1. Vegetables

കൂടുതൽ വിളവ് തരുന്ന ഈ മുളക് ഇനങ്ങൾ നട്ടു പിടിപ്പിച്ചാൽ എന്നും കൈ നിറയെ മുളക്

ഉൽപ്പാദനശേഷി കൂടുതലുള്ള മുളക് ഇനങ്ങൾ, രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ള മുളക് ഇനങ്ങൾ, ദീർഘകാലം വിളവ് തരുന്ന മുളക് ഇനങ്ങൾ അങ്ങനെ മുളകിൽ വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യുന്നവരാണ് കേരളത്തിൽ ഏറിയപങ്കും.

Priyanka Menon
മുളകിൽ വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യുന്നവരാണ് കേരളത്തിൽ
മുളകിൽ വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യുന്നവരാണ് കേരളത്തിൽ

ഉൽപ്പാദനശേഷി കൂടുതലുള്ള മുളക് ഇനങ്ങൾ, രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ള മുളക് ഇനങ്ങൾ, ദീർഘകാലം വിളവ് തരുന്ന മുളക് ഇനങ്ങൾ അങ്ങനെ മുളകിൽ വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യുന്നവരാണ് കേരളത്തിൽ ഏറിയപങ്കും. അത്തരത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന മുളക് ഇനങ്ങൾ ആണ് താഴെ നൽകുന്നത്.

ജ്വാലാമുഖി

വെള്ളായണി കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ജ്വാലാമുഖി അത്യുല്പാദനശേഷിയുള്ള മുളകിനങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ്. ഇളം പച്ച നിറമുള്ള മുളകിന് വിപണിയിൽ നല്ല വില ലഭ്യമാകുന്നു. എരിവ് കുറവ് ഇഷ്ടപ്പെടുന്നവർക്ക് ജ്വാലാമുഖി കൃഷി ചെയ്യുന്നതാണ് ഉത്തമം.

കേരളത്തിൽ ഇവ ഏറ്റവും കൂടുതൽ കൃഷി ചെയ്തു വരുന്നത് തെക്കൻ ജില്ലകളിലാണ്. ഒരു ഹെക്ടറിൽ നിന്ന് 22.5 ടൺ മുളക് ലഭ്യമാകുന്നു.

Most of the cultivars in Kerala are high yielding varieties, chilli varieties with high immunity, long duration yielding varieties and so on.

അനുഗ്രഹ

ജ്വാലാമുഖി പോലെ വെള്ളായണി കാർഷിക സർവകലാശാല വിപണിയിലെത്തിച്ച മറ്റൊരു ഇനമാണ് അനുഗ്രഹ. ഇടത്തരം വലിപ്പം വയ്ക്കുന്ന ചെടി ബാക്ടീരിയൽ വാട്ടത്തെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കുന്നു. എരിവ് കൂടിയ ഇനമാണ് ഇവ. പഴുക്കുമ്പോൾ കൈവരുന്ന കടുംചുവപ്പ് നിറമാണ് ഇവയുടെ പ്രത്യേകത. മൂന്നര ഗ്രാം ശരാശരി ഭാരം ഇവയ്ക്ക് കൈവരുന്നു. ഒരു ഹെക്ടറിൽ നിന്ന് 27 ടൺ വരെ വിളവെടുപ്പ് സാധ്യമാകുന്നു.

ഉജ്ജ്വല

കേരള കാർഷിക സർവ്വകലാശാലയുടെ വെള്ളാനിക്കരയിൽ ഉള്ള ഹോർട്ടികൾച്ചർ കോളേജ് വികസിപ്പിച്ചെടുത്ത ഈ ഇനം രോഗപ്രതിരോധ ശേഷി കൂടുതലുള്ള ഇനമാണ്. ഇലചുരുട്ടി രോഗം, ബാക്ടീരിയൽ വാട്ടം, മൊസൈക്ക് രോഗം തുടങ്ങിയവ ഫലപ്രദമായി പ്രതിരോധിക്കുന്നു. 6 സെൻറീമീറ്റർ വരെ നീളം വെക്കുന്ന മുളക് കൂട്ടമായി വളരുന്നു. നല്ല എരിവുള്ള ഈ ഇനം ഒലിയോറെസിൻ, വർണ്ണ വസ്തു എന്നിവ നിർമ്മിക്കാൻ അനുയോജ്യമാണ്. മൂപ്പ് എത്തുമ്പോൾ ഇവയ്ക്ക് ഇരുണ്ട പച്ച നിറം കൈവരുന്നു. ഉണക്കി ഉപയോഗിക്കാൻ ഏറ്റവും മികച്ച ഇനം ആയി ഇതിനെ കണക്കാക്കുന്നു.

ജ്വാല

കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത അടുക്കളത്തോട്ടത്തിന് അനുയോജ്യമായ ഇനമാണ് ജ്വാല. മികച്ച രീതിയിൽ വിളവ് തരുന്ന ഈ ഇനം കേരളത്തിൽ ഒട്ടുമിക്ക കർഷകരും വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്.

English Summary: These high yielding chilli varieties are always full of chillies when planted

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds