കൂവ കൃഷിചെയ്യാം

Thursday, 17 May 2018 03:22 PM By KJ KERALA STAFF

ഒരു കാലത്തു മലയാളിയുടെ അടുക്കളയിൽ ഉണ്ടായിരുന്ന ഒരു അവശ്യ വസ്തു ആയിരുന്നു കൂവപ്പൊടി. എല്ലാ വീടുകളിലും ഒരു  കാലത്തു കൂവക്കൃഷി ചെയ്തു ഉണ്ടാക്കുമായിരുന്നു. കൂവയുടെ ഔഷധഗുണങ്ങളും ഉപയോഗവും അറിഞ്ഞു ഇപ്പോൾ പലരും ആദായകരമായ കൂവക്കൃഷിയിലേക്കു തിരിഞ്ഞിട്ടുണ്ട്. അധികം തണലോ വെയിലോ വേണ്ടാത്ത ഒരു ചെടിയാണ് കൂവ . മാവിന്റെയോ പ്ലാവിന്റെയോ പോലുള്ള മരങ്ങളുടെ തണലിൽപോലും കൂവ നന്നായി വളരും. മൂന്നു നാലടി ഉയരത്തിൽ കടുംപച്ച നിറത്തിൽ കൂവ വളരും. വെളുത്തപൂവുകളായിരിക്കും ഇതിനു ഉണ്ടായിരിക്കുക കിഴങ്ങിന് വെളുത്ത നിറമായിരിക്കും മഞ്ഞക്കൂവയും,വയലറ്റ് കൂവയും  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടുവരുന്നുണ്ട്.വ്യാവസായിക അടിസ്ഥാനത്തിൽ കൂവ വളരെയധികം ഉപയോഗിച്ച് വരുന്നുണ്ട് ബേക്കറി, മരുന്ന് നിര്മ്മാണ മേഖലകളിൽ കൂവ ഒഴിച്ചുകൂട്ടുവാനാകാത്ത ഒന്നാണ്. ബിസ്‌ക്കറ്, ഹൽവ , കേക്ക് എന്നിവയുടെ നിർമാണത്തിനും ഫാസ്‌പോഡെർ വിവിധ തരം മരുന്നുകൾ എന്നിവയുടെ നിറമാണത്തിനും വൻതോതിൽ കൂവ ഉപയോഗിച്ച് വരുന്നു.

വീടുകളിൽ തന്നെ കൂവ സംസ്‌കരിച്ചു പൊടി എടുക്കാവുന്നതാണ് അനഗ്നെ ഉണ്ടാക്കുന്ന കൂവപ്പൊടി മൂന്ന് നാലു വര്ഷം വരെ കേടാകാതെ സൂക്ഷിച്ചു വയ്ക്കാം.കൂവപ്പൊടിക്ക് അന്താരാഷ്ട്ര  വിപണിയിൽ വൻ ഡിമാൻഡ് ആണ് നമ്മുടെ സൂപ്പർമാർക്കറ്റുകളിലും ബ്രാൻഡഡ് കൂവപ്പൊടി പാക്കറ്റുകൾ ലഭ്യമാണ്. വീടുകളിൽ ഗ്രോബാഗുകയിൽപോലും കൂവ കൃഷി ചെയ്യാം വിളവെടുത്ത കൂവയുടെ കുറച്ചു തണ്ടുഭാഗത്തോട് ചേർത്ത് മുറിച്ചെടുത്ത ചിനപ്പുകൾ നടീൽ വസ്തുവായി ഉപയോഗിക്കാം. പച്ചച്ചാണകം കലക്കിയതോ പിണ്ണാക്കിന്റെ തെളിയോ ഇടയ്ക്കു കൊടുത്താൽ കൂവ നന്നായി വിളവുതരും അധികം ജലസേചനം കൂവക്കൃഷിക്ക് പാടില്ല. രോഗബാധ ഒട്ടും തന്നെ ഇല്ലാത്ത കൂവയുടെ ഏക ശത്രു എലികൾ ആണ് . കച്ചോലം കൊടുവേലി എന്നിവനട്ടുകൊടുത്തു ഇവയെ തുരത്താവുന്നതാണ്. ഒരു മൂടിൽനിന്നു തന്നെ ൪നാലു അഞ്ചു കിലോ കൂവക്കിഴങ് ലഭിക്കും.രാസവളമോ രാസകീടനാശിനികളോ ഒട്ടും ആവശ്യമില്ലാത്ത കൂവ കൃഷി വളരെ ആദായകരമായ ഒന്നാണ് വളരെ കുറച്ചു സ്ഥലമുള്ളവർക്കും ഈ കൃഷി പരീക്ഷിച്ചു നോക്കാവുന്നതാണ് .

CommentsMore from Vegetables

മധുരിക്കും കയ്പ്പക്ക

മധുരിക്കും കയ്പ്പക്ക മധുരക്കയ്പ്പക്ക എന്ന പേരിലെ കണ്‍ഫ്യൂഷനെയുള്ളൂ ആള് നമ്മുടെ പാവയ്ക്കതന്നെ

October 01, 2018

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേ…

September 21, 2018

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം പണ്ടു മുതലെ തന്നെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും തോരന് പയർ നിർബദ്ധമായിരുന്നു. വിപണിയിൽനിന്ന് പയർ വാങ്ങുന്ന ശീലം മലയാളിയ്ക്ക് ഇല്ലായിരുന്നു.

September 18, 2018


FARM TIPS

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?

 ചക്കയിടാന്‍ ഒരു സൂത്രം

September 22, 2018

പ്ലാവില്‍ കയറി ചക്കയിടാന്‍ 500 രൂപ കൂലി ചോദിക്കും. ഇതില്‍ ഭേദം പക്ഷികളും അണ്ണാന്മാരും ചക്ക തിന്ന് താഴേക്ക് ഇട്ടു തരുന്ന ചക്കക്കുരു പെറുക്കി വിഭവങ്ങളുണ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.