Features

കർഷകർക്ക് പ്രതീക്ഷ നൽകുന്ന ഫാർമേഴ്സ് കേരളയെ കുറിച്ച് അറിയാം...

നിഷാദ് മാരാരിക്കുളം

ജൈവ കൃഷിയിലെ മാറ്റത്തിന്റെ മുഖമാണ് നിഷാദ് മാരാരിക്കുളം. മാരാരിക്കുളത്തെ പഞ്ചായത്ത് ഇടപെടൽ വഴി ലഭ്യമായ സ്വകാര്യവ്യക്തികളുടെ 20 ഏക്കർ സ്ഥലത്ത് നിഷാദ് വിളയിക്കാത്തതായി ഒന്നും തന്നെ ഇല്ല. കൃഷിയിൽ നിഷാദ് പുലർത്തുന്ന പ്രൊഫഷണൽ ടച്ചാണ് ഈ ചെറുപ്പക്കാരനെ ഈ മേഖലയിൽ വ്യത്യസ്തനാക്കുന്നത്. വൻകിട മാർക്കറ്റിംഗ് ശൃംഖലകൾ മുതൽ താഴേക്കിടയിലുള്ള സാധാരണ ജനങ്ങളിൽ വരെ നിഷാദിന്റെ പച്ചക്കറിയും, അതിൽനിന്ന് ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളും എത്തുന്നു.

തന്റെ കൃഷിയിടത്തിലെ പച്ചക്കറികൾക്ക് നൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി സ്വന്തമായി തന്നെ വിപണി കണ്ടെത്തി നൽകി എന്നതാണ് അദ്ദേഹത്തെ ഈ മേഖലയിൽ വ്യത്യസ്തനാക്കുന്നത്. ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾക്ക് കർഷകൻ തന്നെ വിപണി കണ്ടെത്തിയാൽ കൃഷി ഒരു നഷ്ടമല്ലെന്നാണ് അദ്ദേഹം തന്റെ അനുഭവത്തിലൂടെ തെളിയിക്കുന്നത്.ഈ കോവിഡ് കാലത്ത് പോലും ഒത്തിരി പേർക്ക് കൈത്താങ്ങാവാൻ അദ്ദേഹത്തിന് കഴിഞ്ഞിരിക്കുന്നു.

ലോക് ഡൗൺ കാലത്ത് ദുരിതത്തിലായ കർഷകരിൽനിന്ന് പച്ചക്കറികൾ ശേഖരിച്ച് അവർക്ക് ലഭ്യമാകുന്ന വിലയേക്കാൾ ഒന്നു മുതൽ മൂന്നു രൂപ വരെ കൂട്ടി നൽകുവാനും അദ്ദേഹം അടങ്ങുന്ന മാരാരി കുളത്തെ കർഷക കൂട്ടായ്മ വഴി സാധിച്ചിരിക്കുന്നു.

വൈറ്റ് കോളർ ജോലി തേടി പോകുന്ന നമ്മുടെ കാർഷിക സംസ്കാരത്തെ മറക്കുന്ന പുതിയ തലമുറയ്ക്ക് അദ്ദേഹം പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് അദ്ദേഹത്തിൻറെ തന്നെ കഥയാണ്. എൽഎൽബി ബിരുദം നേടിയിട്ടും കോടതിയിൽ പോവാതെ, എച്ച്ഡിഎഫ്സി ലൈഫിലെ ഉയർന്ന ജോലിയിൽ തുടരാതെ കാർഷികവൃത്തിയിലേക്ക് തിരിഞ്ഞ തൻറെ കഥ.

അദ്ദേഹം സോഷ്യൽ ഫോറസ്റ്റ് പ്രൊജക്റ്റിനു വേണ്ടി ലക്ഷക്കണക്കിന് ലക്ഷ്മി തരു തൈകൾ ഉൽപ്പാദിപ്പിക്കുകയും 17 സംസ്ഥാനങ്ങളിലേക്ക് വിപണനം ചെയ്യുകയും ചെയ്യാതാണ് കാർഷിക മേഖലയിലേക്ക് കടന്നു വരുന്നത്. ഇതിനുശേഷമാണ് ജൈവപച്ചക്കറിയിലേക്ക് ഉള്ള കാൽവെപ്പ്. മാരാരിക്കുളത്തും ചുറ്റുപാടുമുള്ള തരിശുഭൂമി പാട്ടത്തിനെടുത്തു കൃഷി ആരംഭിച്ചു.

Nishad Mararikulam is the face of change in organic farming. There is nothing that Nishad did not cultivate on the 20 acres of private land available through the Mararikulam panchayat intervention. Nishad's professional touch in agriculture is what sets this young man apart in this field. Nishad's vegetables and value-added products are produced from large marketing networks to the general public at the grassroots level. What sets him apart in this field is that he has found his own market for the vegetables on his farm using the latest technologies.

ഒന്നര ഏക്കറിൽ പച്ചമുളക് മാത്രം കൃഷി ചെയ്തു 2 ടൺ പച്ചമുളക് അദ്ദേഹം വിപണിയിലെത്തിച്ചു. നവമാധ്യമങ്ങൾ ഉപയോഗപ്പെടുത്തിയായി രുന്നു വിപണനം. സമൂഹത്തിൽ ന്യൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പുതിയൊരു കച്ചവട കൈമാറ്റ വ്യവസ്ഥ രൂപപ്പെടുത്തിയതിലും അദ്ദേഹത്തിന് പങ്കുണ്ട്.പച്ചമുളകിൽ തുടങ്ങി വെണ്ടയും, തക്കാളിയും, പടവലവും പാവലും, പയറും തുടങ്ങി എല്ലാത്തരം കൃഷികളും ചെയ്തു തൻറെ കൃഷിഭൂമിയിൽ നിന്ന് മികച്ച വരുമാനം കണ്ടെത്തി ഈ യുവകർഷകൻ ഇന്ന് നിരവധി പേർക്ക് പ്രചോദനമായി നിലകൊള്ളുന്നു.

കൃഷിയ്ക്ക് ആവശ്യമായിവരുന്ന എല്ലാത്തരത്തിലുള്ള ജൈവവളവും, ജൈവ കീടനാശിനിയും അദ്ദേഹം തന്നെ നിർമ്മിക്കുന്നു. കൂടാതെ പച്ചക്കറിയിൽ നിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നു. ഔഷധ നെല്ലിനങ്ങളുടെ കൃഷി പ്രത്യേകിച്ച് വേരറ്റുപോയ രക്തശാലി ഇനം മാരാരിക്കുളത്തെ ചൊരിമണലിൽ കൃഷി ചെയ്തു നിരവധി പേരുടെ പ്രശംസക്ക്‌ പാത്രമായി. ഈ മേഖലയിൽ അദ്ദേഹം കാഴ്ചവച്ച നിസ്വാർത്ഥമായ പ്രവർത്തന മികവിന് നിരവധി പുരസ്കാരങ്ങൾ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞിരിക്കുന്നു.

കാർഷികമേഖലയിൽ പുതുവഴികൾ തേടുകയും, പുതിയ ആശയങ്ങൾ ആവിഷ്കരിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന നിഷാദ് എന്ന ചെറുപ്പക്കാരന്റെ പുതിയ സംരംഭമാണ് 'ഫാർമേഴ്സ് കേരള'. ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി തോമസ് ഐസക് പോലും ഈ ആശയത്തെ പിന്താങ്ങി കൊണ്ട് തൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് ലേഖനം ഏറെ ജനശ്രദ്ധ നേടിയിരിക്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം സത് കൃഷി രീതി പിന്തുടരുന്ന കർഷകരിൽനിന്ന് ഉൽപ്പന്നങ്ങൾ വാങ്ങി ഓൺലൈൻ വഴി ഒരു വിപണി കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിനോടകം തന്നെ നിരവധി കർഷകർ ഈ ഉദ്യമത്തിന്റെ ഭാഗമായിരിക്കുന്നു. ആലപ്പുഴ, തിരുവനന്തപുരം, തൃശ്ശൂർ പാലക്കാട് കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലകളിൽ ഇതിനോടകംതന്നെ സ്വന്തമായി കർഷകരെ കണ്ടെത്താൻ ഫാർമേഴ്സ് കേരള എന്ന പദ്ധതി വഴി സാധിച്ചിരിക്കുന്നു.

പച്ചക്കറി ഓൺലൈൻ വഴി വാങ്ങിക്കുന്ന ഒരു വ്യക്തിക്ക് അത് ഉൽപാദിപ്പിക്കുന്ന കർഷകനുമായി നേരിട്ട് ബന്ധപ്പെടാനും ഈ പദ്ധതി വഴി കഴിയും എന്നത് എടുത്തു പറയേണ്ട കാര്യമാണ്. നിരവധി കർഷകർക്ക് പ്രതീക്ഷ പകരുന്ന ഈ ഉദ്യമത്തെ കുറിച്ച് നിഷാദ് മാരാരിക്കുളം തന്നെ ഞങ്ങളുടെ കൃഷി ജാഗരൺ ഓഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി ഇന്ന് രാവിലെ 11 മണിക്ക് സംവദിക്കുന്നു.


English Summary: ishad Mararikulam is the face of change in organic farming Nishad's vegetables and value-added products farmers kerala

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine