മധുരിക്കും കയ്പ്പക്ക

Monday, 01 October 2018 04:36 PM By KJ KERALA STAFF
 
 
മധുരക്കയ്പ്പക്ക എന്ന പേരിലെ കണ്‍ഫ്യൂഷനെയുള്ളൂ ആള് നമ്മുടെ പാവയ്ക്കതന്നെ. സാധാരണ പാവയ്ക്കയുടെ ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി അല്പം ഉരുണ്ടിട്ടാണ് മുള്ളന്‍ പാവല്‍, വെണ്‍പാവല്‍ ഇങ്ങനെ പലപേരുകളിലറിയപ്പെടുന്ന മധുരപാവല്‍ കാണുക. കയ്പ്പും കുറവാണ്. ഇംഗ്ലീഷുകാര്‍ക്കിടയില്‍ ''സ്വീറ്റ് ഗോര്‍ഡ്'' എന്നാണിതിന്റെ പേര്. 
മുള്ളന്‍ പാവലിന്റെ കായയുടെ പുറം മുഴുവനും മിനുസമുള്ള മുള്ളുകളാണ്. ഇതില്‍ ആണ്‍ചെടിയും പെണ്‍ചെടിയും ഉണ്ട്. ഇളം കായക്ക് നല്ല പച്ച നിറമാണ്. കായ മൂക്കുമ്പോള്‍ ചുവന്ന നിറമാകും. ഉള്ളില്‍ ബ്രൗണ്‍ അല്ലെങ്കില്‍ ചുവപ്പുനിറമുള്ള വിത്തുകള്‍ ഉണ്ടാകും. 

കൃഷിരീതി

sweet gourd

സാധാരണ പാവല്‍ നടുന്ന പോലെ തന്നെയാണ് ഇതിന്റെ കൃഷിരീതിയും. വിത്ത് മുളപ്പിച്ചും തണ്ട് വേരുപിടിപ്പിച്ചും വളര്‍ത്താം. വിത്തുകള്‍ തണലിലുണക്കി പാകി മുളപ്പിക്കാം. നാലോ അഞ്ചോ മുട്ടുകളുള്ള തണ്ട് മുറിച്ച് നടുകയും ചെയ്യാം. രണ്ടടി സമചതുരത്തിലെടുത്ത കുഴിയില്‍ കാലിവളവും എല്ലുപൊടിയും മേല്‍ മണ്ണും ചേര്‍ത്ത് മൂടി തൈ നടാം. ചെടിച്ചട്ടിയിലും ചാക്കിലും വളര്‍ത്താം. പടരുന്നതിന് പന്തല്‍ നിര്‍മ്മിക്കണം. തൈ നട്ട് 2 മാസമാവുമ്പോള്‍ പുഷ്പിക്കും. 8- 10 ദിവസംകൊണ്ടുതന്നെ വിളവ് ശേഖരിക്കാം. വിളവെടുപ്പ് കഴിയുമ്പോള്‍ ചെടി തന്നെ ഉണങ്ങിനില്‍ക്കും. എന്നാല്‍, ചുവട്ടിലെ കിഴങ്ങ് നശിക്കില്ല. നനച്ചാല്‍, വീണ്ടും കിളിര്‍ത്ത് ചെടി പൊന്തിവരും. ഇങ്ങനെ ആറുവര്‍ഷത്തിലേറെക്കാലം കിഴങ്ങില്‍ നിന്ന് ചെടി മുളച്ചുവരും. മികച്ച പച്ചക്കറിയാണ് മുള്ളന്‍ പാവല്‍. തീയല്‍, ഉപ്പേരി, അച്ചാര്‍, സലാഡ് എന്നിവയെല്ലാം തയ്യാറാക്കാം. ധാരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. കായയില്‍ അടങ്ങിയിരിക്കുന്ന 'ലൈക്കോപിന്‍' ഇതിനെ ഔഷധമൂല്യമുള്ളതാക്കുന്നു. 

മുള്ളന്‍ പാവക്കയുടെ വിത്തും അല്ലികളും ചേര്‍ത്ത് അരികൊണ്ട് തയ്യാറാക്കുന്ന 'ഗാക് റൈസ്' വിയറ്റ്നാമിലെ ഒരു വിശേഷപ്പെട്ട ഭക്ഷണ പദാര്‍ത്ഥമാണ്. ഗാക് റൈസ് കഴിക്കുന്നവരില്‍ രക്തത്തിലെ ബീറ്റാകരോട്ടിന്റെ അളവ് താരതമ്യേന കൂടുതലാണെന്നാണ് കണ്ടെത്ത

CommentsMore from Vegetables

മധുരിക്കും കയ്പ്പക്ക

മധുരിക്കും കയ്പ്പക്ക മധുരക്കയ്പ്പക്ക എന്ന പേരിലെ കണ്‍ഫ്യൂഷനെയുള്ളൂ ആള് നമ്മുടെ പാവയ്ക്കതന്നെ

October 01, 2018

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം

കൃഷി ഭൂമിയില്ലങ്കിലും വഴുതന വളര്‍ത്താം അധികം പരിചരണം ആവശ്യമില്ലാത്ത ഒന്നാണ് വഴുതന കൃഷി. വഴുതനങ്ങ, കത്തിരിക്ക തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ പച്ചക്കറി ഒരിക്കല്‍ പിടിച്ചു കിട്ടിയാല്‍ രണ്ടുവര്‍ഷം വരെ വിളവെടുക്കാം. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേ…

September 21, 2018

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം

വള്ളിപ്പയർ: പാവപ്പെട്ടവന്റെ മാംസം പണ്ടു മുതലെ തന്നെ കേരളത്തിലെ എല്ലാ കുടുംബങ്ങളിലും തോരന് പയർ നിർബദ്ധമായിരുന്നു. വിപണിയിൽനിന്ന് പയർ വാങ്ങുന്ന ശീലം മലയാളിയ്ക്ക് ഇല്ലായിരുന്നു.

September 18, 2018


FARM TIPS

ഈച്ചശല്യം അകറ്റാൻ പൊടിക്കൈകൾ

October 20, 2018

കേരളത്തിൽ പ്രളയനാന്തരം വന്നുചേർന്ന മറ്റൊരു അപകടമാണ് ഈച്ചശല്യം. ജൈവ അജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും കുന്നുകൂടുകയും ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയാതെ…

മണ്ണെണ്ണ മിശ്രിതം

October 15, 2018

ഈ കീടനാശിനി നിർമ്മിക്കുന്നതിന്‌ അര കിലോ അലക്ക്സോപ്പ് 5 ലിറ്റർ വെള്ളത്തിലിട്ട് തിളപ്പിക്കുക

അഗ്രോക്ലിനിക്

September 28, 2018

1. മണ്ണ് പരിശോധന എവിടെയാണ് നടത്തുക. ഇതിന് ഫീസ് എത്രയാണ്. വിശദാംശങ്ങള്‍ അറിയിക്കുമല്ലോ?


CopyRight - 2018 Krishi Jagran Media Group. All Rights Reserved.