കാർഷിക മേഖലയ്ക്ക് ഉത്തേജനം നൽകുകയെന്ന ലക്ഷ്യത്തോടെ, ഫെബ്രുവരി 1 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന 2022-23 ബജറ്റിൽ സർക്കാർ കാർഷിക വായ്പാ ലക്ഷ്യം ഏകദേശം 18 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്ന് വാർത്ത വൃത്തങ്ങൾ അറിയിച്ചു.
നടപ്പു സാമ്പത്തിക വർഷം 16.5 ലക്ഷം കോടി രൂപയുടെ വായ്പയാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ എല്ലാ വർഷവും കാർഷിക മേഖലയ്ക്കുള്ള വായ്പാ ലക്ഷ്യം വർധിപ്പിക്കുകയാണ്, ഇത്തവണയും ലക്ഷ്യം 2022-23ൽ 18-18.5 ലക്ഷം കോടി രൂപയായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
കൈയിൽ പണമില്ലെങ്കിലും ബിസിനസ് തുടങ്ങിക്കോളൂ... കൈത്താങ്ങായി ESS
മാസത്തിന്റെ അവസാന ആഴ്‌ചയിൽ ബജറ്റ് കണക്കിന് അന്തിമ റിപോർട്ടുകൾ നൽകുന്ന സമയത്ത് നമ്പർ മരവിപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബാങ്കിംഗ് മേഖലയ്ക്കുള്ള വിള വായ്പ ലക്ഷ്യങ്ങൾ ഉൾപ്പെടെ വാർഷിക കാർഷിക വായ്പകൾ സർക്കാർ നിശ്ചയിക്കുന്നു. കാർഷിക വായ്പാ വർഷങ്ങളായി തുടർച്ചയായി വർദ്ധിപ്പിച്ചിട്ടുണ്ട്, എന്നാൽ ഓരോ സാമ്പത്തിക വർഷവും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തേക്കാൾ കൂടുതലാണ് നൽകുന്നത്.
ഉദാഹരണത്തിന്, 2017-18ൽ 11.68 ലക്ഷം കോടി രൂപയുടെ വായ്പ കർഷകർക്ക് നൽകി, ആ വർഷം നിശ്ചയിച്ചിരുന്നത് 10 ലക്ഷം കോടിയാണ്, അത് നിശ്ചയിച്ചിരിക്കുന്ന തുകയേക്കാൾ വളരെ കൂടുതലാണ്. അതുപോലെ, 2016-17 സാമ്പത്തിക വർഷത്തിൽ 10.66 ലക്ഷം കോടി രൂപയുടെ വിള വായ്പകൾ വിതരണം ചെയ്തു, ഇത് വായ്പാ ലക്ഷ്യമായ 9 ലക്ഷം കോടിയേക്കാൾ കൂടുതലാണ്.
ഉയർന്ന കാർഷിക ഉൽപ്പാദനം കൈവരിക്കുന്നതിനുള്ള ഒരു നിർണായക സ്രോതസ്സാണ് ക്രെഡിറ്റ്. പലിശ നിരക്കിൽ കടം വാങ്ങാൻ നിർബന്ധിതരാകുന്ന സർക്കാർ സ്ഥാപനേതര സ്രോതസ്സുകളിൽ നിന്ന് കർഷകരെ വേർപെടുത്താൻ സർക്കാർ സ്ഥാപന വായ്പ സഹായിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. സാധാരണഗതിയിൽ, കാർഷിക വായ്പകൾക്ക് ഒമ്പത് ശതമാനമാണ് പലിശ നിരക്ക്. എന്നിരുന്നാലും, മിതമായ നിരക്കിൽ ഹ്രസ്വകാല വിള വായ്പകൾ ലഭ്യമാക്കുന്നതിനും കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും സർക്കാർ പലിശയിളവ് നൽകുന്നുണ്ട്.
കർഷകർക്ക് 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്പകൾ പ്രതിവർഷം ഏഴ് ശതമാനം എന്ന നിരക്കിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ രണ്ട് ശതമാനം പലിശ സബ്‌സിഡി നൽകുന്നുണ്ട്.
മാത്രമല്ല, നിശ്ചിത തീയതിക്കുള്ളിൽ വായ്പകൾ വേഗത്തിൽ തിരിച്ചടയ്ക്കുന്നതിന് കർഷകർക്ക് മൂന്ന് ശതമാനം അധിക ഇൻസെന്റീവ് നൽകുന്നു, ഇത് പലിശ നിരക്ക് നാല് ശതമാനമാക്കി മാറ്റുന്നുണ്ട്.
ഔപചാരിക വായ്പാ സംവിധാനത്തിൽ ചെറുകിട നാമമാത്ര കർഷകരുടെ കവറേജ് വർധിപ്പിക്കുന്നതിന്, ഈടില്ലാത്ത കാർഷിക വായ്പകളുടെ പരിധി 1 ലക്ഷം രൂപയിൽ നിന്ന് 1.6 ലക്ഷം രൂപയായി ഉയർത്താൻ ആർബിഐ തീരുമാനിച്ചു കഴിഞ്ഞു.
പൊതുമേഖലാ ബാങ്കുകൾ (PSB), സ്വകാര്യ വായ്പക്കാർ, സഹകരണ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ (RRB) എന്നിവയ്ക്ക് അവരുടെ സ്വന്തം ഫണ്ടുകൾ ഉപയോഗിക്കുന്നതിനും RRB-കൾക്കും സഹകരണ ബാങ്കുകൾക്കും റീഫിനാൻസ് ചെയ്യുന്നതിനായി നബാർഡിനും പലിശ ഇളവ് നൽകുന്നുമുണ്ട്.
Share your comments