Features

ബിബിന്റെ ജൈവഗൃഹം സംയോജിത കൃഷിയുടെ ഉദാത്ത മാതൃക

ബിബിനും കുടുംബവും തന്റെ കൃഷിയിടത്തിൽ

പെരുമ്പാവൂർ ഐമുറി ത്രിവേണിയിൽ ഗ്രീൻ വാലി പബ്ലിക് സ്കൂളിനടുത്ത് പാണട്ടുമാലി വീടിന്റ വളപ്പ് ഒരു ഹരിത കേദാരമാണ്. ഫലവൃക്ഷങ്ങളും, പച്ചക്കറികളും, പക്ഷിമൃഗാദികളും നിറഞ്ഞുനിൽക്കുന്ന സംയോജിത കൃഷിയുടെ ഈ അനുകരണീയ മാതൃക ഒരുക്കിയിരിക്കുന്നത് ബിബിനും കുടുംബവുമാണ്. 35 സെൻറ് ഭൂമിയിൽ 35 ഇനം പഴവർഗ്ഗങ്ങൾ ബിബിൻ ഇന്ന് പരിപാലിച്ചു പോകുന്നു.

സംസ്ഥാന സർക്കാരിൻറെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടുള്ള ജൈവ ഗൃഹം കൂടിയാണിത്. ഈ പദ്ധതിയുടെ ഭാഗമായി അദ്ദേഹം മത്സ്യ വളർത്തൽ, അലങ്കാര പക്ഷി വളർത്തൽ, കോഴി വളർത്തൽ, മൃഗപരിപാലനം തുടങ്ങിയവയെല്ലാം കാലികമായ ആസൂത്രണത്തോടെ തൻറെ വീട്ടുവളപ്പിൽ നടത്തിവരുന്നുണ്ട്. കർഷക പാരമ്പര്യമുള്ള കുടുംബത്തിലാണ് ബിബിൻ ജനിച്ചുവളർന്നത്. അച്ഛന്റ കൃഷിയോടുള്ള അർപ്പണബോധമാണ് തന്നെ കൃഷിയിലേക്ക് ആകർഷിച്ചതെന്ന് അദ്ദേഹം പറയുന്നു.

കോവിഡ് എന്ന മഹാമാരി പലരുടെയും ജീവിതത്തിൽ അതിജീവനത്തിനെ പാത തുറന്നിട്ട പോലെ ബിബിന്റെ ജീവിതത്തിലും കോവിഡ് ഒരു വഴിത്തിരിവിന് കാരണമായി ഭവിച്ചു. ഈ സമയത്താണ് ബിബിൻ കൃഷിയിലേക്ക് പൂർണ്ണമായും തിരിയുന്നതും, ഇതൊരു ഉപജീവനമാർഗ്ഗമായി തെരഞ്ഞെടുക്കുകയും ചെയ്തത്. കൃഷി മുഴുനീള പ്രവർത്തനമേഖലയിൽ തിരഞ്ഞെടുത്തപ്പോൾ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകി കുടുംബവും ഒപ്പം കൂടി.

സ്കൂൾ യൂണിഫോം വിതരണ ബിസിനസ് നടത്തിയിരുന്ന അദ്ദേഹം കൃഷിഭവന്റ സഹായത്തോടെയാണ് ജൈവ ഗൃഹം പദ്ധതിയുടെ ഭാഗമാവുന്നത്. ഓരോ കുടുംബവും ഭക്ഷണക്കാര്യത്തിൽ സ്വയംപര്യാപ്ത കൈവരിക്കുക എന്ന ആശയത്തോടെയാണ് കേരള സർക്കാർ ജൈവ ഗൃഹം പദ്ധതി കൊണ്ടുവന്നത്. മൃഗ പരിപാലനവും, കൃഷിയും ഉൾപ്പെടെ 5 ഇനങ്ങൾ ഒരു വീട്ടിലേക്ക് തിരഞ്ഞെടുത്ത് ഈ പദ്ധതിയുടെ ഭാഗകാവുന്നതാണ്. ഈ പദ്ധതിയ്ക്ക് വേണ്ട സാങ്കേതിക -സാമ്പത്തിക സഹായവും സർക്കാർ മേഖല തിരിച്ചുള്ള കൃഷിഭവനുകൾ വഴി ലഭ്യമാക്കി വരുന്നു. ഈ പദ്ധതിയുടെ ഭാഗമായി ബിപിനും 35000 രൂപ ലഭിച്ചിട്ടുണ്ട്. കൂടാതെ കൂവപ്പടി കൃഷിഭവനിലെ കൃഷി ഓഫീസർ ശ്രീമതി ജയമരിയ ജോസഫും മറ്റു ഉദ്യോഗസ്ഥരും എല്ലാവിധ സഹായങ്ങളും നൽകി തന്നോടൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.

അദ്ദേഹത്തിൻറെ വീട്ടുവളപ്പിൽ ഇന്ന് 5 അഞ്ചിനം പ്ലാവ്, നാലിനം മാവ്, അത്തി, ഇത്തി, പേരയ്ക്ക, റംബൂട്ടാൻ, സീതപ്പഴം, നെല്ലിപ്പുളി, ഇരുമ്പൻപുളി, സ്റ്റാർ ഫ്രൂട്ട്, മലേഷ്യൻ മൾബറി, നാടൻ മൾബറി, ജാതി, കൊടംപുളി, മധുരഅമ്പഴം പീനട്ട് ബട്ടർ, നാരകം,ആത്ത തുടങ്ങിയ ഫലവൃക്ഷങ്ങളും, എല്ലാത്തരത്തിലുള്ള പച്ചക്കറികളും, കോഴി വളർത്തൽ, വാത്ത വളർത്തൽ, ടർക്കി കോഴി വളർത്തൽ, കരിങ്കോഴി, അലങ്കാര പക്ഷികൾ തുടങ്ങി പറഞ്ഞു തീരാത്തത്ര കൃഷിരീതികൾ ശാസ്ത്രീയരീതിയിൽ ചെയ്തുവരുന്നു. ഈ ഹരിതാഭമായ വീടിന് ഐശ്വര്യമേകി ബ്രഹ്മകമലവും വീട്ടുമുറ്റത്ത് വിടർന്നു നിൽക്കുന്നു. കോവിഡ് കാലത്ത് ചെറിയതോതിൽ തുടങ്ങിയ കൃഷി ഒരു വർഷം പിന്നിട്ടപ്പോഴേക്കും നൂതന ബിസിനസ് സാധ്യതകൾ തുറന്നിടുന്ന ഒരിടമായി മാറിയിരിക്കുന്നു.

In his backyard today there are 5 varieties of plantain, 4 varieties of flour, figs, figs, guava, rambutan, chilli, nellipuli, iron lemongrass, star fruit, Malaysian mulberry, native mulberry, jati, kodampuli, sweet peanut butter, all kinds of fruit, lemon, Poultry rearing, geese rearing, turkey rearing, black fowl and ornamental birds are some of the many farming practices that are being practiced scientifically.

ഈ ജൈവ ഗൃഹ സാധ്യതകളെക്കുറിച്ച് അറിയുവാനും, പഠിക്കുവാനും നിരവധിപേർ ഇന്നിവിടെ എത്തുന്നു. ഒരിഞ്ച് സ്ഥലം പോലും പാഴാക്കാതെയുള്ള ഈ അനുകരണീയ മാതൃക നിരവധി പേർക്ക് പ്രചോദനമായി ഇന്ന് നിലകൊള്ളുന്നു.


English Summary: Bibn's organic home is a classic example of integrated farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine