1. Flowers

രാജകീയ പ്രൗഡിയോടെ രാജമല്ലി പൂക്കൾ

ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്ന സസ്യമാണ് രാജമല്ലി അഥവാ പീകോക്ക് ഫ്ലവർ. സീസാൽ പിനിയാസി വർഗ്ഗത്തിൽപ്പെട്ട കുറ്റിച്ചെടിയാണ് ഇവ. അമേരിക്കയിലെ ഉഷ്ണമേഖലയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി ഇവ കാണുന്നു.

Priyanka Menon
രാജമല്ലി പൂക്കൾ
രാജമല്ലി പൂക്കൾ

ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കുന്ന സസ്യമാണ് രാജമല്ലി അഥവാ പീകോക്ക് ഫ്ലവർ. സീസാൽ പിനിയാസി വർഗ്ഗത്തിൽപ്പെട്ട കുറ്റിച്ചെടിയാണ് ഇവ. അമേരിക്കയിലെ ഉഷ്ണമേഖലയിൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വ്യാപകമായി ഇവ കാണുന്നു. ഏകദേശം 20 സെൻറീമീറ്റർ നീളമുള്ള വലിയ കുലകളായി ഇതിൻറെ പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് കാണാൻ വളരെ മനോഹരമാണ്.

ഓറഞ്ച്, ചുവപ്പ്, മഞ്ഞ ഒരു തുടങ്ങി വിവിധ നിറഭേദങ്ങളിൽ ഇവ നമ്മുടെ ഉദ്യാനങ്ങൾക്ക് മനോഹാരിത പകരുന്നു. 20 മുതൽ 40 സെൻറീമീറ്റർ നീളമുള്ള മുഖ്യ തണ്ടിൽ നിന്ന് അഞ്ചു മുതൽ പത്തുവരെ ഇല തണ്ടുകൾ ഭംഗിയായി ക്രമീകരിച്ചിരിക്കുന്നു. ഏകദേശം 10 ജോഡി ഇലകൾ വരെ ഈ സസ്യത്തിൽ കാണാം. ഇലകൾക്ക് താരതമ്യേന വലുപ്പം കുറവാണ്.

ദീർഘവൃത്താകൃതിയിൽ ആണ് ഇലകൾക്ക്. ഈ ചെടിയെ സംബന്ധിച്ച് ഏറ്റവും എടുത്തുപറയേണ്ട പ്രത്യേകത ഏതു വരൾച്ചയും തടഞ്ഞു നിർത്തുവാൻ ഇതിൻറെ വേരുകൾക്ക് സാധിക്കുന്നു എന്നതാണ്. പയറു പോലെ കാണുന്ന ഇതിൻറെ ഫലങ്ങളിൽ നിന്നാണ് പുതിയ ഉൽപ്പാദനം സാധ്യമാകുന്നത്. നീർവാർച്ചയുള്ള മണ്ണും, സൂര്യപ്രകാശം ലഭ്യമാകുന്ന ഇടവും തിരഞ്ഞെടുത്ത് രാജമല്ലി നട്ടു പിടിപ്പിക്കാം.  

മഞ്ഞനിറത്തിലുള്ള പൂക്കളുള്ള രാജമല്ലി ചെടി മിക്കവരും പച്ചക്കറി തോട്ടങ്ങളിൽ വച്ച് പിടിപ്പിക്കാറുണ്ട്. മഞ്ഞക്കെണി യുടെ ഒരു വകഭേദമാണ് ഇത്. ഇതിൻറെ പൂക്കൾ പ്രാണികളെ കൂടുതൽ ആകർഷിക്കുന്നു. തന്മൂലം പച്ചക്കറി തോട്ടത്തിലെ കീടബാധ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കുന്നു. അലങ്കാര സസ്യം എന്നതിലുപരി ഇതിന് പല ഔഷധഗുണങ്ങളും ഉണ്ട്.

Rajamalli or Peacock Flower is a plant that can survive any adverse conditions. This is a shrub belonging to the genus Sisal Pinyasi. They are widely found in tropical areas of the United States, including the tropics. Its flowers bloom in large clusters of about 20 cm. They come in a variety of colors, including orange, red, and yellow, which add to the beauty of our gardens. Five to ten leaf stalks neatly arranged, 20-40 cm long; Up to 10 pairs of leaves can be found on this plant. The leaves are relatively small in size.

ചുമ അകറ്റുവാൻ ഇതിൻറെ വിത്തുകൾ ഉപയോഗിക്കാറുണ്ട്. ആയുർവേദ പ്രകാരം രാജമല്ലി പൂക്കൾ പനിക്ക് പ്രതിവിധിയാണ്. ഇതിൻറെ പൂവിൽ നിന്ന് എടുത്ത സത്ത് പുണ്ണിനുള്ള ഔഷധമാണ്.

English Summary: Rajamalli or Peacock Flower is a plant that can survive any adverse conditions

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds