1. Fruits

ചാമ്പക്കയുടെ കൃഷിരീതി എങ്ങനെയെന്ന് നോക്കാം

നമ്മുടെ തൊടികളിലും വഴിയോരങ്ങളിലും മറ്റും വലിയ പരിചരണങ്ങളൊന്നുമില്ലാതെ വളരുന്ന ഒരു ഫലവര്‍ഗച്ചെടിയാണ് ചാമ്പക്ക അഥവാ ജാംബക്ക. ചാമ്പക്ക വെള്ള, റോസ്, ചുവപ്പ്, എന്നീ പല നിറത്തിലുമുണ്ട്. അധികം ഉയരത്തിലല്ലാതെ ഇടത്തരം മരമായി വളരുന്ന ചാമ്പനിറയെ കായ്ച്ചുനില്‍ക്കുന്നത് ആകര്‍ഷകമായ കാഴ്ചയാണ്.

Meera Sandeep
ചാമ്പക്ക
ചാമ്പക്ക

നമ്മുടെ തൊടികളിലും വഴിയോരങ്ങളിലും മറ്റും വലിയ പരിചരണങ്ങളൊന്നുമില്ലാതെ വളരുന്ന ഒരു ഫലവര്‍ഗച്ചെടിയാണ് ചാമ്പക്ക അഥവാ ജാംബക്ക. ചാമ്പക്ക വെള്ള, റോസ്, ചുവപ്പ്, എന്നീ പല നിറത്തിലുമുണ്ട്. അധികം ഉയരത്തിലല്ലാതെ ഇടത്തരം മരമായി വളരുന്ന ചാമ്പനിറയെ കായ്ച്ചുനില്‍ക്കുന്നത് ആകര്‍ഷകമായ കാഴ്ചയാണ്.  ധാരളം പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഈ ഫലത്തിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്.  വളരെ രുചികരമായ ഫലമാണിത്.

കൊതിയൂറും ചാമ്പക്ക അച്ചാർ കുപ്പിയിലാക്കി സൂക്ഷിക്കാം

തൈ നട്ട് ഒരുവര്‍ഷം കഴിഞ്ഞാല്‍ കായ്ച്ച് തുടങ്ങും. വെയില്‍ നന്നായി കിട്ടിയാല്‍ നന്നായി കായ്ക്കും.  വര്‍ഷത്തില്‍ എല്ലാകാലത്തും കായ്ക്കും. അധികം ഉയരത്തിലല്ലാതെ കുറ്റിച്ചെടിയായാണ് ഇത് വളരുക. വിത്ത് വഴിയാണ് സ്വാഭാവികമായും മിക്ക ജാംബ ഇനത്തിന്റെയും വംശവര്‍ധന നടക്കുന്നത്. പക്ഷികളിലൂടെ ചാമ്പയുടെ വിത്ത് വിവിധഭാഗങ്ങളില്‍ എത്തുന്നു.

തൈകള്‍ക്കായി മൂത്ത് പഴുത്ത കായ്കളില്‍നിന്നും വിത്ത് ശേഖരിക്കണം. ഇവ നഴ്‌സറികളിലോ വളക്കൂറുള്ള മണ്ണ് നിറച്ച നഴ്‌സറി ബാഗിലോ പാകി തൈകളാക്കണം. വിത്ത് നട്ട് ഏതാണ്ട് മൂന്ന്-നാല് മാസമാകുമ്പോള്‍ സ്ഥിരമായ സ്ഥലത്തേക്ക് മാറ്റി നടാം.

ചാമ്പയ്ക്കയെ അവഗണിക്കല്ലേ

ഒന്നരയടി വീതം നീളം, വീതി, താഴ്ചയുള്ള കുഴിയെടുത്ത് വളക്കൂറുള്ള മേല്‍മണ്ണിട്ട് കുഴി മൂടിയശേഷം തൈകള്‍ നടാം. വിത്തില്ലാത്ത ഇനങ്ങളുടെ വംശവര്‍ധന തണ്ടുകളിലൂടെയാണ്. ഇടത്തരം കനമുള്ള തണ്ടുകള്‍ മുറിച്ചെടുത്ത് വേര് പിടിപ്പിച്ച് പുതിയ തൈകളാക്കാം. വേര് പിടിക്കല്‍ ശക്തിപ്പെടുത്താന്‍ ഏതെങ്കിലും റൂട്ട് ഹോര്‍മോണുകള്‍ ഉപയോഗപ്പെടുത്താം. നല്ല സൂര്യപ്രകാശത്തില്‍ വളരാനാവുന്ന ചാമ്പ മരത്തിന് മിതമായ സൂര്യപ്രകാശവും അനുയോജ്യമാണ്. ജലലഭ്യതയാണ് ഇവയുടെ വളര്‍ച്ചയ്ക്കാവശ്യമായ മറ്റൊരു ഘടകം.

കനം കുറഞ്ഞ തൊലിയോടുകൂടിയ ചാമ്പക്ക കുരുവൊഴിവാക്കിയാല്‍ ഭക്ഷ്യയോഗ്യമാണ്. 100 ഗ്രാം ഫലത്തില്‍ 11.5 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ധാതുലവണങ്ങളായ പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, കോപ്പര്‍ എന്നിവയുമുണ്ട്. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാന്‍ സാധിക്കും.

English Summary: Let us see how Champaka is cultivated

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds