1. Vegetables

പോഷകങ്ങളുടെ കലവറയായ ആകാശ വെള്ളരിക്ക് വിപണിയിൽ മിന്നും വില

ധാരാളം ഔഷധഗുണമുള്ളതും, പോഷകാംശങ്ങളുടെ കലവറയുമായ ആകാശവെള്ളരിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ആൻറി ആക്സിഡന്റുകളുടെ കലവറയായ ആകാശവെള്ളരി കാൻസറിനെ വരെ പ്രതിരോധിക്കും എന്നാണ് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്.

Priyanka Menon
ആകാശ വെള്ളരി
ആകാശ വെള്ളരി

ധാരാളം ഔഷധഗുണമുള്ളതും, പോഷകാംശങ്ങളുടെ കലവറയുമായ ആകാശവെള്ളരിയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ആൻറി ആക്സിഡന്റുകളുടെ കലവറയായ ആകാശവെള്ളരി കാൻസറിനെ വരെ പ്രതിരോധിക്കും എന്നാണ് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ത്വക്ക് രോഗങ്ങൾ, രക്തസമ്മർദ്ദം, നാഡി സംബന്ധ രോഗങ്ങൾ, ഉദരരോഗങ്ങൾ തുടങ്ങി നിരവധി രോഗങ്ങൾക്ക് ഒറ്റമൂലി കൂടിയാണ് ആകാശവെള്ളരി. 

പ്രോട്ടീനും നാരുകളും സമ്പന്നമായ അളവിൽ അടങ്ങിയിരിക്കുന്ന ആകാശവെള്ളരിയിൽ നൂറു ഗ്രാമിൽ വിറ്റാമിൻ സി-78.67%, അയൺ 10%, ഫോസ്ഫറസ്-2.44%, വിറ്റാമിൻ ബി -2.36%, കാൽസ്യം-13.8% എന്നിവയും അടങ്ങിയിട്ടുണ്ട്. ആകാശവെള്ളരി യുടെ ഇലകൾ പച്ചയായോ, ഉണക്കി എടുത്തോ രണ്ടിലകൾ ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് എടുത്ത് ഔഷധ ചായ തയ്യാറാക്കി ദിവസവും കുടിക്കുന്നത് ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ, രക്തസമ്മർദം, പ്രമേഹം എന്നിവ നിയന്ത്രണവിധേയമാക്കാൻ ഉത്തമമാണ്.

ആകാശ വെള്ളരിയുടെ കായ്കൾ പ്രയോജനപ്പെടുത്തി നിരവധി പച്ചക്കറി വിഭവങ്ങളും, ഇതിന്റെ മാംസളമായ ഉൾ ഭാഗത്തിലെ വിത്തും പഴുപ്പും ഉൾപ്പെടുത്തി ജ്യൂസ്, ഫ്രൂട്ട് സാലഡ്, ജാം തുടങ്ങിയവയും ഉണ്ടാക്കാം.

ആകാശ വെള്ളരി കൃഷി രീതി 

വിത്ത് ഉപയോഗിച്ചും, തണ്ടുകൾ മുറിച്ചുനട്ടും ആകാശവെള്ളരി കൃഷി ചെയ്യാം. തണ്ടുകൾ നട്ടുപിടിപ്പിക്കുകയാണെങ്കിൽ ഏകദേശം ഒരു വർഷം കൊണ്ട് കായ്ഫലമുണ്ടാകും. രണ്ടടി വീതിയും, നീളവും, ആഴവുമുള്ള കുഴികളിൽ ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ മേൽമണ്ണ് ചേർത്തിളക്കി തൈകൾ നടാം. വളർച്ച ഘട്ടം അനുസരിച്ച് കാലിവളവും, പച്ചിലവളവും ചേർത്ത് നൽകാം.
Have you ever heard of giant granadilla, which has many medicinal properties and is a storehouse of nutrients? Studies show that they help prevent cancer by stopping the growth of free radicals in our body.
കായ്കൾ തൂക്കം വെക്കുന്നതിനാൽ പന്തലൊരുക്കി നൽകണം. കീട ശല്യങ്ങൾ ഇവയ്ക്ക് താരതമ്യേന കുറവാണ്. ഇന്ന് വിപണിയിൽ ആകാശവെള്ളരിയ്ക്ക് 180 രൂപയിൽ മുകളിൽ വിലയുണ്ട്.
 
വിവരശേഖരണം-ഗോപു കൊടുങ്ങല്ലൂർ
ഡോ.ജോൺസൺ ആളൂർ
English Summary: gaint granadilla a storehouse of nutrients, have skyrocketing prices in the market

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds