MFOI 2024 Road Show
  1. Fruits

രോഗ പ്രതിരോധ ശേഷി ഉയർത്താനും, ശരീരഭാരം കുറയ്ക്കാനും, രക്തസമ്മർദ്ദം സന്തുലിതമായി നിലനിർത്താനും ലിച്ചിപ്പഴം ദിവസേന കഴിക്കാം

ചൈന ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ഫലങ്ങളിൽ ഒന്നാണ് ലിച്ചി. സാപിൻ ഡേസിയ (sapindaceae) കുടുംബത്തിൽപ്പെട്ട ലിച്ചി നിത്യഹരിത വൃക്ഷമാണ്. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിൽ ലിച്ചി നന്നായി വളരും. ഏകദേശം 12 മീറ്റർ ഉയരത്തിൽ ഇവ വളരുന്നു.

Priyanka Menon
ലിച്ചിപ്പഴം
ലിച്ചിപ്പഴം

ചൈന ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും മികച്ച ഫലങ്ങളിൽ ഒന്നാണ് ലിച്ചി. സാപിൻ ഡേസിയ (sapindaceae) കുടുംബത്തിൽപ്പെട്ട ലിച്ചി നിത്യഹരിത വൃക്ഷമാണ്. നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണിൽ ലിച്ചി നന്നായി വളരും. ഏകദേശം 12 മീറ്റർ ഉയരത്തിൽ ഇവ വളരുന്നു. വളരെ സ്വാദിഷ്ടമായ ലിച്ചിപ്പഴം കൊണ്ട് ധാരാളം ഭക്ഷണപദാർത്ഥങ്ങൾ ഒരുക്കാൻ നമുക്ക് സാധിക്കും. ലിച്ചി പഴത്തെ സംബന്ധിച്ച ഏറ്റവും എടുത്തുപറയേണ്ട പ്രത്യേകത ഇതിൽ 80 ശതമാനവും ജലാംശം അടങ്ങിയിരിക്കുന്നു എന്നതാണ്. ഇത് കഴിക്കുന്നതുവഴി നിർജലീകരണം തടയാൻ നമുക്ക് സാധിക്കുന്നു.

Litchi is one of the best fruits that China has contributed to the world. Litchiis an evergreen tree in the sapindaceae family. Lichi grow well in well-drained and fertile soils. It grows to a height of about 12 m. We can prepare a lot of food with very tasty litchi

ലിച്ചിയുടെ ആരോഗ്യവശങ്ങൾ (Health aspects of lichi)

1. ഇവയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യം മികവുറ്റതാക്കാൻ ലിച്ചി ഉപയോഗം ഗുണപ്രദമാണ്.

2. വിറ്റാമിൻ സി ധാരാളം ഉള്ള ലിച്ചിപ്പഴം രോഗപ്രതിരോധശേഷി ഉയർത്തുവാനും ഉത്തമമാണ്

3. ഫൈബർ ധാരാളമുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒരു പരിധിവരെ ലിച്ചിപ്പഴം കഴിക്കുന്നതുവഴി തടയാം.

4. ഇരുമ്പിനെ അംശം ലിച്ചി പഴത്തിൽ ഉള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ലിച്ചി പഴം കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഗർഭ കാലഘട്ടത്തിൽ ലിച്ചി പഴം ഉപയോഗം കുഞ്ഞിനെയും അമ്മയുടേയും ആരോഗ്യത്തിന് ഗുണം ചെയ്യും.

5. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയെ ലിച്ചിപ്പഴം ഇല്ലാതാക്കുന്നു

6. കലോറി താരതമ്യേന കുറവുള്ള ലിച്ചിപ്പഴംശരീരഭാരം കുറയ്ക്കാനും ഉത്തമമാണ്

7. ലിച്ചി യിൽ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങൾ മെറ്റബോളിസം നിയന്ത്രിക്കുവാനും, ചർമ്മ ആരോഗ്യം സംരക്ഷിക്കുവാനും ഉത്തമമാണ്.

8. സോഡിയം കുറവും പൊട്ടാസ്യം കൂടുതലും ആയ ലിച്ചിപ്പഴം രക്തസമ്മർദ്ദം സന്തുലിതമായി നിലനിർത്തുന്നു,

9. ഇതിലടങ്ങിയിരിക്കുന്ന ഫ്ലവനോൾസ് അണുബാധകൾ പ്രതിരോധിക്കുന്നു.

10. പനി ജലദോഷം തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കുവാൻ ദിവസേന ഒരു ലിച്ചിപ്പഴം ശീലമാക്കാം.

Lichi Fruit
Lichi Fruit

ലിച്ചി പഴ കൃഷി (Lichi fruit cultivation)

മൂന്നു മീറ്റർ നീളവും നാലര മീറ്റർ വീതിയുമുള്ള തടങ്ങൾ എടുത്ത് ലിച്ചി തൈകൾ നടാവുന്നതാണ്. തൈകൾ തമ്മിൽ 12 മീറ്റർ വരെ അകലം പാലിക്കാം. ഒരു തൈ നട്ടു ഏകദേശം അഞ്ചു വർഷം വരെ പ്രായമാകുമ്പോൾ അവയിൽ ഫലങ്ങൾ രൂപപ്പെടുന്നു. കൂടുതൽ കായ് ഫലത്തിന് പ്രൂണിങ് നടത്തുന്നതും, വർഷത്തിൽ രണ്ടുതവണ എന്ന രീതിയിൽ ജൈവവളപ്രയോഗം നടത്തുന്നതും ഉത്തമമാണ്. വിളവെടുപ്പിനുശേഷം പരമാവധി അഞ്ചു ദിവസം വരെ മാത്രമേ സ്വതസിദ്ധമായ നിറം നിലനിർത്താൻ ഇവയ്ക്ക് കഴിയുകയുള്ളൂ.

ലിച്ചിപ്പഴം ഉണക്കി സൂക്ഷിച്ചാൽ ദീർഘനാൾ കേടുകൂടാതെയിരിക്കും. പഴങ്ങൾ ഭാഗമാകുമ്പോൾ വലകൾ വെച്ച് ചെടിയുടെ മുകൾഭാഗം മൂടുന്നത് നല്ലതാണ്. ലിച്ചി പഴം കൃഷി ചെയ്യുന്നവരുടെ ഏറ്റവും വലിയ പ്രശ്നം പഴങ്ങളുടെ വിണ്ടുകീറൽ ആണ്. ഇതു പരിഹരിക്കാൻ ബോറിക് ആസിഡ് 2ഗ്രാം ചെടിയുടെ വളർച്ചാ ഘട്ടത്തിൽ നൽകിയാൽ മാത്രം മതി.

English Summary: lichi is one of the best fruits that China has contributed to the world. lichi is an evergreen tree in the sapindaceae family

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds