1. Fruits

ഇത്രയും ഗുണങ്ങളോ പാഷൻഫ്രൂട്ടിന്

പോഷക മൂല്യം ഏറെയുള്ള ഫലമാണ് പാഷൻഫ്രൂട്ട്. 76 ശതമാനവും ജലം ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കൂടാതെ വിറ്റാമിനുകൾ ആയ വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയവയും, പൊട്ടാസ്യം, കാൽസ്യം, സോഡിയം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങി ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ധാരാളം നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

Priyanka Menon
പാഷൻഫ്രൂട്ട്
പാഷൻഫ്രൂട്ട്

പോഷക മൂല്യം ഏറെയുള്ള ഫലമാണ് പാഷൻഫ്രൂട്ട്. 76 ശതമാനവും ജലം ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കൂടാതെ വിറ്റാമിനുകൾ ആയ വിറ്റാമിൻ എ, വിറ്റാമിൻ സി തുടങ്ങിയവയും, പൊട്ടാസ്യം, കാൽസ്യം, സോഡിയം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങി ഘടകങ്ങളും ഇതിലടങ്ങിയിരിക്കുന്നു. ധാരാളം നാരുകളും ഇതിൽ അടങ്ങിയിരിക്കുന്നു.

അതുകൊണ്ടുതന്നെ ദഹനപ്രക്രിയ സുഗമമാക്കുവാൻ ഈഫല വർഗ്ഗത്തിന്റെ ഉപയോഗം നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആമെലോപെക്റ്റിൻ എന്ന ഘടകം പ്രമേഹരോഗികൾക്ക് ഗുണം ചെയ്യുന്നു. ഇതിൻറെ പൂക്കൾ ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്.

പാഷൻ ഫ്രൂട്ടിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പാസി ഫ്ളോറിൻ എന്ന ഘടകം മാനസികസമ്മർദ്ദം ഇല്ലാതാക്കുന്നു.

വിറ്റാമിൻ സി ധാരാളമുള്ള പാഷൻഫ്രൂട്ട് രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നു. ആൻറി ആക്സിഡൻറ് ധാരാളമുള്ള പാഷൻ ഫ്രൂട്ട് കഴിക്കുന്നത് വഴി ക്യാൻസർ പോലുള്ള പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്നു. കരോട്ടീൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയിരിക്കുന്ന ഇവ നേത്ര ആരോഗ്യം മെച്ചപ്പെടുത്തുന്നു.

ചർമത്തിലെ ചുളിവുകൾ ഇല്ലാതാക്കുവാനും ഇവയുടെ ഉപയോഗം കൊണ്ട് സാധ്യമാകുന്നു. പൊട്ടാസ്യം അടങ്ങിയിരിക്കുന്ന പാഷൻ ഫ്രൂട്ട് രക്തസമ്മർദ്ദം കുറയ്ക്കുവാനും, ഹൃദയ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഫലവത്താണ്. ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിന് ഇതിൻറെ ഉപയോഗം സഹായകമാകും എന്നാണ് പുതിയ കണ്ടെത്തൽ.

Passionfruit is a fruit with high nutritional value. It contains 76% water. It also contains Vitamin A, Vitamin C, Potassium, Calcium, Sodium, Iron and Phosphorus. It also contains a lot of fiber. Therefore, the use of this fruit is good for facilitating the digestive process. It contains amelopectin which is beneficial for diabetics. Its flowers are used medicinally for heart ailments.

ഇതിലെ ബീറ്റാകരോട്ടിൻ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായകമാകുന്നു. ശ്വാസകോശ രോഗികൾക്ക് ഫാഷൻഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. മലബന്ധ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും ഇതിൻറെ ജ്യൂസ് മികച്ചതാണ്.

English Summary: Passionfruit is a fruit with high nutritional value. It contains 76% water also contains a lot of fiber

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds