1. Cash Crops

ചന്ദനമരം വീട്ടിലും വളർത്താം? അറിയേണ്ടത് ഇത്രമാത്രം

ചന്ദനമരം വീട്ടിൽ വളർത്താൻ സാധിക്കില്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? പലരും കരുതിയിരിക്കുന്നത് ചന്ദനമരം വളർത്താൻ സാധിക്കില്ലെന്നാണ്. എന്നാൽ സത്യമിതാണ്. ചന്ദനമരം വീട്ടിൽ വളർത്താൻ നിയമതടസ്സമൊന്നുമില്ല. പക്ഷേ മരം മുറിക്കാൻ സർക്കാരിന്റെ അനുമതി വേണമെന്നേയുള്ളൂ.നിങ്ങളുടെ വീട്ടിലെ ചന്ദന മരം നിങ്ങൾക്ക് നിയമപ്രകാരം മുറിക്കാൻ സാധിക്കും. മുറിക്കണമെങ്കിൽ നിങ്ങളുടെ പ്രദേശത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്ക് നിവേദനം നൽകണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസർ തയ്യാറാക്കി മറയൂരിലേക്ക് കൊണ്ടുപോകും. നിലവിൽ വനംവകുപ്പിന് മറയൂരിൽ മാത്രമാണ് ചന്ദന ഡിപ്പോയുള്ളത്

Shijin K P
sandal wood cultivation
sandal wood cultivation

ചന്ദനമരം വീട്ടിൽ വളർത്താൻ സാധിക്കില്ലെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? പലരും കരുതിയിരിക്കുന്നത് ചന്ദനമരം വളർത്താൻ സാധിക്കില്ലെന്നാണ്. എന്നാൽ സത്യമിതാണ്. ചന്ദനമരം വീട്ടിൽ വളർത്താൻ നിയമതടസ്സമൊന്നുമില്ല. പക്ഷേ മരം മുറിക്കാൻ സർക്കാരിന്റെ അനുമതി വേണമെന്നേയുള്ളൂ.നിങ്ങളുടെ വീട്ടിലെ ചന്ദമമരം നിങ്ങൾക്ക് നിയമപ്രകാരം മുറിക്കാൻ സാധിക്കും. മുറിക്കണമെങ്കിൽ നിങ്ങളുടെ പ്രദേശത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒയ്ക്ക് നിവേദനം നൽകണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് മഹസർ തയ്യാറാക്കി മറൂരിലേക്ക് കൊണ്ടുപോകും. നിലവിൽ വനംവകുപ്പിന് മറയൂരിൽ മാത്രമാണ് ചന്ദന ഡിപ്പോയുള്ളത്.

ചന്ദന മരത്തിന്റെ ഉടമയ്ക്ക് പണം ലഭിക്കുമോ?

 മരത്തിനോ സ്ഥലത്തിനോ സർക്കാരിന് ബാധ്യതയില്ലെങ്കിൽ ഉടമയ്ക്ക് പണം ലഭിക്കും. ഭൂപതിവ് ചട്ടങ്ങൾപ്രകാരം പതിച്ചുനൽകിയ ഭൂമിയാണെങ്കിൽ മരത്തിന് വില ലഭിക്കില്ല. തഹസിൽദാർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ സർക്കാർ ഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നൽകിയാൽ പണം ലഭിക്കും. മരത്തിന്റെ 95 ശതമാനം വരെ വില ഉടമയ്ക്ക്  ലഭിക്കും. ചന്ദനമരത്തിന് മുപ്പതോളം ഇനങ്ങളുണ്ട്. കേരളത്തിലെ മികച്ച ഇനം സന്റാലം ആൽബം ആണ്. ചന്ദനമരം ഒറ്റയ്ക്ക് നടുന്നതിന് പകരം തൊട്ടാവാടി, കാറ്റാടി മരം തുടങ്ങിയവ കൂടെ നടുന്നതാണ് നല്ലത്.  ചന്ദനക്കാട്ടിൽ നിന്ന് ലഭിക്കുന്ന വിത്തുകൾ വന സംരക്ഷണ സമിതികൾ മുഖേന വിൽപ്പന നടത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. മറയൂർ വികസന ഏജൻസിയുടെ അക്കൗണ്ടിൽ പണം അടച്ചതിന് ശേഷം മറയൂരിലെത്തിയാൽ വിത്തുകൾ ലഭിക്കും. ഒരു കിലോ വിത്തിന് 600 രൂപയ്ക്കാണ് വനംവകുപ്പ് വിൽക്കുന്നത്. കൂടാതെ വനവികസന സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ തുക അടച്ച് റെയിഞ്ച് ഓഫീസർക്ക് അപേക്ഷ നൽകിയാൽ വിത്തും പാസും ലഭിക്കും.
English Summary: know more about sandal wood cultivation

Like this article?

Hey! I am Shijin K P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds