1. Health & Herbs

നാരങ്ങ വെള്ളം അമിതമായി കുടിച്ചാൽ ഈ ആരോഗ്യ പ്രശ്‌നങ്ങൾ

വിറ്റാമിൻ സി, സോല്യൂബിൾ ഫൈബർ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള നാരങ്ങ ധാരാളം ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള പച്ചക്കറിയാണ്. നാരങ്ങ വെള്ളം കുടിക്കുന്നത് അമിത ശരീരഭാരം, നിർജ്ജലീകരണം, ദഹനക്കേട് എന്നിങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നു.

Meera Sandeep
Health problems when you drink too much of lemon water
Health problems when you drink too much of lemon water

വിറ്റാമിൻ സി, സോല്യൂബിൾ ഫൈബർ തുടങ്ങി ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള നാരങ്ങ ധാരാളം ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള പച്ചക്കറിയാണ്.  നാരങ്ങ വെള്ളം കുടിക്കുന്നത്  അമിത ശരീരഭാരം, നിർജ്ജലീകരണം, ദഹനക്കേട് എന്നിങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നു.  എന്നാൽ കൂടുതലായി നാരങ്ങ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന്  കൺസൾട്ടന്റ് ഫിസിയോതെറാപ്പിസ്റ്റും സർട്ടിഫൈഡ് ഡയറ്റ് കൗൺസിലറുമായ ഡോ. സ്വാതി റെഡ്ഡി പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ശരീരത്തിൽ വിറ്റാമിൻ സി കുറഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥകൾ

പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം പോലുള്ള ധാതുക്കൾ, ഫോളേറ്റ് തുടങ്ങിയ അവശ്യ പോഷകങ്ങൾ നിറഞ്ഞതാണ് നാരങ്ങ വെള്ളം. വിറ്റാമിൻ സി സമ്പന്നമായ നാരങ്ങ വെള്ളം പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്തുന്നു.

- സിട്രസ് പഴങ്ങളിലൊന്നായ നാരങ്ങയിൽ ഉയർന്ന അസിഡിറ്റിയുണ്ട്.  അതിനാൽ  നാരങ്ങ ദന്തസംബന്ധമായ ഹൈപ്പർസെൻസിറ്റിവിറ്റിയ്ക്കും പല്ല് പൊട്ടുന്നതിനും കാരണമാകും. സിട്രസ് പഴങ്ങൾ പലപ്പോഴും മൈഗ്രേയ്നും തലവേദനയും ഉണ്ടാക്കുന്നു. ഇത് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന പ്രകൃതിദത്തമായ മോണോഅമിൻ ആയ ടൈറാമിൻ ഉത്പാദിപ്പിക്കുന്നതിനാലാകാം ഇത്.  കടുത്ത തലവേദന അനുഭവിക്കുന്നവർക്ക് നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. സിട്രസ് പഴങ്ങളും മൈഗ്രെയിനും തമ്മിൽ ബന്ധമുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: രാവിലെ വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണപദാർത്ഥങ്ങൾ

- ധാരാളം സിട്രസ് പഴങ്ങൾ കഴിക്കുന്ന ആളുകൾ പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, ഓക്കാനം, ഛർദ്ദി എന്നിവ അലട്ടുന്നു. ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസീസ് (GERD) ഉള്ളവർ നാരങ്ങ വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ. സ്വാതി റെഡ്ഡി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ദഹനത്തിന് പൈനാപ്പിൾ പോലൊരു പഴം വേറെയില്ല

- സിട്രസ് പഴങ്ങൾ വായിൽ അൾസറിന് കാരണമാകുമെന്ന് അറിയപ്പെടുന്നു. അപകടകരമായ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കൾ നാരങ്ങയിൽ ഉണ്ടെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നു. നാരങ്ങ അല്ലാതെ വിറ്റാമിൻ സി അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Health problems when you drink too much lemon water

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds