1. Vegetables

ലോകത്തിലെ ഏറ്റവും എരിവുള്ള മുളകും, എരിവിൻറെ രഹസ്യവും

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ഏതാണെന്ന് അറിയാമോ? ഇത് കരോലിന റിപ്പേർ ആണ്. പേര് മധുരമായി തോന്നാം, എന്നാൽ മുളകിന് നിങ്ങളെ ചുട്ടുകളയാൻ കഴിയും! ഈ മുളകിൽ 2 മില്യണിലധികം Scoville Heat Units അടങ്ങിയിട്ടുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഓഗസ്റ്റ് 11, 2017 ന്, ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി ഇത് ഗിന്നസ് റെക്കോർഡിലേക്ക് പ്രവേശിച്ചു, മുൻ റെക്കോർഡ് ഉടമയായ Trinidad Scorpion നെയാണ് മറികടന്നത്.

Meera Sandeep
കരോലിന റീപ്പർ
കരോലിന റീപ്പർ

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് ഏതാണെന്ന് അറിയാമോ? ഇത് കരോലിന റീപ്പർ ആണ്. പേര് മധുരമായി തോന്നാം, എന്നാൽ മുളകിന് നിങ്ങളെ ചുട്ടുകളയാൻ കഴിയും! ഈ മുളകിൽ 2 

മില്യണിലധികം Scoville Heat Units അടങ്ങിയിട്ടുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. ഓഗസ്റ്റ് 11, 2017ന്, ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി ഇത് ഗിന്നസ് റെക്കോർഡിലേക്ക് പ്രവേശിച്ചു, മുൻ റെക്കോർഡ് ഉടമയായ Trinidad Scorpion നെയാണ് മറികടന്നത്.

കരീബിയൻ ദ്വീപായ സെന്റ് വിൻസെന്റിൽ നിന്ന് എരിവിന് പേരുകേട്ട La Soufriere pepper ഉം, പാകിസ്ഥാനിൽ നിന്നുള്ള Naga Viper Pepper ഉം കൂടി ക്രോസിങ് ചെയ്തുണ്ടാക്കിയതാണ് കാരോലിന റീപ്പർ.

ലോകത്തിലെ ഏറ്റവും എരിവുള്ള ഈ മുളകിന്  “കരോലിന റീപ്പർ” എന്ന് പേര് വരാൻ കാരണം ദക്ഷിണ കരോലിന ബ്രീഡർ, എഡ് ക്യൂറി വളർത്തിയതുകൊണ്ടാണ്. അതിനാൽ “കരോലിന”. “റീപ്പർ” എന്ന വാക്ക് കുരുമുളകിന്റെ വാലിന്റെ ആകൃതിയാണ്.

എന്തുകൊണ്ടാണ് കരോലിന് ഇത്ര എരിവ്?

ഈ മുളകിൽ എരിവ് അതിളങ്ങിയിരിക്കുന്ന കാപ്സെയ്‌സിനോയിഡുൾ (capsaicinoids) കൊണ്ടാണ്.  പ്രത്യേകിച്ച് കാപ്സെയ്‌സിൻ (capsaicin) ഈ മുളകിൻറെ എരിവിൻറെ തീവ്രതയുമായും എസ്എച്ച്യു സ്കെയിലുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

വലിയ ചതിമടയാണിത്!!

കേൾക്കാൻ രസമുള്ള പേരുള്ളതുകൊണ്ട് ഇതിൻറെ എരിവിൻറെ കാര്യത്തെ തിരിച്ചറിയാൻ സാധിക്കാതെപോകുന്നു.   ആദ്യ കടിയിൽ മുളകിൻറെ എരിവ് അറിയുന്നേയില്ല എന്ന് മാത്രമല്ല ആദ്യകടിയിൽ നല്ല മധുരമാണ് ഈ മുളകിന്.  പിന്നെയാണ് ഇതിൻറെ തനിരൂപം അറിയുന്നത്. അറിയുമ്പോഴേക്കും വൈകിപോകുന്നു. അപ്പോഴേക്കും ആകമാനം കത്തുന്ന എരിവാണ്!. അതിനാൽ, അതിന്റെ പേരും ആദ്യത്തെ കടിയുമായി പോകരുത്. അമേരിക്കയിൽ കരോലീന റീപ്പർ കഴിച്ച ഒരാൾക്ക് ശക്തമായ തലവേദനയും കഴുത്തുവേദനയും അനുഭവപ്പെടുകയും തണ്ടർക്ലാപ്പ് തലവേദന എന്ന രോഗാവസ്ഥയാണ് ഇതെന്നുമാണ് വിദഗ്ധർ പറയുന്നത്.  തലയിൽ രക്തം കട്ടപിടിക്കാൻ വരെ സാധ്യത ഉണ്ടാക്കുന്നു എന്നും ഇവർ അഭിപ്രായപ്പെടുന്നു.

കരോലിന എരിവുള്ള മറ്റ് മുളകുകളുമായി താരതമ്യം ചെയ്യുമ്പോൾ

ജലപെനോയ്ക്ക്  (Jalapeno)  ശരാശരി 5000 SHU ആണ്. ഇതിൽനിന്നും കരോലിന എത്രമാത്രം എരിവുള്ളതന്നെന്ന് മനസ്സിലാക്കാം.  ഇതിന്  175-880 മടങ്ങ് എരിവാണ്. കരോലിന ഗിന്നസ്സ് ബുക്കിൽ വരുന്നതിനു മുൻപ് ഗോസ്റ്റ് പെപ്പർ ആയിരുന്നു റെക്കോർഡിൽ.  ഇത് യഥാർത്ഥ സൂപ്പർഹോട്ടുകളിലൊന്നാണ്. ഗോസ്റ്റ് കുരുമുളകിന് 855,000 മുതൽ 1,041,427 SHU വരെയുണ്ട്. 

ഇപ്പോൾ ഇത് കരോലിന റീപ്പറിന്റെ എരിവുമായി താരതമ്യപ്പെടുത്തി നോക്കൂ, കരോലിന, ഗോസ്റ്റിനേക്കാൾ ഇരട്ടി എരിവുള്ളതാണ് മനസ്സിലാക്കാം!

English Summary: The world’s most spicy chili, and the secret its spiciness

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds