Vegetables

ഔഷധ ഗുണങ്ങൾ നിറയും മണിത്തക്കാളി

manithakkali

ഇത് മണിത്തക്കാളി. Solanum nigrumഎന്ന് ശാസ്ത്രനാമം. കേരളത്തിലെ വെളിമ്പ്രദേശങ്ങളിൽ പണ്ട് സമൃദ്ധിയായി കണ്ടിരുന്നഒരു വന്യ സസ്യം. ഏകദേശം നാലടിയോളം ഉയരത്തിൽ വളരുന്നതും ലഘുശിഖരങ്ങളോട് കൂടിയതുമായ ഒരു സസ്യമാണ് ഈ മണിത്തക്കാളി. ഇത് വഴുതിനയുടെ വർ‌ഗ്ഗത്തിൽ പെട്ടതാണ്. പൂക്കൾ ചെറുതും വെളുത്തതുമാണ്. ഈ ചെടി രണ്ടുതരത്തിൽ കാണപ്പെടുന്നു. ഇതിൽ ഒന്നിന്റെ കായ പഴുക്കുമ്പോൾ ചുവപ്പുനിറത്തിലും രണ്ടാമത്തേതിന്റെ കായ പഴുക്കുമ്പോൾ നീല കലർ‌ന്ന കറുപ്പുനിറത്തിലും കാണപ്പെടുന്നു. കായ വളരെ ചെറുതാണ്. കയ്പുനിറഞ്ഞ മധുരമായിരിയ്ക്കും പഴുക്കുമ്പോൾ അനുഭവപ്പെടുന്നത്. പ്രകൃതിചികിത്‌സയിൽ വ്യാപകമായി മണിത്തക്കാളി ഉപയോഗിയ്ക്കുന്നുണ്ട്.It belongs to the genus Eggplant. Flowers small, white. This plant is found in two varieties. The fruit of one is red when ripe and the other is blue-black when ripe. The berry is very small. It tastes bitter and sweet when ripe. Manithakali is widely used in naturopathy.

സമൂലം ഔഷധഗുണമുള്ളതാണ് ഇത്.ത്രിദോഷശമനത്തിന് ഉപയോഗിയ്ക്കുന്നു.ഹൃദ്രോഗത്തിന് ഒരു ഉത്തമ ഔഷധമായി ഉപയോഗിയ്ക്കുന്നു.മഞ്ഞപ്പിത്തം,വാതരോഗങ്ങൾ,ചർമ്മരോഗങ്ങൾ എന്നിവയ്ക്കും ഒരു പ്രതിവിധി ആയി ഉപയോഗിയ്ക്കുന്നുണ്ട്. ഇതിന്റെ ഇലയും കായുംആഹാരയോഗ്യമാണ് "വയറ്റി പുണ്ണുക്ക്മണിക്കീര " എന്ന് വിളിച്ച പറഞ്ഞ് തമിഴ്നാട്ടിലെ വീഥികളിൽ ഇതിന്റെ ഇളംതണ്ടുംഇലയും പിടി കളായി കെട്ടി സൈക്കിളിൽവച്ച് കൊണ്ട് നടന്ന് വില്ക്കുന്ന നാടൻ കീരയാണ് ഈ പറഞ്ഞ മണിത്തക്കാളി. വഴുതിന, തക്കാളി , പച്ചമുളക് കുടുംബത്തിൽപ്പെട്ട ഓഷധി സസ്യം (Herb) ഇതിന്റെ കായിക ഭാഗങ്ങൾക്ക് നല്ല ക്ഷാരഗുണമുള്ളതു കൊണ്ടാണ് ഇത് " അൾസർ " രോഗമുള്ളവർക്ക് തുണയാകുന്നത്. ധാരാളം ജീവകങ്ങളും ഇതിലുണ്ട്. നാലഞ്ചില പറിച്ച് വായിലിട്ട്ചവച്ച് നീരിറക്കിയാൽ മതി ഏത് ഗ്യാസ് ട്രബിളും മാറും

manithakkali


100ഗ്രാം മണിത്തക്കാളിയിലുള്ള പോഷകങ്ങളുടെ ഏകദേശ അളവുകൾ

ജലാംശം 82.1 ഗ്രാം
പ്രോട്ടീൻ 8.9ഗ്രാം
കൊഴുപ്പ് 1.0ഗ്രാം
ധാന്യകം 5.9ഗ്രാം
കാൽസ്യം 4.10മി.ഗ്രാം
ദ്രാവകം 70മി.ഗ്രാം
ഇരുമ്പ് 20.5മി.ഗ്രാം
റൈബോഫ്ലേവിൻ 0.5മി.ഗ്രാം
നിയോസിൻ 0.3മി.ഗ്രാം
ജീവകം സി 11മി.ഗ്രാം


വിത്തുകളാണ് പ്രധന നടീൽ വസ്തു. ഒരു ഹെക്റ്റർ കൃഷിക്ക് ഏകദേശം 200-250 ഗ്രാം വിത്ത് വേണ്ടിവരും. 30 ദിവസമാകുമ്പോൾ പറിച്ചു നടാം. മഴക്കാലത്ത് വരമ്പുകളിലും വേനലിൽ ചാലിലും ആണ് നടുന്നത്. തൈകൾ തമ്മിൽ 30 സെ.മി അകലം വിടാം. നാലു മുതൽ ആറു മാസം പ്രായത്തിൽ ചുവട്ടിൽ നിന്നും 10 സെന്റിമീറ്റർ ഉയരത്തിൽ മുറിച്ചെടുത്ത് തണലത്ത് ഉണക്കുക. ഓവനിൽ 40 ഡിഗ്രി ചൂടിലും ഉണക്കാം. കായ്കൾക്ക് ക്ഷതമേൽക്കാതെ ശ്രദ്ധിക്കണം. ഇത്തരത്തിൽ ഉണക്കിയ ചെടികൾ ഈർപ്പം കടക്കാത്തവിധം സംഭരിക്കാം. ഹെക്റ്ററിൽ നിന്നും 6-8 ടൺ ഉണക്കിയ വിളവ് പ്രതീക്ഷിക്കാം.

അടുക്കള തോട്ടത്തിലും ടെറസ്സിലും അനായാസം വളരും. കൊച്ചു കുട്ടികൾക്ക് ഇതിന്റെ കടും നീലപഴങ്ങൾ നുള്ളി കഴിക്കുന്നത് സന്തോഷ പ്രദമായ ഒരു വ്യായാമമാണ്. കായ്കൾ പൊഴിഞ്ഞ് വീണ് തനിയെ കിളിർത്ത് വംശം നിലനിർത്തും.വർഷങ്ങളോളം. തനിയെ എവിടെയെങ്കിലുമൊക്കെ വീണ് വളർന്നുകൊള്ളും. ഏതൊരു പച്ചക്കറിയും പോലെ വീട്ടിൽ ഉപയോഗിയ്ക്കാം

ജൈവ പച്ചക്കറി കൃഷിയിൽ ഓൺലൈൻ പരിശീലനം മണ്ണുത്തി അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്നു. പരിശീലനത്തിൽ പങ്കെടുക്കാൻ താലപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യാനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷ പൂരിപ്പിക്കുക. ക്‌ളാസ്സുകളുടെ തിയതിയും സമയവും മറ്റു നിർദ്ദേശങ്ങളും ഈമെയിലിലൂടെ അറിയിക്കുന്നതാണ്.മുൻപ് രജിസ്റ്റർ ചെയ്തവർ വീണ്ടും അപേക്ഷിക്കേണ്ട.


https://m.facebook.com/story.php?story_fbid=160867765608897&id=107432444285763

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മണിത്തക്കാളി അഥവാ മുളകുതക്കാളി.

#Online class#farm#Vegetable#Agriculture

ചിത്രങ്ങൾ വിക്കിപീഡിയ


English Summary: Manithakali is full of medicinal properties

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine