Updated on: 3 June, 2022 9:00 AM IST
മുരിങ്ങ

എല്ലാത്തരം മണ്ണിലും കാലാവസ്ഥയിലും മുരിങ്ങ നന്നായി വളരുന്നു. വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ മുരിങ്ങ കൃഷിക്ക് അനുയോജ്യമല്ല. കമ്പ് നട്ടാണ് സാധാരണഗതിയിൽ മുരിങ്ങ വച്ചുപിടിപ്പിക്കുന്നത്. എന്നാൽ ചില ഇനങ്ങൾ വിത്ത് പാകിയും വളർത്തി എടുക്കാവുന്നതാണ്.

മുരിങ്ങ കൃഷി ചെയ്യുമ്പോൾ അറിയേണ്ടത്

നടുന്നതിനായി ഒന്നു മുതൽ ഒന്നര മീറ്റർ നീളവും 15 മുതൽ 20 സെൻറീമീറ്റർ ചുറ്റളവും ഒരു കൊല്ലം പ്രായവുമുള്ള മുരിങ്ങ കമ്പ് ഉപയോഗിക്കാവുന്നതാണ്. വെട്ടിയെടുത്ത ഉടൻ മുരിങ്ങ കമ്പ് നടുന്നതിനേക്കാൾ അനുയോജ്യം ഒരാഴ്ചയോളം തണലിൽ സൂക്ഷിച്ചശേഷം നടന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങയില പൊടിയുടെ അത്ഭുത ഗുണങ്ങൾ

ഇങ്ങനെ സൂക്ഷിക്കാൻ കമ്പുകൾ ചരിച്ച് അടുക്കി സൂക്ഷിക്കേണ്ടതാണ്. ഈ സമയം കൊണ്ട് കമ്പിന്റെ ചുവടുഭാഗം ഉണങ്ങി തുടങ്ങുന്നു. വിത്ത് ഉപയോഗിച്ച് കൃഷി ചെയ്യുകയാണെങ്കിൽ പ്രത്യേക നഴ്സറികളിലോ മണ്ണ് നിറച്ച പോളിത്തീൻ ബാഗുകളിലോ വിത്ത് ഇടാവുന്നതാണ്. തണൽ ഇല്ലാത്ത സ്ഥലത്ത് ഇവ വളർത്തി 3 മുതൽ 4 ആഴ്ച കഴിഞ്ഞ് മാറ്റി നടാം. കാലവർഷം തുടങ്ങുന്നതിനു മുൻപുള്ള ഏപ്രിൽ-മെയ് മാസങ്ങളാണ് തൈകൾ നടാൻ ഏറ്റവും അനുയോജ്യം.

ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങ ഔഷധങ്ങളുടെ കലവറ

Moringa grows well in all types of soils and climates. Waterlogged areas are not suitable for coriander cultivation. The stems are usually planted with coriander. However, some varieties can be sown and grown.

നടേണ്ട സ്ഥലം തിരഞ്ഞെടുക്കുമ്പോൾ നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന സ്ഥലം തന്നെ തെരഞ്ഞെടുക്കണം. 60 സെൻറീമീറ്റർ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്ത് മേൽമണ്ണും ജൈവ വളവും ചേർത്ത് ഇളക്കി രണ്ടാഴ്ചയോളം കഴിഞ്ഞു വേണം കമ്പ് അല്ലെങ്കിൽ തൈ നടുവാൻ. ചെടി ഒന്നിന് 10 കിലോ വരെ ചാണകം, രണ്ട് കിലോ വരെ വേപ്പിൻ പിണ്ണാക്ക്, അര കിലോ വരെ റോക്ക് ഫോസ്ഫേറ്റ്, ഒരു കിലോ ചാരം എന്നിവ നൽകാം. ചെടികൾ തമ്മിലുള്ള അകലം 4 മീറ്ററെങ്കിലും ഉണ്ടാവാൻ പ്രത്യേകം ശ്രദ്ധിക്കുക. വേനൽക്കാലത്ത് നല്ല രീതിയിൽ ജലസേചനം നൽകണം. ചെടികൾ നേരെ വളരുവാൻ ഊന്ന് കൊടുക്കണം.

വിത്ത് ഉണ്ടാകേണ്ട ഇനങ്ങളിൽ ചെടിയുടെ അറ്റം തുള്ളി നശിപ്പിക്കുന്നത് മെച്ചപ്പെട്ട രീതിയിൽ പൂവിടാനും കൂടുതൽ ശിഖരങ്ങൾ ഉണ്ടാക്കുവാനും സഹായകമാകും. കൃഷിയിൽ സാധാരണയായി കണ്ടുവരുന്ന കീടരോഗ സാധ്യതകൾ അകറ്റുവാൻ പുകയില കഷായം, വേപ്പെണ്ണ അടങ്ങിയ ജൈവ കീടനാശിനികൾ എന്നിവ ഉപയോഗപ്പെടുത്താം.

ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങ പൂക്കൾ വേഗം കായ് ആവാൻ പഞ്ചസാര ലായനി ഉത്തമം

English Summary: If the moringa stalks are cut and stored in this way, the yield will be doubled
Published on: 03 June 2022, 08:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now