1. Features

കുക്കുംബർ കൃഷിയിൽ വിളവെടുക്കുകയാണ് മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ നിഷാദ്

നിഷാദിനെ അറിയില്ലേ? ഇന്ത്യയിലെ ആദ്യത്തെ കർഷകന്റെ മൊബൈൽ ആപ്ലിക്കേഷൻ mararifresh എന്ന ആപ്പ് തയ്യാറാക്കിയ ചെറുപ്പക്കാരൻ. പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറികൾ ഓൺലൈൻ വഴി ഉപഭോക്താക്കളിൽ എത്തിക്കുന്നു. കഴിഞ്ഞവർഷംwww.mararifesh.com എന്ന .വെബ് സൈറ്റും തുറന്നിരുന്നു.

K B Bainda
nihad

നിഷാദിനെ അറിയില്ലേ? ഇന്ത്യയിലെ ആദ്യത്തെ കർഷകന്റെ മൊബൈൽ ആപ്ലിക്കേഷൻ mararifresh എന്ന ആപ്പ് തയ്യാറാക്കിയ ചെറുപ്പക്കാരൻ. പാട്ടത്തിനെടുത്ത ഭൂമിയിൽ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറികൾ ഓൺലൈൻ വഴി ഉപഭോക്താക്കളിൽ എത്തിക്കുന്നു. കഴിഞ്ഞവർഷംwww.mararifesh.com എന്ന .വെബ് സൈറ്റും തുറന്നിരുന്നു. ആലുവ മുതൽ ആലപ്പുഴ വരെ ഹോം ഡെലിവറി നടത്തുന്നുണ്ട് നിഷാദ് കാഷ് ഓൺ ഡെലിവറിയായി

യുവകർഷകരിൽ പ്രമുഖനായ നിഷാദിന് വിളവിറക്കുമ്പോൾ മുതൽ ഓരോ തീരുമാനങ്ങളുണ്ട്. കാലാവസ്ഥ കനിഞ്ഞാൽ നല്ല വിളവ് കിട്ടാൻ പാകത്തിലുള്ള കൃത്യതയാർന്ന പരിചരണം. ഒരു വർഷമായി കുക്കുംബറിന്റെ കൃഷി ചെയ്യുകയാണ്. മഴയായപ്പോൾ കൃഷി ഒന്ന് കുറച്ചു. മഴ കഴിഞ്ഞപ്പോൾ വീണ്ടും തുടങ്ങി. 2 തവണ വിളവെടുത്തു. മൂന്നാം വിളയാണ് ഇപ്പോൾ പരിചരണത്തിലുള്ളത്.800 ചുവട് കുക്കും ബർ കൃഷി ചെയ്തു. ഏകദേശം 40 സെന്റിലായിരുന്നു കൃഷി. 2 തവണയായി അഞ്ചര ടൺ കുക്കും ബർ വിളവെടുത്തു. മൂന്നാം വിളയിൽ 1200 ചുവട് തൈ നട്ടിട്ടുണ്ട്. 2 ആഴ്ച കഴിഞ്ഞ് വിളവെടുക്കും എന്നാണ് നിഷാദ് പറഞ്ഞത്. വില്പനയെല്ലാം അടുത്തുള്ള കടകളിലൂടെ നടത്തി. ഓൺലൈനിലും ആവശ്യക്കാരെത്തി. റീട്ടെയിൽ വില കിലോയ്ക്ക് 50-60 വരുമ്പോൾ നിഷാദ് കടക്കാരിൽ നിന്നും 35 രൂപയാണ് വാങ്ങിക്കുന്നത്. തുറസായ സ്ഥലത്ത് കൃഷി ചെയ്യാവുന്ന തരം വിത്തുകളാണ് നിഷാദ് ഉപയോഗിച്ചത്. നല്ല ഗുണനിലവാരമുള്ള വിത്തുകൾ തിരഞ്ഞു വാങ്ങുകയാണ് ചെയ്യുന്നത്. 240 കിലോയാണ് വിളവ് കിട്ടിയത് ഓരോ തവണയും. അതിൽ ഒരു 10% ത്തോളം വില്പനയ്ക്ക് പറ്റാത്ത തിരിവ് വരും. അത് നിഷാദ്ർ വളർത്തുന്ന ഒൻപത് കാസർഗോഡ് കുള്ളൻ, വെച്ചൂർ തുടങ്ങിയ നാടൻ പശുക്കൾക്ക് തീറ്റയായി നൽകും. ചെറുതായി അരിഞ്ഞിട്ടു കൊടുത്താൽ മതി. പശുക്കൾ മിച്ചം വയ്ക്കില്ല. അടുത്ത വിളവെടുപ്പിൽ ഒരു ദിവസം 400 കിലോ കുക്കും ബർ കിട്ടണം എന്നതാണ് നിഷാദിന്റെ കണക്കുകൂട്ടൽ.എഞ്ചിനീയറിംഗ് ബിരുദക്കാരനായ ഈ യുവ കർഷകന്റെ തെറ്റാത്ത കണക്കുകൂട്ടലുകൾ കൊണ്ടാണ് വീണ്ടും വീണ്ടും വിളവുകൾ മാറ്റിയിറക്കി. കൃഷിയുമായി മുന്നേറുന്നത്.

English Summary: Cucumber farming by Nishad

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds