Features

എളുപ്പത്തിൽ തോട്ടമുണ്ടാക്കാൻ ജി ഐ വൈ കിറ്റ്

vegetable kit

കടയിൽ നിന്ന് കിട്ടുന്ന പച്ചക്കറികള്‍ എങ്ങനെയാണ് വിശ്വസിച്ചു കഴിക്കുന്നത് അവയൊക്കെ എങ്ങനെയാണ് കൃഷി ചെയ്‌തെടുക്കുന്നത്, എത്രമാത്രം കീടനാശിനികള്‍ തെളിച്ചിട്ടുണ്ട് എന്നൊക്കെ അറിയാന്‍ ഒരു വഴിയുമില്ല.ജൈവപച്ചക്കറികള്‍ക്ക് വില കൂടുതലാണ് മാത്രമല്ല അവ വില്‍ക്കുന്ന കടകളും കുറവാണ്.ഇതിന് പരിഹാരം പച്ചക്കറികള്‍ നിങ്ങളുടെ പരിസരത്തു തന്നെ വളര്‍ത്തിയെടുക്കുകനാഥന് എന്നതാണ് .

പക്ഷേ, എല്ലാവര്‍ക്കും അതത്ര എളുപ്പമുള്ള കാര്യമല്ല ..എന്നാൽ ഇതിനു പരിഹാരമാണ് ഉപാജില്‍ നിന്നുള്ള ഗ്രോ ഇറ്റ് യൂർസെൽഫ് (Grow-It-Yourself (GIY) എന്ന ഗാര്‍ഡെനിങ്ങ് കിറ്റ്.ഇതിൽ ചകിരിച്ചോറ്, വിത്തുകള്‍ എല്ലാമുണ്ട് .ഒപ്പം എങ്ങനെ പച്ചക്കറികള്‍ വളര്‍ത്തിയെടുക്കുമെന്നതിനെക്കുറിച്ചൊരു ഗൈഡും.ഒരു ചെറിയ കിറ്റിന് 299 രൂപയാണ് വില.

ഈ കിറ്റ് ഉണ്ടെങ്കില്‍ ഒരു കുഞ്ഞ് തോട്ടമുണ്ടാക്കുന്നത് വളരെ എളുപ്പമാണ് .ഇതിനൊപ്പം ഉള്ള ഒരു ഗൈഡ് എന്തൊക്കെ ചെയ്യണം, ചെയ്യാന്‍ പാടില്ല എന്ന് പറഞ്ഞു തരും. ഈ കിറ്റിലുള്ള പോട്ടില്‍ മണ്ണ് നിരത്തി വിത്തുകള്‍ പാകുക. അതിന് മുകളില്‍ കുറച്ച് മണ്ണുകൂടിയിട്ട് അല്‍പം വെള്ളം തളിക്കുക. വെള്ളം കുറച്ചു മതി .ഏകദേശം ഒരുമാസം കഴിയുമ്പോഴേക്കും ഇലകളെല്ലാം നല്ല വലുപ്പം വെച്ചിട്ടുണ്ടാവും. അപ്പോള്‍ മണ്ണില്‍ ലയിക്കുന്ന ഈ ചട്ടിയടക്കം ചെടി കൂടുതല്‍ വലിയ ചട്ടിയിലേക്കോ മണ്ണില്‍ കുഴിയെടുത്തോ മാറ്റി നടുക.
നടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം കിട്ടുന്നതായിരിക്കണം. സ്ഥിരമായി നനച്ചുകൊടുക്കുക.

ഓരോ GIY കിറ്റിലും ഉള്ള ചട്ടി മണ്ണില്‍ അലിഞ്ഞുചേരുന്നതാണ്.ഇത് ചകിരിനാരുകൊണ്ട് ഉണ്ടാക്കിയതാണ്. വിത്തുപാക്കറ്റും ജൈവവളവും നടുന്നത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ഒരു പ്ലാന്‍റിങ് ടാഗുമുണ്ട്. പൂച്ചെടികള്‍ മുതല്‍ കക്കരിക്കയും തക്കാളിയും പച്ചമുളകുമൊക്കെയുള്ള പലതരം കിറ്റുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.ഓരോ കിറ്റിലും പ്രത്യേകം പ്രത്യേകം ഗൈഡുണ്ടാകും. ഇതില്‍ ഏതൊക്കെ ഇടവേളയില്‍ നനയ്ക്കണം, ഓരോ ചെടിയുടെയും വളര്‍ച്ചാ ഘട്ടങ്ങള്‍ എന്നിവ വിവരിക്കുന്നുണ്ട്.

കടപ്പാട് .ബെറ്റർ ഇന്ത്യ


English Summary: GIY kit for growing vegetables at your own home

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds