ന് സോഷ്യൽ മീഡിയ തുറന്നാൽ നുരഞ്ഞ് പൊന്തുന്ന ഫുൾ ജാർ സോഡയുടെ ചിത്രങ്ങളാണ് നിറയെ .ട്രെൻന്റുകളുടെ പിറകെ പായുന്ന മലയാളി അറിഞ്ഞും അറിയാതേയും ഇതിൽ തല വയ്ക്കുകയാണ് .കാർബൺ ഡൈ ഓക്സൈസ് കടത്തിവിട്ട്

Asha Sadasiv

കുലുക്കി സർബത്തിന് പുറകേ നമ്മുടെ മലയാളിയുടെ നാവിൽ ഇടം പിടിച്ച ശീതള പാനീയമാണ് ഫുൾ ജാർ സോഡ .ഇന്ന് സോഷ്യൽ  മീഡിയ തുറന്നാൽ നുരഞ്ഞ് പൊന്തുന്ന  ഫുൾ ജാർ സോഡയുടെ ചിത്രങ്ങളാണ് നിറയെ  .ട്രെൻന്റുകളുടെ പിറകെ പായുന്ന മലയാളി അറിഞ്ഞും അറിയാതേയും ഇതിൽ തല വയ്ക്കുകയാണ് .കാർബൺ ഡൈ ഓക്സൈസ് കടത്തിവിട്ട് ഉണ്ടാകുന്ന സോഡയിൽ എരിയും പുളിയും മധുരവും ചേർത്താണ്  ഈ പാനീയം ഉണ്ടാക്കുന്നത് .ഇത് ആമാശയത്തിന് വലിയ ദോഷമാണെന്നാണ്  ഡോക്ടർമാർ പറയുന്നത്. കാണുമ്പോൾ കണ്ണിന് കണ്ണിന് കുളിർമ്മയും നാവിന് തരിപ്പും നൽകും എന്നല്ലാതെ ഇതിൽ യാതൊരു കഴമ്പും അവശേഷിക്കുന്നില്ല .മാത്രവുമല്ല ഇത്തരം പാനീയങ്ങൾ വിൽപന നടത്തുന്ന ഷോപ്പുകൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നവയും ഇവിടെ ഉപയോഗിക്കുന്ന വെള്ളം മലിനവുമായിരിക്കും. സ്ഥിരമായി ഇത്തരം പാനീയങ്ങൾ

കുടിക്കുന്നത് എല്ലിനും പല്ലിനും എന്ന് വേണ്ട വൃക്കകളുടെ പ്രവർത്തനത്തെ പോലും ബാധിക്കും എന്നുള്ളതാണ് സത്യം .കൂടാതെ മലിനജലത്തിൽ അടങ്ങിയ ഒട്ടും മിക്ക വൈറസുകും ശരീരത്തിലേക്ക് കയറുവാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുകയാണ് ഇത് വഴി ചെയ്യുന്നത്.ഇത്തരം പാനീയങ്ങൾ വൃത്തിയുള്ള സാഹചര്യങ്ങളിൽ സ്വയം ഉണ്ടാക്കി പുതുമയ്ക്ക് വേണ്ടി പരീക്ഷിക്കാണെങ്കിൽ ശരീരത്തെ സംരക്ഷിക്കാം    .അറിവിന്റെ കാര്യത്തിൽ മലയാളികൾ മുൻപന്തിയിലാണെങ്കിലും വിവേകത്തിന്റെ കാര്യത്തിൽ പിറകിലാണെന്ന്  മനസ്സിലാക്കാം . ഇത്തരം ട്രെന്റുകൾക്ക് പിന്നാലെ പോകുമ്പോൾ സ്വന്തം ശരീരം ശ്രദ്ധിക്കുന്നത് ഭാവിക്ക് തകരാറുണ്ടാക്കില്ല എന്നത് ഓർത്തിരിക്കണം

English Summary: Full jar sodas are true and false

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds