Features

അമർനാഥിന് പ്രിയം കൃഷിയും കളരിയും

അമർനാഥിന്റെ കൃഷിയിടത്തിൽ

മനസ്സുവെച്ചാൽ എല്ലാത്തരം പച്ചക്കറികളും വീട്ടുമുറ്റത്ത് ഒരുക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് മാസ്റ്റർ അമർനാഥ്. 50 സെൻറ് പുരയിടത്തിലും വീടിൻറെ മട്ടുപ്പാവിലും ജൈവകൃഷിയിലൂടെ നൂറുമേനി വിളയിച്ച് അമർനാഥിനെ കൈകളിലേക്ക് ഇത്തവണ എത്തിയിരിക്കുന്നത് കേരള സംസ്ഥാന സർക്കാരിൻറെ മികച്ച വിദ്യാർത്ഥി കർഷക പ്രതിഭ പുരസ്കാരം ആണ്.

Master Amarnath has proven that you can prepare all kinds of vegetables in your backyard if you keep in mind. Amarnath has won the Kerala State Government's Best Student Farmer Talent Award this year for his 100 cents in organic farming on his backyard and terrace.

നേമം ഇടയ്ക്കോട് മണ്ണാംവിള നന്ദനം വീട്ടിൽ അജിത്ത് കുമാർ -പ്രിയ ദമ്പതികളുടെ മകനായ അമർനാഥ് ഇപ്പോൾ പള്ളിച്ചാൽ നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. ഈയൊരു ചെറിയ പ്രായത്തിൽ തന്നെ കാർഷികമേഖലയിൽ മിന്നും വിജയം സ്വന്തമാക്കിയ അമർനാഥ് നാടിൻറെ അഭിമാന താരം ആണ്. അമ്പതോളം പച്ചക്കറികൾ അമർനാഥിന്റെ കൃഷിയിടത്തിൽ വിളയുന്നു. ആദ്യമായി കൃഷിയുടെ ബാലപാഠങ്ങൾ അവന് പകർന്നുനൽകിയത് മുത്തച്ഛനായ മോഹൻ കുട്ടി നായരാണ്.

പുരയിട കൃഷിയിലൂടെ പ്രശസ്തമാണ് അമർനാഥിനെ കുടുംബം. പാരമ്പര്യമായി കിട്ടിയ കൃഷി അറിവുകളും, കൃഷിയോടുള്ള അർപ്പണബോധവും ആണ് അമർനാഥിലെ കുട്ടി കർഷകനെ മികവുറ്റതാക്കിയത്. അമർനാഥിനെ എല്ലാവിധ പ്രോത്സാഹനങ്ങളും സഹായങ്ങളും നൽകി കുടുംബവും കൃഷി വകുപ്പ് അധികൃതരും ഒപ്പമുണ്ട്. കോവിഡ് സമയത്താണ് പൂർണമായും കൃഷിയിലേക്ക് അമർനാഥ് വ്യാപൃതനാവുന്നത്. ഇതിനുമുൻപ് സ്കൂൾ വിട്ടു വന്നിട്ടുള്ള സമയം മാത്രമാണ് കൃഷിക്കുവേണ്ടി ഉപയോഗിച്ചിരുന്നത്.

ബീറ്റ്റൂട്ട്, കോളിഫ്ലവർ,കാബേജ്, റാഡിഷ് തുടങ്ങിയ പച്ചക്കറികൾ എല്ലാം തന്നെ ഇതിനോടകം അമർനാഥ് കൃഷി ചെയ്തു വിജയിച്ചിരിക്കുന്നു. പൂർണമായും ജൈവരീതിയിൽ ആണ് കൃഷി ചെയ്യുന്നത്. പള്ളിച്ചൽ കൃഷിഭവൻ മുഖേന വിതരണം ചെയ്ത ഗ്രോബാഗിൽ ആണ് മട്ടുപ്പാവ് കൃഷി. ജലസേചന സൗകര്യത്തിനു വേണ്ടി തിരി നന സംവിധാനമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്.

കടലാമൃതവും, ഫിഷ് അമിനോ ആസിഡ് എഗ്ഗ് അമിനോ ആസിഡ്, മണ്ണിരക്കമ്പോസ്റ്റും എല്ലാം മികച്ച വിളവിന് വേണ്ടി ഈ കുട്ടിക്കർഷകൻ ഉപയോഗപ്പെടുത്തുന്നു. വീട്ടാവശ്യത്തിനുള്ള പച്ചക്കറി ഉപയോഗിച്ചതിനു ശേഷം പ്രാദേശിക വിപണനവും ഇവിടെ ചെയ്യുന്നുണ്ട്. വീട്ടിൽ മാത്രമല്ല സ്കൂളിലും കാർഷിക പ്രവർത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.

പഠനവും കൃഷിയും പോലെതന്നെ അമർനാഥിനെ ഏറെ പ്രിയമുള്ള ആണ് ആയോധനകലയും. കളരിയിൽ സംസ്ഥാന ചാമ്പ്യൻ ആണ് താരം. വീട്ടിൽ മാത്രമല്ല നാട്ടിലെയും ഒരു കൊച്ചു സെലിബ്രിറ്റിയാണ് അമർനാഥ്.
കാർഷിക മേഖലയിൽ ഇനിയുമിനിയും നേട്ടങ്ങൾ കൊയ്യാൻ ഈ കൊച്ചുമിടുക്കൻ സാധിക്കട്ടെ..


അമർനാഥ് തൻറെ കൃഷി വിശേഷങ്ങൾ പങ്കുവയ്ക്കാൻ നാളെ എത്തുന്നു. കൃഷി ജാഗരൺ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ കൃത്യം 3 മണിക്ക്


English Summary: Master Amarnath has proven that you can prepare all kinds of vegetables in your backyard if you keep in mind. Amarnath has won the Kerala State Government's Best Student Farmer Talent Award this year for his 100 cents in organic farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine