Features

കുള്ളൻ തെങ്ങുകളെക്കുറിച്ചു കുറച്ചു കാര്യങ്ങൾ

കാഴ്ച്ചയിൽ കൗതുകമുണർത്തുന്ന കുള്ളൻ തെങ്ങുകൾ വീട്ടുമുറ്റത്തും തൊടിയിലും അലങ്കാരമായി വളർത്താൻ തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മലേഷ്യൻ, തായ്‌ലൻഡ് എന്നെ പേരുകളിൽ വിപണികളിൽ ലഭ്യമാകുന്ന കാഴ്ച്ചയിൽ മാത്രം ആനന്ദദായകമായ തെങ്ങിൻ തൈകൾ ഗുണത്തിൻ്റെ കാര്യത്തിൽ പുറകിലാണ്. കേരളത്തിൻ്റെ തനതു കുള്ളൻ തെങ്ങു ഇനങ്ങൾ അവയിൽ നിന്നും വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ എന്നിവയെ കുറിച്ച് നമുക്ക് പരിചയപ്പെടാം.

കേരളത്തിൻ്റെ തനതായ കുറിയ ഇനം തെങ്ങുകൾ ആണ് ചാവക്കാട് കുള്ളൻ തെങ്ങുകൾ, മലയൻ ഗ്രീൻ, മലയൻ ഓറഞ്ച് എന്നിവ. തൃശൂർ ജില്ലയിലെ ചാവക്കാട് ആണ് ഇത്തരം തെങ്ങുകൾ കൂടുതൽ ഉള്ളത് അതിനാലാണ് ചാവക്കാട് കുള്ളൻ എന്ന പേരുലഭിച്ചത്. ചാവക്കാട് കുറിയ പച്ച ഇനം കപ്പത്തെങ്, പതിനെട്ടാം പട്ട എന്നീ പേരുകളിലും ചാവക്കാട് ഓറഞ്ച് ഇനം ചെന്തെങ്, ഗൗരീഗാത്രം എന്നീ പേരുകളിലും പ്രാദേശികമായി അറിയപ്പെടുന്നു. ഇത്തരം തെങ്ങുകൾ കൂടുതലായും കരിക്കിൻ്റെ ആവശ്യത്തിനാണ് ഉപയോഗിച്ചുവരുന്നത്. തേങ്ങയുടെ വലിപ്പവും കൊപ്രയുടെ തൂക്കവും എണ്ണയുടെ അംശവും മറ്റു തെങ്ങുകളെ അപേക്ഷിച്ചു കുറവാണ്. എന്നാൽ സങ്കരയിനം തെങ്ങിൻ തൈകൾ ഉണ്ടാക്കുന്നതിൽ കൃഷിവകുപ്പും കാർഷിക സർവകലാശാലകളും വളരെയധികം ആശ്രയിച്ചു വരുന്നത് ഇവയെ ആണ്.


കേരളത്തിലെ ഭൂപ്രകൃതിക്കനുസരിച്ചു കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം വിവിധയിനം തെങ്ങിനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട് തെങ്ങിന് കാറ്റ് വീഴ്ച കൂടുതൽ ഉള്ള തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള പ്രദേശത്തേക്ക് ചാവക്കാട് കുറിയ പച്ചയിനത്തിൽ നിന്നും വികസിപ്പിച്ച കല്പശ്രീയും മലയൻ പച്ചയിൽ നിന്നും വികസിപ്പിച്ച കൽപ്പരക്ഷയും കാറ്റുവീഴ്ച തീരെ ഇല്ലാത്ത മലപ്പുറം കോഴിക്കോട് തുടങ്ങിയ വടക്കൻ ജില്ലകളിലേക്ക് മലയൻ കുറിയ ഓറഞ്ച് ഇനത്തിൽ നിന്നും വികസിപ്പിച്ചെടുത്ത കൽപ്പജ്യോതി,കല്പസൂര്യ, കൽപ്പഹരിത എന്നീ ഇനങ്ങളുമാണ് നിർദേശിക്കുന്നത്. വിവിധ കുറിയ ഇനം മാതൃ വൃക്ഷങ്ങളിൽ നിന്ന് നിന്ന് ഗംഗാബോം , കല്പസങ്കര ,കൽപ്പസമൃദ്ധി തുടങ്ങിയ ഗുണമേന്മയുള്ള മറ്റു പലയിനം തെങ്ങിൻ തൈകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.


5 മുതൽ 7 മീറ്റർ വരെ മാത്രം ഉയരം, 3 , 4 വർഷത്തിനുള്ളിൽ കായ്ക്കും കൂടുതൽ വിളവ് അലങ്കാരത്തിനും കരിക്കിനും കൂടുതൽ ആശ്രയിക്കാം എന്നീ ഗുണങ്ങൾ ഉള്ളതിനാൽ 80 ശതമാനം തെങ്ങുകര്ഷകരും

കുറിയ ഇനം തെങ്ങിൻതൈകളെ ആണ് ആശ്രയിക്കുന്നത്. ഇത്തരം തെങ്ങിൻ തൈകൾ ലഭിക്കുന്ന സ്ഥലങ്ങൾ

CPCRI KAYAMKULAM – 0479244204

CPCRI KASRKODE – 04994232894

RARS PEELIKODE – 0467226032

CRS BALARAMAPURAM - 04712317314

INSTRUCTIONAL FARM VELLAYANI - 9447205996


English Summary: dwarf coconut

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds