Features

നിങ്ങളെന്തുകൊണ്ട് ഇന്‍ട്രാപ്രണറാകണം?

നിങ്ങളെന്തുകൊണ്ട് ഇന്‍ട്രാപ്രണറാകണം?

ജോലിയില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാറുണ്ടോ നിങ്ങള്‍?

ബോസിനോട് നിങ്ങളെ മെന്റര്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ടോ?

ഏല്‍പ്പിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കമ്പനികളില്‍ ചെയ്യാറുണ്ടോ?

മുകളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം യെസ് എന്നാണെങ്കില്‍ വെറും ഒരു സാധാരണ ജീവനക്കാരനല്ല നിങ്ങള്‍.

ഒരു സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് ഇന്നവേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്ന, ആശയങ്ങള്‍ പ്രവാര്‍ത്തികമാക്കി കമ്പനിയുടെ തലവര തന്നെ മാറ്റി വരയ്ക്കുന്ന ചില ജീവനക്കാരുടെ ലക്ഷണങ്ങളാണത്.

ഇന്‍ട്രാപ്രണര്‍മാര്‍ എന്ന് പറയുന്നത്

അവരെയാണ് നമ്മള്‍ ഇന്‍ട്രാപ്രണര്‍മാര്‍ എന്ന് പറയുന്നത്. ഇന്‍ട്രാപ്രണര്‍ഷിപ്പ് വികാരം ശക്തമായ കമ്പനികളില്‍ ഉല്‍പ്പാദനക്ഷമതയും ഇന്നവേഷനും കൂടുതലായിരിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സംരംഭക ഇതിഹാസമായ സ്റ്റീവ് ജോബ്‌സാണ് ഇന്‍ട്രാപ്രണര്‍ഷിപ്പിനെ ബിസിനസ് ലോകത്ത് ജനകീയമാക്കിയത്

കണ്‍ഫ്യൂഷ്യസ് പറഞ്ഞ പോലെ,.....

നിങ്ങളിഷ്ടപ്പെടുന്ന ജോലി ചെയ്യുക. അപ്പോള്‍ ജോലി ചെയ്യുകയാണെന്ന തോന്നല്‍ ഒരിക്കല്‍ പോലും നിങ്ങള്‍ക്ക് അനുഭവപ്പെടില്ല.

അത്തരത്തിലുള്ള ജോലിക്കാരാകും ഇന്‍ട്രാപ്രണര്‍മാരുടെ റോളിലെത്തുകയെന്ന് പഠനങ്ങള്‍ പറയുന്നു.

ഇന്‍ട്രാപ്രണര്‍മാരെ കണ്ടെത്തുക

തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ യാതൊരുവിധ ഉടമസ്ഥാവകാശവും ഇക്കൂട്ടര്‍ട്ടുണ്ടാകില്ല.

അതേസമയം ആ സംരംഭത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റി മറിക്കുന്നതിനായി അവര്‍ തങ്ങളുടെ ശേഷി പരമാവധി ഉപയോഗപ്പെടുത്തും

ഒരു ബിസിനസ് നേതാവിന്റെ പ്രഥമ ജോലി തന്റെ കമ്പനിയിലെ മികച്ച ഇന്‍ട്രാപ്രണര്‍മാരെ കണ്ടെത്തുകയാണ്.

അവരിലൂടെ സ്ഥാപനത്തിലൊന്നാകെ അത്തരമൊരു വികാരം പ്രസരിപ്പിക്കുകയാണ്.

ഇന്‍ട്രാപ്രണര്‍മാരില്ലെങ്കില്‍ സംരംഭങ്ങള്‍ വളരില്ല.

ടെക് ഭീമന്‍ ഗൂഗിളിന്റെ ജിമെയ്‌ലും ഗൂഗിള്‍ ന്യൂസും ഡ്രൈവര്‍ലെസ് കാര്‍ പദ്ധതിയുമ്ലെലാം ഇന്‍ട്രാപ്രണര്‍ഷിപ്പ് സംസ്‌കാരത്തിന്റെ ഫലമാണ്

ഇന്‍ട്രാപ്രണര്‍ഷിപ്പ്

ഇന്‍ട്രാപ്രണര്‍മാരില്ലെങ്കില്‍ സംരംഭങ്ങള്‍ എത്ര വ്യത്യസ്തവും ഇന്നവേറ്റീവുമാണെങ്കിലും അടുത്ത ഘട്ടത്തിലേക്ക് വളരില്ല.

ഓണ്‍ട്രപ്രണര്‍ഷിപ്പ് പോലെ തന്നെ പ്രധാനമാണ് ഇന്‍ട്രാപ്രണര്‍ഷിപ്പും. കമ്പനികള്‍ക്കുള്ളിലെ സംരംഭക നേതാക്കളാണിവര്‍.

ഗൂഗിള്‍, ഫേസ്ബുക്ക്, വിപ്രോ പോലുള്ള കമ്പനികളുടെ വിജയകഥയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കിടിലന്‍ ഇന്‍ട്രാപ്രണര്‍മാര്‍

കിട്ടുന്ന ശമ്പളത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല ഇന്‍ട്രാപ്രണര്‍മാര്‍ കമ്പനിയില്‍ ജോലിചെയ്യുന്നത്.

അവരുടെ നൂതനാത്മകമായ ആശയങ്ങള്‍ നടപ്പാക്കാനുള്ള ആവാസവ്യവസ്ഥ തങ്ങളുടെ തൊഴിലിടങ്ങളിലുണ്ടോ, അതിന് കമ്പനി മാനേജ്‌മെന്റ് പിന്തുണ നല്‍കുന്നുണ്ടോ എന്നതെല്ലാം പ്രധാനമാണ്.

സംരംഭക ഇതിഹാസമായ സ്റ്റീവ് ജോബ്‌സാണ് ഇന്‍ട്രാപ്രണര്‍ഷിപ്പിനെ ബിസിനസ് ലോകത്ത് ജനകീയമാക്കിയത്. വെറുമൊരു ആശയത്തെ റിസ്‌കെടുത്തും ലാഭകരമായ ഒരു ഉല്‍പ്പന്നമാക്കി മാറ്റുന്ന ജീവനക്കാരനെയാണ് ഇന്‍ട്രാപ്രണറായി അദ്ദേഹം പരിഗണിച്ചുപോന്നത്. റിസ്‌കെടുത്തും സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുമെന്നതാണ് ഇത്തരക്കാരുടെ സവിശേഷത.

1985ല്‍ ടൈം മാസിക പ്രസിദ്ധീകരിച്ച ഹിയര്‍ കം ദ ഇന്‍ട്രാപ്രണേഴ്‌സ് എന്ന ലേഖനത്തോടെയാണ് ഈ ആശയം ജനകീയമായിത്തുടങ്ങിയത്. 1985ല്‍ തന്നെ ന്യൂസ് വീക്കില്‍ വന്ന ഒരു ലേഖനത്തില്‍ സ്റ്റീവ് ജോബ്‌സ് തന്റെ ജീവനക്കാരുടെ ഇന്‍ട്രാപ്രണര്‍ഷിപ്പ് സംസ്‌കാരത്തെ കുറിച്ച് തുറന്ന് പറയുന്നുണ്ട്.

അതിന് ശേഷം ആ വാക്ക് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. അതേസമയം ഈ വാക്ക് ആദ്യമായി ഉപയോഗിച്ചത് 1978ല്‍ ഗ്രിഫോര്‍ പിന്‍ചറ്റും എലിബസബത്ത് പിന്‍ചറ്റും ചേര്‍ന്ന് പുറത്തിറക്കിയ ഇന്‍ട്രാ-കോര്‍പ്പറേറ്റ് ഓണ്‍ട്രപ്രണര്‍ഷിപ്പ് എന്ന റിപ്പോര്‍ട്ടിലാണ്.

അതുവരെ നിലനില്‍ക്കാത്ത ഒരു പുതിയ കാര്യം കമ്പനിയില്‍ അവതരിപ്പിച്ച് നടപ്പാക്കിയെടുക്കുകയെന്നതാണ് ഇന്‍ട്രാപ്രണര്‍മാരുടെ ചുമതലയെന്ന് പൊതുവെ കണക്കാക്കപ്പെടുന്നു.

സോണി പ്ലേ സ്റ്റേഷനും ജാവാ പ്രോഗ്രാമിംഗ് ലാംഗ്വേജും ഡിജിറ്റല്‍ ലൈറ്റ് പ്രോസസിംഗ് ടെക്‌നോളജിയും എന്തിന്, കേരളത്തിലെ കുടുംബശ്രീയും സിയാലും വരെ ഇന്‍ട്രാപ്രണര്‍ഷിപ്പിന്റെ ഫലമായി വിജയം വരിച്ച ഉദാഹരണങ്ങളാണ്.

ഫേസ്ബുക്കിന്റെ പ്രശസ്തമായ ലൈക്ക് ബട്ടനും ഇങ്ങനെ ജനിച്ചതാണ്.

ടെക് ഭീമന്‍ ഗൂഗിളിന്റെ ജിമെയ്‌ലും ഗൂഗിള്‍ ന്യൂസും ഡ്രൈവര്‍ലെസ് കാര്‍ പദ്ധതിയുമ്ലെലാം ഇന്‍ട്രാപ്രണര്‍ഷിപ്പ് സംസ്‌കാരത്തിന്റെ ഫലമാണ്.

ഗൂഗിളിലെ റിസര്‍ച്ച് സൈന്റിസ്റ്റായിരുന്ന കാലത്ത് കൃഷ്ണ ഭാരതാണ് ഗൂഗിള്‍ ന്യൂസ് വികസിപ്പിച്ചത്.

എഴുതിയത്

രാജേഷ് തിരുനാവായ


English Summary: enterprener

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine