1. Vegetables

റോമൻ സംസ്കാരം മുതലുള്ള സൂപ്പർഫുഡ് കെയ്ൽ; ആരോഗ്യ ഗുണങ്ങൾ

ഉയർന്ന അളവിൽ കാൽസ്യം കൊണ്ട് നിറഞ്ഞിരിക്കുന്ന കെയ്ൽ നിങ്ങളുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ അധികം ഗുണം ചെയ്യും. മികച്ച കാൽസ്യം ആഗിരണം ഉറപ്പാക്കുന്ന ഓക്സലേറ്റ് എന്ന പ്രകൃതിദത്ത സംയുക്തത്തിന്റെ കുറഞ്ഞ അളവും ഇതിലുണ്ട്.

Saranya Sasidharan
Surprising Health benefits of kale
Surprising Health benefits of kale

സൂപ്പർഫുഡുകളിലൊന്നായ കെയ്ൽ (Kale) ഒരു തരം ഇലകളുള്ള പച്ചക്കറിയാണ്. ഇത് അസംസ്കൃതമായും വേവിച്ചും കഴിക്കാം. റോമാക്കാരുടെ കാലം മുതൽ ഇത് പ്രചാരത്തിലുള്ള ഈ പച്ചക്കറി യൂറോപ്പിലുടനീളം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കാബേജ് കുടുംബത്തിൽ നിന്നുള്ള കെയ്ൽ-ൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഈ പച്ചക്കറി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ധാരാളമായി പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഈ പച്ചക്കറി നമുക്ക് ആരോഗ്യ ഗുണങ്ങൾ നൽകുന്നു.

കെയ്ൽ ൻ്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ പരിശോധിക്കുക.

അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു

ഉയർന്ന അളവിൽ കാൽസ്യം കൊണ്ട് നിറഞ്ഞിരിക്കുന്ന കെയ്ൽ നിങ്ങളുടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വളരെ അധികം ഗുണം ചെയ്യും. മികച്ച കാൽസ്യം ആഗിരണം ഉറപ്പാക്കുന്ന ഓക്സലേറ്റ് എന്ന പ്രകൃതിദത്ത സംയുക്തത്തിന്റെ കുറഞ്ഞ അളവും ഇതിലുണ്ട്. കെയ്ൽ-ൽ വിറ്റാമിൻ കെ-യും അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ അനുസരിച്ച്, ആരോഗ്യകരമായ അസ്ഥി മെറ്റബോളിസത്തെ സഹായിക്കുന്നതിനാവശ്യമായ വിറ്റാമിൻ കെ, വിറ്റാമിൻ ഡി എന്നിവയും പ്രവർത്തിക്കുന്നു.
വിറ്റാമിൻ കെ ഒടിവുകൾക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

കണ്ണിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു

ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ഫൈറ്റോ ന്യൂട്രിയന്റുകളുടെ സാന്നിധ്യം നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെയും കാഴ്ചയെയും സഹായിക്കുന്നു. ഇത് നിങ്ങളുടെ റെറ്റിനയെ അൾട്രാവയലറ്റ് ലൈറ്റുകളിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ ആരോഗ്യകരമായി നിലനിർത്തുന്നു. കെയ്ൽ പതിവായി കഴിക്കുന്നത് പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി), തിമിരം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും തടയും. നിങ്ങളുടെ റെറ്റിനയിലേക്ക് വിറ്റാമിൻ എ എത്തിക്കാൻ സഹായിക്കുന്ന സിങ്കും കെയ്ൽ-ൽ അടങ്ങിയിട്ടുണ്ട്.

ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു

നാരുകളും ജലത്തിന്റെ അംശവും കൂടുതലുള്ള കെയ്ൽ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. കെയ്ൽ വിറ്റാമിൻ ബി, സി എന്നിവയുടെ ഉള്ളടക്കം ഇരുമ്പ് ആഗിരണം പ്രോത്സാഹിപ്പിക്കുന്നു, ഈ പച്ചക്കറി നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയയെ പിന്തുണയ്ക്കുകയും നിങ്ങളുടെ കരളിനെയും ദഹനനാളത്തെയും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. രക്തത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

കുറഞ്ഞ കലോറിയും ജലത്തിന്റെ അംശം കൂടുതലുള്ളതുമായ കെയ്ൽ ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന മികച്ച പച്ചക്കറിയാണ്. ഇതിലെ നാരുകൾ നിങ്ങളെ കൂടുതൽ നേരം ആരോഗ്യകരമായി നിലനിർത്തുന്നു, നിങ്ങളുടെ വിശപ്പ് ഇല്ലാതാക്കുന്നു, വിശപ്പിൻ്റെ ആസക്തിയെ അകറ്റി നിർത്തുന്നു. ഒരു കപ്പ് കെയ്ലിൽ 33 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അത് കൊമ്ട് തന്നെ ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

ചർമ്മത്തിനും മുടിക്കും മികച്ചതാണ്

വൈറ്റമിൻ സി അടങ്ങിയ കെയ്ൽ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം വർധിപ്പിക്കാനും ദോഷകരമായ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തെ ശുദ്ധീകരിക്കുകയും ഉള്ളിൽ നിന്നുള്ള വിഷാംശത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. കെയ്ൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് നിങ്ങളുടെ മുടി വളരാൻ സഹായിക്കുകയും, ഇലാസ്തികത നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും താരൻ, വരണ്ട തലയോട്ടി എന്നിവ തടയുകയും നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കുകയും ചെയ്യുന്നു.

 ബന്ധപ്പെട്ട വാർത്തകൾ: റാഡിഷിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ

English Summary: Surprising Health benefits of kale

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds