1. Fruits

ആദായം അനായാസം നേടിത്തരും മങ്കോസ്റ്റീൻ

വീട്ടുവളപ്പിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഫലവർഗമാണ് മങ്കോസ്റ്റിൻ. പഴങ്ങളുടെ റാണി എന്നാണ് ഈ ഫലവർഗ്ഗത്തെ വിശേഷിപ്പിക്കുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവ നല്ല രീതിയിൽ കൃഷി ചെയ്യുവാൻ സാധിക്കുന്നതിനാൽ കേരളത്തിലെ കാലാവസ്ഥയ്ക്കും, മണ്ണിനും അനുയോജ്യമാണ് ഇവയുടെ കൃഷിരീതി.

Priyanka Menon

വീട്ടുവളപ്പിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഫലവർഗമാണ് മങ്കോസ്റ്റിൻ. പഴങ്ങളുടെ റാണി എന്നാണ് ഈ ഫലവർഗ്ഗത്തെ വിശേഷിപ്പിക്കുന്നത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഇവ നല്ല രീതിയിൽ കൃഷി ചെയ്യുവാൻ സാധിക്കുന്നതിനാൽ കേരളത്തിലെ കാലാവസ്ഥയ്ക്കും, മണ്ണിനും അനുയോജ്യമാണ് ഇവയുടെ കൃഷിരീതി. 

ഒരു വീട്ടുവളപ്പിൽ ഒന്നോരണ്ടോ ചെടികൾ നട്ടുവളർത്തിയാൽ തന്നെ എക്കാലവും നല്ല രീതിയിൽ വിളവെടുപ്പ് സാധ്യമാകും. പുളിരസത്തോടു കൂടിയ മാധുര്യമുള്ള മങ്കോസ്റ്റിൻ പഴത്തിന് വിപണിയിൽ എന്നും ആവശ്യക്കാരാണ്. വിപണിയിൽ ലഭ്യമാകുന്ന ഈ സ്വീകാര്യതയാണ് മങ്കോസ്റ്റിൻ കൃഷിരീതിക്ക് പ്രിയം ഏറുന്നത്. ഈ കൃഷിരീതിക്ക് ചിലവും അധ്വാനവും കുറവു മതി.

കൃഷി രീതികൾ

വിത്ത് മുളപ്പിച്ചോ, ഗ്രാഫ്റ്റ് അല്ലെങ്കിൽ ബഡ്ഡ് ചെയ്ത തൈകളോ കൃഷി ചെയ്യുവാൻ തെരഞ്ഞെടുക്കാം. 24 മീറ്റർ വരെ ഉയരത്തിൽ ഇവ വളരുന്നു. ഫെബ്രുവരി മാസത്തോടെ മങ്കോസ്റ്റിൻ ചെടികൾ നന്നായി പൂവിടുകയും, മൂന്നു മാസം കൊണ്ട് മൂപ്പ് എത്തുകയും ചെയ്യുന്നു. പ്രധാനമായും ഇതിന്റെ വിളവെടുപ്പു നടത്തുന്നത് ജൂൺ- ജൂലൈ മാസങ്ങളിലാണ്. വിത്ത് മുളപ്പിച്ച് ചെടികൾ നട്ടു പിടിപ്പിച്ചാൽ നല്ല വിളവു കിട്ടുവാൻ ആറു വർഷം കുറഞ്ഞത് വേണ്ടിവരും. എന്നാൽ മികച്ച നഴ്സറികളിൽ നിന്നും വാങ്ങുന്ന ബഡ് തൈകളിൽ നിന്ന് വിളവ് ലഭിക്കാൻ നാലുവർഷം മാത്രം മതിയാകും. പൂർണവളർച്ചയെത്തിയ ഒരു മരത്തിൽ നിന്ന് ഏകദേശം 1000 മുതൽ 2000 വരെ കായ്കൾ ലഭ്യമാകും. മങ്കോസ്റ്റിൻ തൈകൾക്ക് മൂപ്പ് എത്തുമ്പോൾ പർപ്പിൾ നിറമാണ് കൈവരുന്നത്. മൂപ്പ് എത്തുമ്പോൾ മരത്തിൽനിന്ന് പറിച്ച് വാഴക്കച്ചി കൊണ്ട് മൂടിയിട്ട് പഴിപ്പിക്കുന്നതാണ് നല്ലത്. മികച്ച നഴ്സറികളിൽ നിന്നും ബഡ് തൈകൾ വാങ്ങുമ്പോൾ ഏകദേശം ഇവയ്ക്ക് പ്രായം രണ്ടുമാസം ആയിരിക്കും. ഈ തൈകൾ 9 മീറ്റർ അകലത്തിൽ 90*90*90 സെൻറീമീറ്റർ വലുപ്പത്തിൽ കുഴികളെടുത്ത് 10 കിലോ ജൈവവളം ചേർത്ത് നടാവുന്നതാണ്. ഒരേക്കറിൽ 50 മരങ്ങൾ വരെ നട്ടു പിടിപ്പിക്കാം.

Mangosteen is a fruit that can be easily grown in the backyard. This fruit is called the queen of fruits. They can be cultivated well in the tropics and are well adapted to the climate and soil of Kerala.

പുഴയോരം കേന്ദ്രീകരിച്ച് തോട്ടങ്ങൾ തയ്യാറാക്കിയാൽ നല്ല വിളവ് ലഭിക്കും. ചില വൃക്ഷങ്ങൾ നൂറു വർഷത്തിലേറെ നിൽക്കുകയും ചെയ്യും. കേരളത്തിൽ ഏറ്റവും കൂടുതൽ മാങ്കോസ്റ്റിൻ കൃഷി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ റാന്നി, കോന്നി, ചെറുകോൽ തുടങ്ങിയ സ്ഥലങ്ങളിലും, തൃശ്ശൂർ ജില്ലയിൽ ചാലക്കുടിയുടെ പരിസരപ്രദേശങ്ങളിലുമാണ്.

English Summary: Mangosteen will easily yield returns

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds