Fruits

പാഷൻ ഫ്രൂട്ടും.. പപ്പായയും.. തെക്കൻ കുരുമുളകും.. വ്യത്യസ്ത കൃഷികളുമായ് ബഷീർ ശ്രദ്ധേയനാകുന്നു

റിപ്പോർട്ട് ഗിരീഷ് അയിലക്കാട്

പ്രദേശത്തെ കർഷകർ ഗൗരവമായ ഒരു കൃഷിയായ് ചിന്തിക്കാത്ത പാഷൻ ഫ്രൂട്ടും, പപ്പായയും, തെക്കൻ കുരുമുളകു മൊക്കെ കൃഷിയിറക്കി മികച്ച വരുമാനനേട്ടത്തിലൂടെ മണ്ണ് പൊന്നാക്കുന്ന ഒരു കർഷകനുണ്ട്. പാലക്കാട് ജില്ലയിലെ പട്ടിത്തറ പൂലേരിയിലെ പത്തായപ്പുരയിൽ ബഷീറാണ്. തരിശായ പുലേരി കുന്നിലെ രണ്ടേക്കർ കൃഷിയിടത്തിൽ. വൈവിധ്യ കൃഷികളൊരുക്കി കാലത്തിനൊപ്പം സഞ്ചരിക്കുന്ന കർഷകനായ് വ്യത്യസ്തനാകുന്നത്. വളരെയേറെ മുതൽ മുടക്കി ജെസിബി യും മറ്റും ഉപയോഗിച്ച്. അത്യന്തം ശ്രമകരമായാണ് രണ്ട് ഏക്കർ സ്ഥലത്തെ വലിയ പാറക്കല്ലുകളും മറ്റും മാറ്റിയെടുത്ത് നല്ലൊരു കൃഷിസ്ഥലമായ് ഇവിടെ ഒരുക്കിയെടുത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ദീർഘനാൾ കാത്തിരിക്കാതെ വളരെ വേഗത്തിൽ വിളവ് ലഭിക്കുന്ന കൃഷികൾക്കായാണ് പ്രായോഗികമായ് ബഷീർ മുൻഗണന നല്കിയത്.

പാഷൻ ഫ്രൂട്ട്

എല്ലാ കർഷകരും ഒരേ വിളവിറക്കുന്നതാണ് കാർഷിക നഷ്ടത്തിന് വഴിവെക്കുന്നതെന്നാണ് ബഷീർ പറഞ്ഞു വരുന്നത്.. മികച്ച വിപണി ലക്ഷ്യത്തിന് കൃഷി കുറഞ്ഞ വിളകളിറക്കുന്നതിനാണ് പ്രാധാന്യം നല്കേണ്ടത്. കൃഷിയോടൊപ്പം വിപണി പഠിക്കുകയും, ആവശ്യക്കാരുണ്ടോയെന്ന് വിലയിരുത്തുകയും വേണം. അതുകൊണ്ടാണ് വലിയ പ്രചാരമില്ലാത്ത പാഷൻ ഫ്രൂട്ടിനും കൃഷിയിടത്തിൽ ഇടം നല്കിയത്. ഒരു കൃഷിയെന്ന നിലയിൽ കർഷകർ വലിയ ഗൗരവത്തിലൊന്നും സമീപിക്കാത്ത പാഷൻ ഫ്രൂട്ട് .പണം കായ്ക്കുന്ന ചെടിയായങ്ങിനെ ഒരല്പം ഗൗരവത്തോടെ തന്നെ, ബഷീറിന്റെ കൃഷിയിടത്തിൽ വള്ളി വിടർത്തിയങ്ങിനെ കിടക്കുന്നതും കാണേണ്ട കാഴ്ചയാണ്. പറയത്തക്ക വലിയ കൃഷി ചെലവുകളില്ലാതെ തന്നെ. ജൈവ കാർഷിക രീതികളവലംഭിച്ച് ഉല്പാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ടിന് ആവശ്യക്കാരും ഏറെയാണ്. കിലോ മുന്നൂറ് രൂപക്ക് വരെയാണ് ഇപ്പോൾ വില്പന നടത്തുന്നത്.

പപ്പായ

അര ഏക്കറിലാണ് ബഷീർ തന്നെ ഡബിൾ റൂട്ട് ചെയ്തെടുത്ത. റെഡ് ലേഡി പപ്പായകൾ വളരെയേറെ ഉല്പാദനക്ഷമതയോടെ രാജകീയമായ് വാഴുന്നത്. പപ്പായ കിലോ ശരാശരി മുപ്പത് രൂപക്കാണ് ഹോൾസെയിൽ വില്പന നടത്തുന്നത്. ആവശ്യക്കാർ ഏറെയുള്ളതിനാൽ എത്ര ഉല്പാദിപ്പിച്ചാലും തികയാത്ത അവസ്ഥയാണ്. സീസണനുസരിച്ചുള്ള എല്ലാ പച്ചക്കറി വിളകളും ഇവിടെ കൃഷി ചെയ്തെടുക്കുകയും ചെയ്യുന്നുണ്ട്. മത്തനും, കുമ്പളവും, കക്കിരിയും, പച്ചമുളകും, വെണ്ടയും, ചീരയും, പയറും,തക്കാളിയുമൊക്കെ ഇവിടെ സമൃദ്ധിയൊരുക്കുന്നു.

പൂത്ത് നിൽക്കുന്ന ചെടി മുരിങ്ങ മരങ്ങൾ ഗമയോടെ കാറ്റിലാടി നിൽക്കുന്നു.. കഴിഞ്ഞ ഓണക്കാലം വരെ പൂക്കൃഷിയുടെ ചെണ്ടുമല്ലി ചന്തവും ഇവിടെ നവസുഗന്ധം വിതറിയിരുന്നു.

ഒരേക്കർ സ്ഥലത്തെ പച്ചക്കറി കൃഷികൾക്കായ് വെള്ളവും, വളവും ഒന്നിച്ചു നല്കുന്ന തുള്ളി നന ജലസേചന സംവിധാനം. പട്ടിത്തറ കൃഷിഭവൻ അനുവദിച്ചത് കാർഷിക പ്രവർത്തനങ്ങളെ കൂടുതൽ സുഗമമാക്കിയിട്ടുണ്ട്. ഇപ്പോൾ മുഴുവൻ കൃഷിയിടത്തിലും ഇ ശാസ്ത്രിയ സംവിധാനമാണ് പാലിക്കപ്പെടുന്നത്. പറമ്പിലെ ഏതൊരു കൃഷിക്കും വിവിധ ഭാഗങ്ങളായ് തിരിച്ച ജലസേചന സംവിധാനത്തിലൂടെ, ജലത്തിൽ ലയിക്കുന്ന വളങ്ങളും, മുലകങ്ങളുമൊക്കെ കൂലി ചെലവില്ലാതെ ഒരിടത്തിരുന്ന് തന്നെ വളപ്രയോഗം നടത്താവുന്നതും,ഈ കൃഷിയിടത്തിലെ മികച്ച നേട്ടമാണ്.

കൃഷിവകുപ്പ് .ഹോർട്ടിക്കൾച്ചർമിഷൻ പദ്ധതിയിലൂടെ. ആധുനിക കാർഷിക പ്രവർത്തനങ്ങളെ കുറിച്ച് ബംഗ്ലൂരിൽ വെച്ച് നടത്തിയ ഒരാഴ്ചത്തെ വിദഗ്ദ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ പട്ടിത്തറ കൃഷിഭവൻ അയച്ചതാണ് ഇ കര്ഷകനിലെ ..കാർഷിക ജീവിതത്തെയാകെ മാറ്റിയെടുത്തത്

ഇതോടെ മറ്റ് കർഷകർക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ വൈവിധ്യ നടിൽ ഉല്പാദന പ്രവർത്തനങ്ങൾക്കായ് മികച്ചൊരു നഴ്സറിയും ഇവിടെ ഒരുക്കിയിട്ടുണ്ട്..

കൃഷിവകുപ്പ്, ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതിയിലൂടെ അനുവദിച്ച.പോളിഹൗസുകളും, പച്ചക്കറി വികസന പദ്ധതിയിലൂടെ നല്കിയ മഴമറയുമൊക്കെ നഴ്സറി പ്രവർത്തനങ്ങളെ കൂടുതൽ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്.

ഇവിടെ നിന്നും ഓർഡർ പ്രകാരം, വിവിധ കർഷകർക്കും, വില്പന കേന്ദ്രങ്ങൾക്കുമൊക്കെ പതിനായിരക്കണക്കിന് പച്ചക്കറി തൈകളാണ് ഉല്പാദിപ്പിച്ച് നല്കുന്നത്. തെക്കൻ കുരുമുളകും, വിവിധ പഴ ഇനങ്ങളുടേയുമൊക്കെ. നല്ലൊരു മാതൃസസ്യശേഖരവും ഇവിടെയുണ്ട്.

പ്രദേശത്തെ അൻപതിലേറെ നഴ്സറികളിലേക്ക് ബഷീർ വേരുപിടിപ്പിച്ചെടുക്കുന്ന തെക്കൻ കുരുമുളക് വള്ളികൾ വില്പനക്കെത്തുന്നുണ്ട്.

ഹൈബ്രിഡിനം പപ്പായ തൈകൾ മുളപ്പിച്ചും, ഡബിൾ റൂട്ട് ചെയ്തെടുത്തും ,ചെടിച്ചട്ടികളിൽ വെക്കാവുന്ന തരത്തിൽ ഉയരം കുറച്ചു മൊക്കെ ഭാവനാത്മകമായ് ഉണ്ടാക്കി നല്കുന്നതിലൂടേയും ഇ കർഷകൻ നല്ലൊരു വരുമാനമുണ്ടാക്കുന്നുണ്ട്. ആവശ്യക്കാരുടെ താല്പര്യം അനുസരിച്ച് പപ്പായ മരങ്ങൾ എത്ര ഉയരം കുറച്ച് ഉല്പാദിപ്പിച്ചെടുക്കുവാനും ബഷീറിനറിയാം, ഉയരം കുറഞ്ഞ പപ്പായ മരങ്ങൾ നല്ല ഫലഭംഗിയിൽ നിറഞ്ഞ് നിൽക്കുന്നത് തന്നെ ഒരു ചന്തമുള്ള കാഴ്ചയാണ്...

പാലക്കാടൻ കർഷകർക്കിടയിൽ വലിയ പ്രചാരമില്ലാത്ത സ്ട്രോബറി കൃഷിയിലും ഈ കർഷകൻ കൈ വെച്ചിട്ടുണ്ട്.. ഇവയുടെ ഹൈബ്രിഡിനം തൈകളും നഴ്സറിയിൽ നിന്നും മു ളപ്പിച്ചു നല്കുന്നുണ്ട്.

നടീൽ വസ്തുക്കൾ മികച്ച രീതിയിൽ ഉല്പാദിപ്പിച്ചെടുക്കുവാൻ. സവിശേഷ കഴിവുള്ള ഇ കർഷകനെ ആവശ്യമുള്ളവർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

കുടുംബത്തിലെ ഉറച്ച പിന്തുണയാണ് കാർഷിക പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്. സക്കീനയാണ് ഭാര്യ. മക്കൾ: സബീർ, ഷാഹുൽ ഹമീദ്

ഫോൺ നമ്പർ: ബഷീർ - 9645030964


English Summary: hitech farmer

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine