MFOI 2024 Road Show
  1. Fruits

ഹൈറേഞ്ചിലെ കാലവസ്ഥയ്ക്ക് അനുയോജ്യമായ സ്ട്രോബെറികൃഷി

റോസേസി കുടുംബത്തിൽ പെട്ട 25 സെന്റീ മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറു സസ്യമാണ് സ്ട്രോബെറി.

K B Bainda
ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും അനുയോജ്യം.
ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും അനുയോജ്യം.

റോസേസി കുടുംബത്തിൽ പെട്ട 25 സെന്റീ മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറു സസ്യ മാണ് സ്ട്രോബെറി. സ്‌ട്രോബെറി തറയില്‍ ചേര്‍ന്നാണ് വളരുന്നത്. പ്രധാനമായും ഫ്രഗേറിയ, അമമാസ എന്നീ ഇനങ്ങളാണ് സാധാരണയായി കൃഷി ചെയ്യുന്നത്.

ചാന്റലര്‍, പിജോറ, ഫേണ്‍ എന്നീയിനങ്ങള്‍ കേരളത്തില്‍ ഹൈറേഞ്ചിലെ കാലവസ്ഥയില്‍ കൃഷി ചെയ്യാന്‍ ഉത്തമമാണ്.സ്‌ട്രോബെറിയുടെ ഇലയുടെ മുകളില്‍ ധാരാളം മൃദുവായ രോമങ്ങള്‍ കണ്ടുവരുന്നു.

ചിലപ്പോള്‍ അന്തരീക്ഷ താപം കുറയുമ്പോള്‍ പൂക്കളുടെ എണ്ണം കുറയുന്നതായി കാണുന്നുണ്ട്. വര്‍ഷത്തില്‍ എല്ലാ മാസങ്ങളിലും സ്‌ട്രോബെറി കൃഷി ചെയ്യാവുന്നതാണ്. എങ്കിലും ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഏറ്റവും അനുയോജ്യം.മാര്‍ച്ച്, ജൂലായ് മാസങ്ങളിലാണ് സ്‌ട്രോബെറി വള്ളി വീശി വളരുന്നത്.

മധുരക്കിഴങ്ങുപോലെ വളരുന്ന ഈ അവസരത്തില്‍ ഓരോ കടയിൽ നിന്നും വേരിറങ്ങി കൊച്ചു ചെടികള്‍ ഉണ്ടാകുന്നു.ഇത്തരം ചെടികളെ പറിച്ച് മാറ്റാവുന്നതാണ്. ജൂണ്‍ മാസത്തില്‍ പറിച്ച് നടുന്ന ചെടികള്‍ ആഗസ്ത്, സപ്തംബർ മാസത്തോടെ പുഷ്പിക്കും.മണല്‍പ്പറ്റും നേരിയ പുളി രസവുമുള്ള മണ്ണാണ് സ്‌ട്രോബെറി കൃഷിക്ക് കൂടുതല്‍ യോജിച്ചത്.സ്ട്രോബെറി കൃഷിക്ക് നീര്‍വാര്‍ച്ച പ്രധാന ഘടകമാണ്.

50 സെന്റിമീറ്റര്‍ അകലത്തില്‍ വേണം ചെടികള്‍ നടാൻ. ഇവയുടെ തടങ്ങൾ തമ്മിൽ 60 സെന്റിമീറ്റര്‍ അകലം വേണംസാധാരണയായി വള്ളിത്തലകള്‍ ഉപയോഗിച്ചാണ് സോട്രോബെറി നടുന്നത്.ടിഷ്യൂകള്‍ച്ചര്‍ വഴിയുണ്ടാക്കുന്ന തൈകളും നടാവുന്നതാണ്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ വള്ളിത്തലപ്പുകല്‍ നീളുമ്പോള്‍ അവയെ തടത്തിലേക്ക് കയറ്റിയിടണം..പാകമായ സ്‌ട്രോബെറി മണ്ണില്‍ തട്ടിയാല്‍ പെട്ടെന്നു ചീഞ്ഞു പോകുന്ന തിനാല്‍ ഉണങ്ങിയ വാഴയില കൊണ്ടോ കരിയില ഉപയോഗിച്ചോ പുതയിടുന്നത് നല്ലതാണ്. വിളവ് വര്‍ദ്ധിപ്പിക്കുന്നതിന് സമീകൃത വളപ്രയോഗമാണ് നടത്തേണ്ടത്. ഒരു ഹെക്ടറില്‍ 20 ടണ്‍ ജൈവവളം നല്‍കണം. കൂടാതെ വര്‍ഷത്തില്‍ മൂന്ന് തവണ രാസവളം നല്‍കുന്നത്

മികച്ച വിളവ് ലഭിക്കുന്നതിന് നല്ലതാണ്. മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ ഹെക്ടറിന് 40 കിലോ ഗ്രാം ഫോസ്ഫറസ് 20 കിലോഗ്രാം പൊട്ടാഷും നല്‍കണം. സ്ട്രോബെറി പൂക്കുന്നതി നുമുമ്പ് ഒക്ടോബര്‍, സവംബര്‍ മാസത്തില്‍ 20 കിലോഗ്രാം നൈട്രജന്‍ നല്‍കണം. നൈട്രജന്‍ വെള്ളത്തില്‍ ലയിപ്പിച്ച് വളരെ കുറഞ്ഞ വീര്യത്തില്‍ ആഗസ്ത് മാസത്തില്‍ ചെടികളില്‍ സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്. വളരെയധികം ശ്രദ്ധആവശ്യമുള്ള ചെടികളില്‍ ഒന്നാണ് സ്‌ട്രോ ബെറി. ചെടികൾക്ക് കണിക ജലസേചനമോ അല്ലങ്കില്‍ സ്പ്രിംഗ്‌ളര്‍ വഴിയുള്ള ജലസേച നമോ അണ് ഉത്തമം. .

മഴക്കാലത്ത് സ്‌ട്രോബെറിയെ ബാധിക്കുന്ന ഒരു രോഗമാണ് വേരുചീയല്‍. കോപ്പര്‍ ഓക്‌സിക്ലോറൈഡ് രണ്ട് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിച്ച് കൊടുക്കുന്നത് വേരുചീയല്‍ തടയാന്‍ സഹായിക്കും. ഇലപൊട്ട് രോഗമാണ് സ്‌ട്രോബെറിയെ ബാധിക്കുന്ന മറ്റൊരു രോഗം. ഇത് എല്ലാ സീസണിലും സ്‌ട്രോബെറിക്കുണ്ടാകുന്നതാണ്. ഡൈത്തോണ്‍ എ 45 എന്ന കുമിള്‍ നാശിനി മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തുടക്കത്തില്‍ തന്നെ സ്പ്രേ ചെയ്താല്‍ ഈ കുമിള്‍രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും.

പകലിന്റെ ദൈര്‍ഘ്യം കുറയുമ്പോഴാണ് സാധാരണ സ്‌ട്രോബെറി പൂക്കാറുള്ളത് പൂവിരി ഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ചുവപ്പ് നിറത്തിലുള്ള പഴങ്ങള്‍ പാകമാകുന്നു. അന്തരീക്ഷ താപനില കൂടുന്നതനുസരിച്ച് പാകമാകാനുള്ള സമയവും കുറഞ്ഞു വരുന്നു.15 മുതല്‍ 30 വരെ പഴങ്ങളാണ് സീസണില്‍ ഒരു ചെടിയില്‍ നിന്നും ലഭിക്കുന്നത്.സ്‌ട്രോബെറിയുടെ പഴങ്ങള്‍ ചെടിയില്‍ വെച്ചുതന്നെയാണ് പഴുക്കുന്നതിനാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുറംതൊലി പകുതിമുതല്‍ മുക്കാല്‍ ഭാഗത്തോളം ചുവപ്പു നിറമാവുമ്പോഴാണ് വിളവെടു ക്കുന്നത്.പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചോ വൈക്കോൽ ഉപയോഗിച്ചോ മണ്ണിൽ പുതയിടുന്നത് നല്ലതാണ്.

English Summary: Strawberry cultivation suitable for high range climates

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds