Fruits

രുചിയേറും സീതപ്പഴം

sweet apple

രുചിയേറിയ സീതപ്പഴം കഴിക്കാത്തവർ ആരുംതന്നെ കാണില്ല.നീനാമ്പഴം,ആത്തച്ചക്ക, കസ്റ്റാർഡ് ആപ്പിൾ, എനിയെപഴം എന്ന പേരുകളിൽ എല്ലാം കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇതിന്റെ ചില വകബേധങ്ങൾ കണ്ടുവരുന്നു. സ്വാഭാവികമായി നല്ലമധുരമുള്ള സീതപ്പഴം തണുപ്പുകാലത് എല്ലാ മാർക്കറ്റുകളിലും ലഭ്യമാണ് .പച്ചയോ ചുവപ്പു കലർന്ന മഞ്ഞയോ നിറങ്ങളിൽ ലഭിക്കുന്ന പഴുത്ത പഴങ്ങൾ പിളർന്നു നോക്കിയാൽ വെള്ള നിറത്തിലുള്ള ഭഷ്യയോഗ്യമായ കഴമ്പും അതിനുള്ളിൽ കറുത്ത നിറത്തിൽ കുറെ വിത്തുകളും കാണാം. കഴമ്പുള്ള ഭാഗം നല്ല മധുരമായിരിക്കും. .ആരോഗ്യസമ്പുഷ്ടമാണ് സീതപ്പഴം വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6 .കൂടാതെ സോഡിയം പൊട്ടാസിയും എന്നിവ ധാരാളം ഇതിൽ അടങ്ങിയിരിക്കുന്നു.അധികം ഉയരമില്ലാതെ ചെറിയ വൃക്ഷമായി വളരുന്ന ഈച്ചെടി നമുക്കും പറമ്പുകളിൽ വളർത്താവുന്നതാണ്.

custard apple

കേരളത്തിലെ എല്ലാത്തരം കാലാവസ്ഥയിലും മണ്ണുകളിലും ഈ പഴച്ചെടി നന്നായി വളരും.ചരൽ കലർന്ന ചെമ്മൺ പ്രദേശമാണ് കൂടുതൽ വിളവ് തരിക തുറന്ന സ്ഥലത്തും തണലിലും വളരുന്ന ഈ ചെറിയ മരത്തിനു കാര്യമായ പരിചരണം ആവശ്യമില്ല . വിത്ത‍ുകൾ പാകി മുളപ്പ‍ിക്കുന്ന തൈകളാണ് പ്രധാന നടീൽവസ്ത‍ു വംശ ശുദ്ധിക്കും കനത്ത വിളവിനും മുകുളനം, ഒട്ടിക്കൽ രീതികൾ.പരീക്ഷിക്കാം.മഴക്കാലമാണ് തൈകൾ നടുന്നതിനു യോചിച്ച സമയം.മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളിൽനിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. .ഫലപ്രദമായ പരാഗണം ഈ സമയത്തു നടക്കുന്നത് നന്നായി പൂക്കുന്നതിനും കൂടുതൽ കായ്‌കൾ ഉണ്ടാകുന്നതിനും സഹായിക്കുന്നു . തൈകൾ നടാൻ 60 സെ.മി വീതിയും 60 സെ.മി നീളവും 45സെ.മീറ്റർ താഴ്ചയുമുള്ള കുഴികൾ എടുത്ത് .അതിൽ കമ്പോസ്റ്റും മേൽമണ്ണും കലർത്തി നിറയ്ക്കണം. ആവശ്യത്തിന് ജലസേചനം ചെയ്യണം .തൈ നട്ട് 3–4 വർഷം ആകുന്നതോടെ കായ്ച്ചുതുടങ്ങും. മാർച്ച് മുതൽ ഓഗസ്റ്റ് വരെ കാലത്താണ് പൂവിടുന്നത് അഞ്ചോ ആറോ മാസംകൊണ്ട് കായ്കൾ പറിക്കാൻ പാകമാകും. ഓഗസ്റ്റ് മുതൽ നവംബർവരെയാണ് വിളവെടുപ്പുകാലം. ഒരു മരത്തിൽനിന്ന് 60–80 കായ്കൾ ലഭിക്കും. ഒന്നിന് .200–400 ഗ്രാം തൂക്കമുണ്ടാകും. കായ്കൾ മൂപ്പെത്തിയാൽ മരത്തിൽ നിന്നും പറിച്ചെടുത്തു പൊതിഞ്ഞു വച്ച് പഴുപ്പിക്കണം. മരത്തിൽ തന്നെ നിർത്തി പഴുപ്പിച്ചാൽ പക്ഷികൾ കീടനാണ് എന്നിവയുടെ ആക്രമണം ഉണ്ടാകും എന്നതിനാലാണിത്.വിളവെടുപ്പു കഴിഞ്ഞാൽ മരത്തിൽ പ്രൂണിങ് ചെയ്യണം പുതിയ ശിഖരനാണ് ഉണ്ടാകുന്നതിനും കൂടുതൽ വിളവ് ലഭിക്കുന്നതിനും പ്രൂണിങ് സഹായിക്കുന്നു.

custard apple

നല്ല പോലെ വളംചെയ്തു പരിപാലിച്ചാൽ നിന്നും നൂറിലധികം പഴങ്ങൾ ലഭിക്കും 15-20 വർഷം വരെ മാത്രമേ നല്ല പോലെ ഫലങ്ങൾ ലഭിക്കുകയുളൂ.ആത്തചക്കയിൽ ഔഷധ ഗുണങ്ങൾ ധാരാളമായി അടങ്ങിരിക്കുന്നു.ഫലം, വിത്ത് ,വേര്, ഇല തുടങ്ങിയവയെല്ലാം ഔഷധതത്തിനു ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും ,വാതം കുറയ്ക്കും , പഴം ഞരമ്പ്കൾക്കു ഉണർവും മാംസപേശികൾക്ക് ശക്തിപ്പെടുത്താം.


Share your comments