ആയിരക്കണക്കിന് ബേബി ഡയപ്പറുകളാണ് നമ്മള്‍ മണ്ണിലേക്ക് വലിച്ചെറിയുന്നത്. അഞ്ഞൂറ് വര്‍ഷത്തോളം നശിച്ചു പോകാതെ അവ മണ്ണില്‍ കിടക്കുക തന്നെ ചെയ്യും. ഈ ഡയപ്പറുകള്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതായി വരുമ്പോൾ തീയിട്ടോ മണ്ണില്‍ കുഴിച്ചു മൂടിയോ കണ്‍വെട്ടത്തു നിന്നും തല്‍ക്കാലം നീക്കുകയേ രക്ഷയുള്ളൂ.അഞ്ഞൂറ് വര്‍ഷത്തോളം നശിച്ചു പോകാതെ അവ മണ്ണില്‍ കിടക്കുക തന്നെ ചെയ്യും.എന്നാൽ ബേബി ഡയപ്പറുകള്‍ മറവു ചെയ്യുന്നതിനെക്കുറിച്ച് ഇനി തല പുകയ്ക്കണ്ട:.ബേബി ഡയപ്പറുകൾ ഉപയോഗപ്പെടുത്തി പച്ചക്കറികളെയും പൂച്ചെടികളെയും കൊടും വേനലിൽ നിന്ന് സംരക്ഷിക്കാം.ഡയപ്പര്‍ നല്ലൊരു കമ്പോസ്റ്റ് ആക്കി മാറ്റാം. മരുഭൂമികളിലും മറ്റും വനവത്കരണം നടത്താൻ വിദേശരാജ്യങ്ങളടക്കം ഉപയോഗിച്ച് വരുന്ന് സാങ്കേതിക വിദ്യയാണിത്. ഹൈഡ്രോജെൽ അഗ്രികൾച്ചർ എന്നാണിത് അറിയപ്പെടുന്നത്.
ബേബി ഡയപ്പറുകൾക്കുള്ളിലെ വെളുത്ത പൊടി സോഡിയം പോളി അക്രിലേറ്റ് എന്ന രാസനാമത്തിലറിയപ്പെടുന്ന ഒരു തരം പോളിമറാണ്. അതിന്റെ ഭാരത്തിന്റെ 800 ഇരട്ടി വരെ വെളളം വലിച്ചെടുക്കാൻ ഈ പോളിമറുകൾക്ക് സാധിക്കും.ഈ പോളിക്രിലെറ്റ് ക്രിസ്റ്റലുകളെയാണ് കമ്ബോസ്റ്റ് നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നത്. ഭക്ഷണം ഉത്പാദിപ്പിക്കുന്ന വിളകള്‍ക്കോ ഫല വര്‍ഗ്ഗങ്ങള്‍ ഉണ്ടാകുന്ന ചെടികള്‍ക്കോ ഈ കമ്പോസ്റ്റ് ഉപയോഗിക്കരുത്. പൂച്ചെടികള്‍, മരങ്ങള്‍, പുല്‍ത്തകിടികള്‍ എന്നിവക്കുള്ള കമ്പോസ്റ്റ് ആയി മാജിക്ക് വാട്ടര്‍ ഉള്ള പോളിക്രിലെറ്റ് ക്രിസ്റ്റലുകളെ ഉപയോഗപ്പെടുത്താം. ഇത് മണ്ണുമായി ചേരുമ്ബോള്‍ നൈട്രജന്‍ ഉത്പാദിപ്പിക്കപ്പെടുന്നു.
ചൂടുകാലത്ത് ചട്ടികളിലും ഗ്രോബാഗുകളിലും കൃഷി ചെയ്യാനൊരുങ്ങുമ്പോൾ വിത്തുകളും തൈകളും നടുന്നതിന് മുൻപായി മുകളിലെ മണ്ണിൽ രണ്ട് ടീ സ്പൂൺ പോളിമർ ചേർത്ത് ഇളക്കണം. ഇത് ഈര്‍പ്പം നിലനിർത്താൻ സഹായിക്കും. ഒഴിച്ചു കൊടുക്കുന്ന വെള്ളം ഉപരിതലത്തിൽ തന്നെ തങ്ങിനിൽക്കുന്നതിനാൽ പച്ചക്കറികൾക്കും ചെടികൾക്കും വേണ്ട ഈർപ്പം ലഭിക്കുകയും ചെയ്യും.ഉപയോഗിച്ച ബേബി ഡയപ്പറുകൾ വൃത്തിയാക്കി വേണമെങ്കിലും ഈ പോളിമർ ഉപയോഗപ്പെടുത്താവുന്നതാണ്.
ചെടികള്‍ക്ക് ഒഴിക്കുന്ന വെള്ളത്തെ തങ്ങി നിര്‍ത്താന്‍ പോളിക്രിലെറ്റ് ക്രിസ്റ്റലുകള്‍ക്ക് കഴിവില്ലാതുകൊണ്ടാണ് ഇതിനെ കമ്പോസ്റ്റ് ആയി ഉപയോഗപ്പെടുത്തുന്നത്. ഡയപ്പറിന്റെ മറ്റു ഭാഗങ്ങള്‍ മണ്ണില്‍ ദ്രവിച്ചു പോകാത്തതിനാല്‍ അവയെ കത്തിച്ചു കളയുക തന്നെ വേണം. ജെല്‍ ഭാഗങ്ങള്‍ ഒഴിവായതിനാല്‍ ഡയപ്പര്‍ വേഗം കത്തി നശിച്ചോളും. ജെല്‍ കത്തിക്കാന്‍ ശ്രമിക്കുമ്പോഴുള്ള പുക മലിനീകരണവും ഇതിലൂടെ ഒഴിവാക്കാം. സദാസമയം ഈര്‍പ്പവും നൈട്രജനും ചെടികൾക്ക് ലഭിക്കുന്നു
Share your comments