1. Vegetables

തക്കാളിക്ക് നല്ല വിളവ് കിട്ടാന്‍ എപ്‌സം സാള്‍ട്ട് ഉപയോഗിക്കാം; എങ്ങനെയെന്നറിയാം

പലര്‍ക്കും തക്കാളിയ്ക്ക് നല്ല വിളവ് കിട്ടാന്‍ എന്ത് ചെയ്യണം എന്ന് അറിയില്ല, എന്നാല്‍ അതിന് പല തരത്തിലുള്ള പരിഹാരങ്ങളും ഉണ്ട്. അതിലൊന്നുമായിട്ടാണ് ഇന്ന വന്നിരിക്കുന്നത് ഇപ്‌സം ഉപ്പില്‍ 10 ശതമാനം മഗ്‌നീഷ്യവും 13 ശതമാനം സള്‍ഫറും അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം സള്‍ഫേറ്റ് എന്നും അറിയപ്പെടുന്ന ഇത് വളരെ വേഗം വെള്ളത്തില്‍ ലയിക്കുന്ന ഒരു ക്രിസ്റ്റലിന്‍ വളമാണ്.

Saranya Sasidharan

പലര്‍ക്കും തക്കാളിയ്ക്ക് നല്ല വിളവ് കിട്ടാന്‍ എന്ത് ചെയ്യണം എന്ന് അറിയില്ല, എന്നാല്‍ അതിന് പല തരത്തിലുള്ള പരിഹാരങ്ങളും ഉണ്ട്. അതിലൊന്നുമായിട്ടാണ് ഇന്ന വന്നിരിക്കുന്നത്
പ്‌സം ഉപ്പില്‍ 10 ശതമാനം മഗ്‌നീഷ്യവും 13 ശതമാനം സള്‍ഫറും അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം സള്‍ഫേറ്റ് എന്നും അറിയപ്പെടുന്ന ഇത് വളരെ വേഗം വെള്ളത്തില്‍ ലയിക്കുന്ന ഒരു ക്രിസ്റ്റലിന്‍ വളമാണ്.

വിത്ത് മുളയ്ക്കുന്നതിനും ക്ലോറോഫില്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും മഗ്‌നീഷ്യം നിര്‍ണായകമാണ്, ഇത് തക്കാളിയുടെ മുകള്‍ ഭാഗങ്ങളിലേക്ക് കാല്‍സ്യം കൊണ്ടുപോകുന്നതിനെ പിന്തുണയ്ക്കുകയും പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു.

എങ്ങനെയാണ് ഇപ്‌സം ഉപ്പ് ഉപയോഗിക്കേണ്ടത് How to Use

1 ടേബിള്‍ സ്പൂണ്‍ ഇപ്‌സം ഉപ്പ് 1 ഗാലന്‍ വെള്ളത്തില്‍ ലയിപ്പിക്കുക. നന്നായി ഇളക്കിയതിന് ശേഷം ഈ ലായനി ഉപയോഗിച്ച് തക്കാളിത്തോട്ടങ്ങള്‍ നനയ്ക്കുക. ഓരോ 3-4 ആഴ്ചയിലും നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. എന്നാല്‍ ഇതിന് പകരമായി നിങ്ങള്‍ക്ക്
തക്കാളി ചെടികള്‍ക്ക് ഇപ്‌സം ഉപ്പ്സ്‌പ്രേയും ഉപയോഗിക്കാം.

2. നടീല്‍ സമയത്ത് തക്കാളിക്ക് ഇപ്‌സം ഉപ്പ് While Planting

തൈകള്‍ നടുമ്പോള്‍, നടുന്ന കുഴിയുടെ അടിയില്‍ ഒരു ടേബിള്‍സ്പൂണ്‍ ഇപ്‌സം ഉപ്പ് ഇട്ട് ഒരു പാളി മണ്ണ് കൊണ്ട് മൂടുക. നടുന്നതിന് മുമ്പ് വേരുകള്‍ ഇപ്‌സം ഉപ്പിൽ നേരിട്ട് സ്പര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

ഇത് തണ്ട് ചീയല്‍, വേരുകള്‍ അഴുകല്‍ എന്നിവ തടയും.

ബന്ധപ്പെട്ട വാർത്തകൾ :കണ്ടെയ്‌നറുകളില്‍ | ചട്ടിയില്‍ ബീറ്റ്‌റൂട്ട് എങ്ങനെ വളര്‍ത്താം

3. വളര്‍ച്ചാ സീസണില്‍ തക്കാളിക്ക് ഇപ്‌സം ഉപ്പ് During Growing Time

മണ്ണില്‍ വളരുന്ന തക്കാളിക്ക്, നടീലിനുശേഷം വിളവെടുപ്പ് വരെ - വളരുന്ന സീസണില്‍ എല്ലാ മാസവും രണ്ട് ടേബിള്‍സ്പൂണ്‍ ഇപ്‌സം ഉപ്പ് ഒരു ഗാലന്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിക്ക് തളിക്കുക. ഇത് തക്കാളി ചെടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും പൂക്കളും വേരുകള്‍ ചീഞ്ഞഴുകുന്നത് തടയുകയും തക്കാളിയുടെ തൊലി കട്ടിയുള്ളതും ചുവപ്പുനിറമാക്കുകയും ചെയ്യും.

നുറുങ്ങുകളും മുന്നറിയിപ്പുകളുംTips and Warning

ഏത് കൃഷി ചെയ്യുകയാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള വളം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ മണ്ണ് പരിശോധിക്കുന്നത് നല്ലതാണ്, കാരണം ഏതെങ്കിലും പോഷകത്തിന്റെ അധികവും പോഷക അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും.
മഗ്‌നീഷ്യം, സള്‍ഫര്‍ തുടങ്ങിയ പോഷകങ്ങളുടെ പോരായ്മകള്‍ നേരിടുന്ന തക്കാളിച്ചെടികള്‍ നനയ്ക്കുന്ന സമയത്ത് മണ്ണില്‍ നിന്ന് പോഷകങ്ങള്‍ ഒഴുകിപ്പോകും.
ഏതൊരു ചേരുവയെയും പോലെ, തക്കാളിക്കുള്ള ഇപ്‌സം ഉപ്പ് പരീക്ഷണ വിജയം അതിന്റെ സമീകൃത ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു.

English Summary: Epsom salt can be used for good yield of tomatoes; know how

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds