1. Flowers

ചർമസംരക്ഷണത്തിനും കേശ സംരക്ഷണത്തിനും സൂര്യകാന്തി എണ്ണ

പാചക ആവശ്യത്തിന് ഏറ്റവും മികച്ച എണ്ണ സൂര്യകാന്തി അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ആണ്. ധാരാളം പോഷകാംശങ്ങൾ ഈ എണ്ണയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ഇ, വിറ്റാമിൻ കെ, പ്രോട്ടീൻ, ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ, ഒമേഗ 6ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം സമ്പുഷ്ടമായ അവയിൽ ഇതിൽ കാണപ്പെടുന്നു. ഒലിയിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്ന സൂര്യകാന്തി എണ്ണ തലച്ചോറിലെ ശരിയായ പ്രവർത്തനത്തിന് ഏറെ ഗുണകരമാണ്.

Priyanka Menon
സൂര്യകാന്തി
സൂര്യകാന്തി

പാചക ആവശ്യത്തിന് ഏറ്റവും മികച്ച എണ്ണ സൂര്യകാന്തി അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ ആണ്. ധാരാളം പോഷകാംശങ്ങൾ ഈ എണ്ണയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ ഇ, വിറ്റാമിൻ കെ, പ്രോട്ടീൻ, ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ, ഒമേഗ 6ഫാറ്റി ആസിഡുകൾ എന്നിവയെല്ലാം സമ്പുഷ്ടമായ അവയിൽ ഇതിൽ കാണപ്പെടുന്നു. ഒലിയിക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്ന സൂര്യകാന്തി എണ്ണ തലച്ചോറിലെ ശരിയായ പ്രവർത്തനത്തിന് ഏറെ ഗുണകരമാണ്. 

ആൻറി ആക്സിഡന്റുകൾ സമ്പന്നമായ സൂര്യകാന്തി എണ്ണ ഫ്രീ റാഡിക്കലുകളുടെ ദോഷഫലങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു. രോഗപ്രതിരോധശേഷി ഉയർത്തുകയും, ശ്വാസകോശാർബുദം, ചർമ്മ കാൻസർ ഗർഭാശയ കാൻസർ എന്നിവയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. വിറ്റാമിൻ ഇ ധാരാളം അടങ്ങിയ സൂര്യകാന്തി എണ്ണ ഹൃദയാരോഗ്യത്തിനും നല്ലതാണ്.

ദഹനപ്രക്രിയ നല്ല രീതിയിൽ നടക്കാനും ഈ എണ്ണയുടെ ഉപയോഗം ഫലവത്താണ്. വെളിച്ചെണ്ണയ്ക്ക് പകരം സൺഫ്ലവർ ഓയിൽ ഉപയോഗിക്കുന്നത് വഴി കൊളസ്ട്രോളിന്റെ അളവ് നിയന്ത്രണവിധേയമാക്കാൻ സാധിക്കുന്നു. അപൂരിത കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ ദിവസം മുഴുവൻ ഊർജസ്വലരായി ഇരിക്കുവാൻ ഈ എണ്ണയുടെ ഉപയോഗം വഴി സാധ്യമാകുന്നു. 

കാൽ വിരലുകൾക്കിടയിൽ കാണപ്പെടുന്ന ഫംഗസ് ഇല്ലാതാക്കുവാൻ ഈ എണ്ണ ഉപയോഗിക്കാം. മുഖക്കുരു വരാതിരിക്കാനും, മുഖത്തിന് സ്വാഭാവിക തിളക്കം നിലനിർത്താനും സൺഫ്ലവർ ഓയിൽ ഉപയോഗം ഗുണം ചെയ്യും. ചർമത്തിന് സ്വാഭാവിക തിളക്കം നിലനിർത്താൻ മറ്റൊരുകാര്യം ഇതിലടങ്ങിയിരിക്കുന്ന ലിനോലെയ്ക് ആസിഡ് ആണ്.

സൂര്യകാന്തി
സൂര്യകാന്തി

The best oil for cooking is sunflower or sunflower oil. This oil contains a lot of nutrients. It is rich in Vitamin E, Vitamin K, Protein, Omega 3 Fatty Acids and Omega 6 Fatty Acids. Sunflower oil, which is rich in oleic acid, is very good for the proper functioning of the brain. Sunflower oil, rich in antioxidants, protects the body from the harmful effects of free radicals. Boosts the immune system and protects against lung cancer, skin cancer and cervical cancer. Sunflower oil, which is rich in vitamin E, is also good for heart health. The use of this oil is effective in keeping the digestive system running smoothly. Cholesterol levels can be controlled by using sunflower oil instead of coconut oil. It contains unsaturated fats which help you to stay energized throughout the day.

ഷാംപൂവിൽ സൂര്യകാന്തി എണ്ണ ചേർത്ത് ഉപയോഗിച്ചാൽ മുടിയ്ക്ക് നല്ല തിളക്കവും, മൃദുത്വം ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരത്തിൽ ഒട്ടേറെ ഗുണങ്ങളുള്ള സൺഫ്ലവർ ചേർത്ത് നമുക്ക് ഭക്ഷണങ്ങൾ പാകം ചെയ്യാം

English Summary: The best oil for cooking is sunflower or sunflower oil. This oil contains a lot of nutrients

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds