1. Flowers

വനിതകൾ ഓർക്കിഡ് കൃഷിയിൽ പരാജയപ്പെടാതിരിക്കാൻ 7 വിജയമന്ത്രങ്ങൾ

നമ്മുടെ കാലാവസ്ഥ ഓർക്കിഡ് കൃഷിക്ക് വളരെ അനുയോജ്യമാണ്. പക്ഷെ ഓർക്കിഡ് വളർത്തുന്നവരിൽ കുറച്ചു പേർക്ക് ആദ്യത്തെ ആവേശം നിലനിർത്താൻ കഴിയുന്നില്ല.

Arun T
ഓർക്കിഡ് കൃഷി
ഓർക്കിഡ് കൃഷി

നമ്മുടെ കാലാവസ്ഥ ഓർക്കിഡ് കൃഷിക്ക് വളരെ അനുയോജ്യമാണ്. പക്ഷെ ഓർക്കിഡ് വളർത്തുന്നവരിൽ കുറച്ചു പേർക്ക് ആദ്യത്തെ ആവേശം നിലനിർത്താൻ കഴിയുന്നില്ല.

ഇതിന്റെ കാരണങ്ങൾ ഒന്ന് പരിശോധിക്കാം

1.ഏറ്റവും പ്രധാനം ചെടികൾ പുഷ്പിക്കുന്നില്ല എന്നത് തന്നെയാണ്
2.നന്നായിട്ടു പരിചരിച്ചിട്ടും കുറെ ചെടികൾ നശിച്ചു പോകുന്നു
3.ചെടികളുടെ വളർച്ച കുറവായിട്ടു തന്നെ നിൽക്കുന്നു.

ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കുറച്ചു നിർദേശങ്ങൾ :

1.ഓർക്കിഡ് വളർത്താനുള്ള സ്ഥലം കണ്ടുപിടിച്ചു അവിടെ മാത്രം വളർത്തുക. ഇടയ്ക്കിടെ സ്ഥലം മാറ്റാതിരിക്കുക. വളർച്ച കുറയും.
നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലം തന്നെ കണ്ടുപിടിക്കുക. പ്രത്യേകിച്ച് രാവിലെയുള്ള സൂര്യ പ്രകാശം. വീടിന്റെ ടെറസ് പറ്റിയ സ്ഥലം ആണ്. ഇവിടെ നേരിട്ട് സൂര്യപ്രകാശം വീഴാത്ത രീതിയിൽ ( രാവിലെ നേരിട്ട് ലഭിക്കുന്നത് നല്ലത് ) UV sheet /shade നെറ്റ് ഉപയോഗിച്ച് ലൈറ്റ് ക്രമീകരിക്കുക. ( തുറസ്സായ സ്ഥലത്തു 50% ഷെയ്ഡ് നെറ്റും അല്ലാത്തിടത്തു 35% ഷെയ്ഡ് നെറ്റും ഉപയോഗിക്കാം. Shade നെറ്റ് ഉപയോഗിക്കുമ്പോൾ അറിയാവുന്ന ആളുകളുമായി consult ചെയ്യുന്നത് നന്നായിരിക്കും. UV sheet ഓർക്കിഡിന് ദോഷം വരുത്തുന്ന രശ്മികളെ തടയും മഴക്കാലത്തു അമിതമായി വെള്ളം വീഴുന്നതു തടയും..

2.വാങ്ങുന്ന ചെടികൾ നന്നായി pot ചെയ്യുക. Pot ചെയ്യാൻ തൊണ്ടു കരി ഓട് ഇവ ഉപയോഗിക്കാം( 1:1:1).
phalenopsis നു തൊണ്ടു ഇല്ലാത്തതാണ് നല്ലത് ( moss ഉപയോഗിക്കാം ) Pot ചെയ്ത ചെടികൾ ഉറച്ചു നിൽക്കണം. ഒരു കാരണവശാലും ആടാൻ പാടില്ല. Seedlings pot ചെയ്യുമ്പോൾ മുന്നേയുള്ള തൊണ്ടു മാറ്റിയിട്ടു നടുന്നതാണ് നല്ലത്. ഇല്ലേൽ degraded ആയ പഴയ തൊണ്ടിലെ chemicals ചെടികൾക്ക് harmful ആണ്. കൂടാതെ പഴയ മീഡിയം കൂടുതൽ വെള്ളം വലിച്ചെടുത്തു ചെടി അഴുകുന്നതായി കാണുന്നുണ്ട്. പൊട്ടിങ്ങിനു മുൻപ് fungicide ലായനിയിൽ ൽ മുക്കുന്നതു നല്ലതാണ്.

3.കൃത്യമായി രാവിലെ നനക്കുക. ചൂട് സമയത്തു ഉച്ചക്ക് കൂടി നനയ്ക്കാം.( മീഡിയം dry ആണെങ്കിൽ മാത്രം ) പക്ഷെ വെള്ളം അധികം ആകാതെ ശ്രദ്ധിക്കുക.
Phalenopsis നനയ്ക്കുമ്പോൾ പ്ലാന്റിന് മുകളിൽ വെള്ളം താങ്ങാതെ ശ്രദ്ധിക്കുക.അല്ലെങ്കിൽ അഴുകാൻ സാധ്യത ഉണ്ട്.

4.രണ്ടാഴ്ചയിൽ ഒരിക്കൽ വളം spray ചെയ്യുക. Organic or inorganic (Greencare, water soluble 19:19:19 etc).മഴക്കാലത്തു ഓർഗാനിക് വളങ്ങൾ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

5. ആവശ്യം എങ്കിൽ മാസത്തിൽ ഒരിക്കൽ കുമിൾ നാശിനി (Saaf or indofil) തളിക്കുക

6. പഴുത്ത ഇലകളും തണ്ടും നീക്കം ചെയ്തു കൃഷിയിടം വൃത്തിയായി സൂക്ഷിക്കുക

7.ചെടികൾ വളർച്ചയെത്തുമ്പോൾ flowering നു ആവശ്യം ആയ വളങ്ങൾ നൽകുക ( പൊട്ടാഷും ഫോസ്‌ഫറസും കൂടുതലുള്ളവ like greencare 13.17.17)
Fish/ Egg അമിനോ ആസിഡുകൾ, Banana peel ഇവ flowering നു വളരെ നല്ലതാണ്.
Flowering നു light വളരെ പ്രധാനപ്പെട്ടതാണെന്നും ഓർക്കിഡിൽ പൂക്കൾ ഉണ്ടാകാത്തതിന്റെ ഏറ്റവും പ്രധാന കാരം light ന്റെ കുറവാണെന്നും. മനസ്സിലാക്കണം

English Summary: 7 TIPS FOR WOMEN FARMERS TO WIN IN ORCHID FARMING

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds