1. Fruits

മുസംബി കൃഷി ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?

മുസംബി ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാറാഷ്ട്ര, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, ബീഹാർ, അസം, മിസോറാം, ജമ്മു& കാശ്മീർ എന്നിവിടങ്ങളിലാണ് കൂടുതലായും മുസംബി ഉത്പാദിപ്പിക്കുന്നത്.

Saranya Sasidharan
What should be taken care of while cultivating Sweet Lemon?
What should be taken care of while cultivating Sweet Lemon?

പ്രധാനമായും ജ്യൂസിന് വേണ്ടി വളർത്തുന്ന ഓറഞ്ചുകളിലൊന്നാണ് മുസംബി. റൂട്ടേസി എന്ന കുടുംബത്തിൽ ഉൾപ്പെടുന്ന മുസംബി ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന മൂന്നാമത്തെ വലിയ പഴമാണ്. 20 മുതൽ 25 അടി വരെ ഉയരത്തിൽ വളരുന്ന ചെറിയ മരമാണ് മുസംബി. മുസംബി ഉത്പാദനത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ് ഉള്ളത്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാറാഷ്ട്ര, മധ്യപ്രദേശ്, കർണാടക, പഞ്ചാബ്, ബീഹാർ, അസം, മിസോറാം, ജമ്മു& കാശ്മീർ എന്നിവിടങ്ങളിലാണ് കൂടുതലായും മുസംബി ഉത്പാദിപ്പിക്കുന്നത്.

വാണിജ്യാടിസ്ഥാനത്തിൽ മൊസംബി കൃഷിക്ക് ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലാവസ്ഥ ആവശ്യമാണ്, മാത്രമല്ല ഇതിന് വേനൽക്കാലത്ത് ശൈത്യകാലവും ആവശ്യമാണ്. നല്ല നീർവാഴ്ചയുള്ള മണ്ണിലോ, എക്കൽ മണ്ണിലോ മൊസംബി ചെടികൾ നന്നായി വളരും. മണ്ണിൻ്റ pH 6.5 മുതൽ 7.5 വരെ ആയിരിക്കണം. മൊസംബി ചെടികളുടെ പ്രജനനം ബഡ്ഡിംഗ് വഴിയാണ് നടത്തുന്നത്. അല്ലെങ്കിൽ നഴ്സറികളിൽ നിന്നും വാങ്ങി നടാവുന്നതാണ്.

നന്നായി ഉഴവ് ചെയ്ത് എടുത്ത നിലം ആയിരിക്കണം മുസംബി കൃഷിയ്ക്ക് അനുയോജ്യം. നിലം നിരപ്പാക്കി കളകൾ നീക്കം ചെയ്യണം. വീതി, നീളം, ആഴം എന്ന അളവിലാണ് കുഴികൾ തയ്യാറാക്കേണ്ടത്. ചെടികൾ നടുന്നതിന് മുമ്പ് രോഗങ്ങളില്ലാത്ത മൊസമ്പി ചെടികൾ ആണ് എന്ന് ഉറപ്പ് വരുത്തണം. തൈകൾക്ക് കുറഞ്ഞത് 2 വയസ്സ് പ്രായമുണ്ടായിരിക്കണം.

ചെടികൾ നട്ട് കഴിഞ്ഞാൽ ഉടൻ തന്നെ നനവ് പ്രധാനമാണ്. ചെടികളുടെ വളർച്ചയ്ക്ക് മികച്ച വിളവിനും ഡ്രിപ് ഇറിഗേഷൻ സംവിധാനം ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. പ്രാദേശിക ഹോർട്ടിക്കൾച്ചർ വകുപ്പിൽ നിന്ന് ഡ്രിപ് സംവിധാനത്തിന് സബ്സിഡി ലഭിക്കും.

ചെടികൾക്ക് പ്രൂണിംഗ് നടത്തുന്നത് എപ്പോഴും നല്ലതാണ്. പുതിയ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രൂണിംഗ് ചെയ്യുന്നത്. ആവശ്യമില്ലാത്ത കൊമ്പുകളും ചില്ലകളും വെട്ടിക്കളയുന്നത് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മാർച്ച് ഒക്ടോബർ മാസങ്ങളിൽ നൈട്രജൻ 2 ഡോസുകളായി നൽകണം. എന്നിരുന്നാലും ചാണകം, ഫോസ്ഫറസ്, പോട്ടാഷ് തുടങ്ങിയ വളം ഒക്ടോബർ മാസങ്ങളിൽ നൽകണം.

ചെടികൾ നട്ട് 3 വർഷം കഴിയുമ്പോൾ തന്നെ പൂവിടാൻ തുടങ്ങുന്നു. നാലാം വർഷം മുതൽ വിളവ് ലഭിച്ച് തുടങ്ങുന്നു. ഒരു വർഷത്തിൽ രണ്ട് പ്രാവശ്യമായി വിളവ് ലഭിക്കും, ഒന്ന് ഏപ്രിൽ മുതൽ മെയ് വരെ, മറ്റൊന്ന് ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ.

മൊസംബി കൃഷിയിലെ ലാഭം എപ്പോഴും വിപണിയിലെ ആവശ്യത്തേയും വിളവ് സമയത്തേയും ആശ്രയിച്ചിരിക്കുന്നു.

കളനിയന്ത്രണം

കളകില്ലാത്ത നിലത്താണ് എപ്പോഴും തൈകൾ നടേണ്ടത്. മൊസംബി കൃഷിയിലെ കളകളെ നിയന്ത്രിക്കുന്നതിന് ധാരാളം കളനാശിനികൾ ഇന്ന് ലഭ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ചർമത്തിനും, മുടിയ്ക്ക് കരുത്ത് പകരുന്ന മധുര നാരങ്ങ!!

പുതയിടൽ

താപനില നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് ചെടികൾക്ക് പുതയിടാം. വിപണിയിൽ ലഭ്യമായ പ്ലാസ്റ്റിക്ക് ചവറുകൾ ഉപയോഗിക്കാവുന്നതാണ്.

ഇടവിളകൾ

മൊസംബി ചെടികൾക്ക് ഇടവിളയായി ചെറുപയർ, ഉഴുന്ന്. അല്ലെങ്കിൽ ഏതെങ്കിലും പയർ വിളകൾ കൃഷി ചെയ്യാവുന്നതാണ്.

കീടങ്ങൾ

മുഞ്ഞ, മീലി ബഗ്സ് എന്നീ കീടങ്ങളാണ് മൊസംബി കൃഷിയിൽ ധാരാളമായി കണ്ട് വരുന്നത്. രോഗലക്ഷണങ്ങൾ അറിയുന്നതിനും നിയന്ത്രണ നടപടികൾക്കും പ്രദേശിക വകുപ്പുമായി ബന്ധപ്പെടാം.

ബന്ധപ്പെട്ട വാർത്തകൾ: സ്റ്റാർ ഫ്രൂട്ട് ചെടി എങ്ങനെ വളർത്തിയെടുക്കാം; കൃഷി രീതികൾ

English Summary: What should be taken care of while cultivating Sweet Lemon?

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds