Updated on: 7 February, 2021 6:31 PM IST
ഇലകളിൽ തളിക്കുമ്പോൾ രണ്ട് വശങ്ങളിലും ലഭിക്ക ത്തക്ക രീതിയിൽ ചെയ്യണം.

കേരളത്തിൽ വേനൽ ശക്തി പ്രാപിച്ചു തുടങ്ങി. നല്ല വെയിലാണിപ്പോൾ എല്ലാ പ്രദേശത്തും ലഭിക്കുന്നത്. വേനൽ ശക്തമാകുന്നതോടെ അടുക്കളത്തോട്ടത്തിലും ചില മുന്കരുതലുകള് സ്വീകരിക്കേണ്ടതുണ്ട്. രോഗങ്ങളില് നിന്നും പച്ചക്കറികളെ സംരക്ഷിക്കാനും മികച്ച വിളവ് ലഭിക്കാനും ഇത്തരം മുന്കരുതലുകള് സ്വീകരിക്കുന്നതു സഹായിക്കും.

1. ജൈവ ലായനി
ഗ്രോബാഗിലും ചാക്കിലുമെല്ലാം വളര്ത്തുന്ന പച്ചക്കറികൾ വേനലിലും നല്ല പോലെ വിളവ് തരാൻ ജൈവ ലായനി തളിക്കുന്നത് സഹായിക്കും. 10 കിലോ പുതിയ പച്ച ചാണകം, ഒരു കിലോ കടലപ്പിണ്ണാക്കാക്ക്, ഒരു കിലോ വേപ്പിൻ പിണ്ണാക്ക്, അത്ര തന്നെ എല്ല് പൊടി എന്നിവ ചേർത്ത് ജൈവലായനി തയാറാക്കാം. ഇവയെല്ലാം കൂടി ഇരട്ടി വെള്ളം ചേർത്ത് അടച്ച് വെക്കണം. ഒരോ ദിവസവും നന്നായി ഇളക്കി അഞ്ച് ദിവസം കഴിഞ്ഞ് ഇതിൽ പത്ത് ഇരട്ടി വെള്ളം ചേർത്ത് തടത്തിൽ ഒഴിച്ച് കൊടുക്കാം.

2. രോഗങ്ങളെ തടയാൻ

വേനൽ കാലത്ത് ഇലപ്പേൻ, വെളളീച്ച തുടങ്ങിവയുടെ ആക്രമണം മൂലം ചെടികളിൽ ഇല ചുരളൽ വ്യപകമായി കാണാറുണ്ട്. ഇവയെ തടയാൻ വേപ്പണ്ണ – വെളുത്തുള്ളി സത്ത്, വേപ്പിൻ കുരുസത്ത് എന്നിവ ഉപയോഗിക്കാം. ഇലകളിൽ തളിക്കുമ്പോൾ രണ്ട് വശങ്ങളിലും ലഭിക്ക ത്തക്ക രീതിയിൽ ചെയ്യണം.

കൂടാതെ ഈ സമയങ്ങളിൽ കൂടുതലായി കണ്ട് വരുന്ന വാട്ട രോഗം, ഇലപ്പൊട്ട് രോഗം, മറ്റ് വൈറസ് രോഗങ്ങൾ എന്നിവയെ തടയാൻ 15 ദിവസം കൂടുമ്പോൾ 20 ഗ്രാം ന്യൂഡോമോണസ് ഒരു ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നതോടൊപ്പം ചെടിയുടെ ചുവട്ടിൽ ഒഴിച്ച് കൊടുക്കുന്നതും നല്ലതാണ്. കീട നിവാരണത്തിനും ചെടികളുടെ വളർച്ച വേഗത്തിലാക്കാനും ഈ മിത്ര ബാക്ടീരിയ സഹായിക്കും.

3. ഫിഷ് അമിനോ ലായനി

നമ്മുടെ വീടുകളിൽ തന്നെ തയാറാക്കാവുന്ന ഫിഷ് അമിനോ ലായനി 15 ദിവസം കൂടുമ്പോ ൾ നേർപ്പിച്ച് ഇലകളിൽ തളിക്കുന്നത് കീടനിയന്ത്രണത്തിനും പച്ചക്കറികളുടെ വളർച്ചക്കും ഉത്തമാണ്. കൂടാതെ വീടുകളിൽ മീൻ കഴുകുന്ന വെള്ളം ഇരട്ടി വെള്ളം ചേർത്ത് തടത്തിൽ ഒഴിച്ച് കൊടുക്കുന്നതിലൂടെ കൂടുതൽ ഫലം ലഭിക്കും.

4. പുതയിടൽ

വേനൽ കടുക്കുന്നതോടെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികളിൽ നിന്നും മികച്ച വിളവ് ലഭിക്കാൻ തടത്തിലെ നനവ് പ്രധാന ഘടകമാണ്. നനവ് നിലനിൽക്കാൻ ചെടികൾക്കു ചുറ്റും ഉണങ്ങിയ കരികില, മറ്റ് പച്ചിലകൾ, തടത്തിൽ നിന്ന് ലഭിക്കുന്ന കളകൾ എന്നിവ ചുറ്റുമിട്ട് നനവ് നിലനിർത്താം. ഗ്രോബാഗിലെ പച്ചക്കറികൾക്കും ഉണങ്ങിയ ഇലകൾ, വൈക്കോൽ, പച്ചിലകൾ എന്നിവ മുകൾ ഭാഗത്ത് നല്കി നനവ് നിലനിർത്താം.

5. കൃത്യമായ പരിചരണം

മഴക്കാലത്തെ അപേക്ഷിച്ച് പച്ചക്കറി കൃഷിക്ക് ഉത്തമം വേനൽ കാലമാണ്. ദിവസേനയുള്ള പരിരക്ഷയും സൂഷ്മ നിരിഷണത്തിലൂടെയും തുടക്കത്തിൽ തന്നെ പുഴുവിന്റെ കൂട് കൂട്ടൽ, മുട്ടയിടൽ മറ്റ് കീടങ്ങളുടെ വരവ് എന്നിവ നമ്മുടെ കൃത്യമായ പരിചരണം കൊണ്ട് തടയാൻ സാധിക്കും.

English Summary: Let's see the gardens do not wither in the sun
Published on: 07 February 2021, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now