1. Fruits

കാൻസറിനെ പ്രതിരോധിക്കുന്ന സീതപ്പഴം കൃഷി ചെയ്യൂ, വിപണിയിൽ വൻ ഡിമാൻഡ്

കേരളത്തിൽ എല്ലാത്തരം മണ്ണിലും കാലാവസ്ഥയിലും കൃഷിയിറക്കുന്ന പഴവർഗമാണ് സീതപ്പഴം. ആത്തചക്ക എന്ന പ്രാദേശിക നാമത്തിലും ഇത് കേരളത്തിൽ അറിയപ്പെടുന്നു.

Priyanka Menon
സീതപ്പഴം
സീതപ്പഴം

കേരളത്തിൽ എല്ലാത്തരം മണ്ണിലും കാലാവസ്ഥയിലും കൃഷിയിറക്കുന്ന പഴവർഗമാണ് സീതപ്പഴം. ആത്തചക്ക എന്ന പ്രാദേശിക നാമത്തിലും ഇത് കേരളത്തിൽ അറിയപ്പെടുന്നു. കാൻസറിനെ പ്രതിരോധിക്കുന്ന പല ഘടകങ്ങൾ ഈ ഫലവർഗ്ഗത്തിൽ ഉള്ളതുകൊണ്ട് ഇതിൻറെ സ്വീകാര്യത കേരളത്തിൽ വർധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ഇതിന് വിപണിയിൽ വൻ ഡിമാൻഡാണ് ഉള്ളത്.

സീതപ്പഴത്തിന്റെ കൃഷിരീതി

വിത്തുകൾ പാകി മുളപ്പിക്കുന്ന തൈകളാണ് പ്രധാന നടീൽ വസ്തു. ബഡ്ഡിങ് ചെയ്തു തൈകൾ ഉല്പാദിപ്പിക്കാവുന്ന lതാണ്. കാലവർഷ ആരംഭത്തിൽ ഈ കൃഷി ആരംഭിക്കുന്നതാണ് ഏറ്റവും ഉത്തമം. നീളവും വീതിയും 60 സെൻറീമീറ്ററും 45 സെൻറീമീറ്റർ താഴ്ചയുമുള്ള കുഴികളെടുത്ത് കൃഷി ആരംഭിക്കാം.

കുഴികളിൽ കമ്പോസ്റ്റും മേൽമണ്ണും കലർത്തി തൈകൾ നട്ടു പിടിപ്പിക്കുന്നതാണ്. തൈ ഒന്നിന് ഒരുവർഷം 750 ഗ്രാം പൊട്ടാഷ് വളം, 750 ഗ്രാം യൂറിയ എന്ന രീതിയിൽ നൽകിയാൽ മതി. മികച്ച വിളവ് തരുന്ന നല്ല നടീൽ ഇനങ്ങൾ ഇന്ന് എല്ലാ കാർഷിക ഗവേഷണ കേന്ദ്രങ്ങളിലും, സ്വകാര്യ നഴ്സറികളിലും ലഭ്യമാകുന്നുണ്ട്. വളങ്ങൾ മരത്തിന് ചുറ്റുമായി വിതറി മണ്ണ് വരണ്ടി യോജിപ്പിക്കാവുതാണ്. കുഴി അധികം താഴ്ത്തതേണ്ട കാര്യമില്ല. കാരണം ഇതിൻറെ വേരുപടലം താഴേക്ക് അധികം ഇറങ്ങില്ല. തൈ നട്ട് ഏകദേശം അഞ്ചു വർഷം ആകുമ്പോഴേക്കും കാണിച്ചു തുടങ്ങും. കായ്കൾ ഉണ്ടായാൽ നാലുമാസം കൊണ്ട് അത് പറിച്ചെടുക്കുന്നത് ആണ്. ഒരു മരത്തിൽ നിന്ന് ഏകദേശം 80 കായ്കൾ വരെ ലഭിക്കും. ഒരു കായ്ക്ക് ശരാശരി 200 ഗ്രാം തൂക്കമുണ്ടാകും. നല്ല വിളവ് കിട്ടുവാൻ പ്രൂണിങ് ചെയ്യുന്നത് നല്ലതാണ്. ഇതിൻറെ പൂവിടുന്ന കാലയളവ് മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണ്. നവംബർ ആണ് വിളവെടുപ്പിന് പറ്റിയ സമയം.

Seetha pazham is cultivated in all soils and climates of Kerala. It is also known as Athachakka in Kerala. Due to the presence of many anti-cancer ingredients in this fruit, its acceptance in Kerala is increasing.

സീതപ്പഴത്തിന്റെ ഗുണങ്ങൾ

ധാരാളം ജീവകങ്ങളും, ധാതുക്കളും അടങ്ങിയിരിക്കുന്ന ആത്തചക്ക കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നല്ലതാണ്.

വിറ്റാമിൻ എ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ കണ്ണിനും, മെഗ്നീഷ്യം ധാരാളം ഉള്ളതുകൊണ്ട് മാംസപേശികളുടെ സംരക്ഷണത്തിനും ഇത് ഗുണം ചെയ്യും. നമ്മുടെ ശരീരത്തിലെ മുറിവുകൾ ഉണക്കുവാൻ ഇതിൻറെ ഇല ചതച്ച് പിഴിഞ്ഞെടുത്ത നീര് ഒഴിച്ചാൽ മതി. ഇതിൻറെ കായ്കൾ ഉണക്കിപ്പൊടിച്ചത് വയറിളക്കത്തിന് മരുന്നായി ഉപയോഗിക്കുന്നു. ഇതിൻറെ തൊലി കഷായം വെച്ച് കഴിച്ചാൽ ഛർദ്ദി, വയറിളക്കം എന്നിവ മാറുകയും ചെയ്യും.

English Summary: Grow cancer-resistant apricots, which are in great demand in the market

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds