<
  1. Flowers

പൂച്ച മീശയുടെ അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ

പേരിലെ കൗതുകം തന്നെയാണ് പൂച്ച മീശ എന്ന സസ്യത്തിന് ഏറ്റവും വലിയ പ്രത്യേകത. പൂച്ചയുടെ മീശയുടെ ഏറെ സാദൃശ്യമുള്ള പൂവ് ആയതിനാലാണ് ഇതിന് ഇങ്ങനെ ഒരു പേര് കൈവന്നത്. ഇതിൻറെ പൂവിൽ നിന്ന് നിർമ്മിക്കുന്ന ചായ അറിയപ്പെടുന്നത് ജാവ ടീ എന്നാണ്.

Priyanka Menon
പൂച്ച മീശ
പൂച്ച മീശ

പേരിലെ കൗതുകം തന്നെയാണ് പൂച്ച മീശ എന്ന സസ്യത്തിന് ഏറ്റവും വലിയ പ്രത്യേകത. പൂച്ചയുടെ മീശയുടെ ഏറെ സാദൃശ്യമുള്ള പൂവ് ആയതിനാലാണ് ഇതിന് ഇങ്ങനെ ഒരു പേര് കൈവന്നത്. ഇതിൻറെ പൂവിൽ നിന്ന് നിർമ്മിക്കുന്ന ചായ അറിയപ്പെടുന്നത് ജാവ ടീ എന്നാണ്. ചായക്ക് പകരം പല വിദേശരാജ്യങ്ങളിലും ഇത് ഇട്ട് വെള്ളം തിളപ്പിച്ച് ചായ പോലെയാക്കി ഉപയോഗിക്കുന്നു.

ഇതിന് നിരവധി ആരോഗ്യഗുണങ്ങൾ ആണുള്ളത്. ഇതിൻറെ ഇല ഉണക്കി കഷായം വെച്ച് കഴിക്കുന്നത് പിത്താശയകല്ല് പരിഹരിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ഈ ചെടി ചൂടുവെള്ളത്തിൽ ഇട്ടതിനുശേഷം, ചൂടാറിയത്തിന് ശേഷം ഈ വെള്ളം കുടിച്ചുകഴിഞ്ഞാൽ രക്തസമ്മർദ്ദം നിയന്ത്രണവിധേയമാക്കാം. കൂടാതെ ഇതിൻറെ ഇല കഷായം വെച്ച് കഴിക്കുന്നതും രക്തസമ്മർദ്ദം ഇല്ലാതാക്കുവാനും ഗുണകരമാണ്.

ഇതിൻറെ ഇലയുടെ നീര് മൂന്നുനേരം കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയും, പ്രമേഹം എന്ന രോഗാവസ്ഥയെ മറികടക്കുകയും ചെയ്യാം. ജാവ ടീയുടെ ഉപയോഗത്തിലൂടെ യൂറിനറി ഇൻഫെക്ഷൻ മാറ്റാം. പൂച്ചമീശ ഇട്ട് തിളപ്പിച്ച ഇളം ചൂടുള്ള വെള്ളം കുടിക്കുന്നത് രക്തശുദ്ധി വരുവാൻ ഏറെ ഗുണം ചെയ്യും.

എന്നാൽ പൂച്ച മീശയുടെ ഉപയോഗത്തിന് മുൻപ് വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. പൂച്ച തുളസി എന്ന വിളിപ്പേര് പലസ്ഥലങ്ങളിലും ഈ സസ്യത്തിന് ഉണ്ട്. പൂച്ചയുടെ പൂക്കൾ കൊണ്ട് നിർമ്മിക്കുന്ന ഔഷധം മൂത്രാശയ രോഗങ്ങൾക്കും, സന്ധിവേദനയ്ക്കും, പ്രമേഹം,രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു.

The Cats whiskers is the biggest feature of the plant. It is so named because it is a flower that bears a striking resemblance to a Cats whiskers. The tea made from its flower is known as Java tea. Instead of tea, it is boiled in water and used as a tea in many foreign countries. It has many health benefits. The most effective way to treat gallstones is to take a decoction of the leaves. After soaking the plant in hot water and drinking this water after heating, the blood pressure can be controlled. In addition, its leaf infusion is good for eating and lowering blood pressure. Drinking its leaf juice three times a day can lower blood sugar levels and overcome diabetes. Urinary tract infections can be treated with Java tea. Drinking lukewarm boiled water with Cats whiskers is very beneficial for blood purification. But before using cat whiskers should consult a specialist. The plant is nicknamed 'Cat Tulsi' in many places. Cat medicine is used to treat urinary tract infections, arthritis, diabetes and high blood pressure.

മഴക്കാലത്താണ് കൂടുതലായും ഇതിൻറെ പൂക്കൾ വിരിയുന്നത്. വിത്തുകൾ വഴിയും തണ്ടുകൾ മുറിച്ചുനട്ടും പുനരുൽപാദനം സാധ്യമാക്കാം. ഏകദേശം 25 സെൻറീമീറ്റർ വരെ ഇത് വളരുന്നു. ഇത്തരത്തിൽ ഏറെ ഔഷധമൂല്യമുള്ള സസ്യങ്ങളെ വീട്ടിൽ നട്ടു പിടിപ്പിക്കാം.

English Summary: The Cats whiskers is the biggest feature of the plant The tea made from its flower is known as Java tea

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds