വിത്തില്ലാതെ കാബേജും കോളിഫ്‌ളവറും കൃഷി ചെയ്യാം, ഇത് ചന്ദ്രന്‍ ചാലിയകത്ത് മാതൃക

Thursday, 19 July 2018 04:28 By KJ KERALA STAFF
ഗ്രോബാഗിലും ചാക്കിലുമെല്ലാം വിളഞ്ഞുനില്‍ക്കുന്ന കാബേജും കോളിഫ്‌ളവറും ഇന്ന് കേരളത്തിലെ പല വീട്ടുമുറ്റത്തെയും ടെറസ്സിലെയും കാഴ്ചയാണ്. ശീതകാല പച്ചക്കറികളായ ഇവ വലിയ തണുപ്പില്ലാത്ത കാലാവസ്ഥയിലും അത്യാവശ്യം നന്നായി വളരുന്നുണ്ട്. സാധാരണ വിത്ത് പാകി മുളപ്പിച്ചാണ് ഇവ കൃഷി ചെയ്യാറ്. എന്നാല്‍ കോഴിക്കോട് ചെറുവണ്ണൂര്‍ ചാലിയകത്ത് ചന്ദ്രനെന്നന്ന കര്‍ഷകന്‍ വിത്തുകള്‍ ഇല്ലാതെ കോളിഫ്ളവറും കാബേജും നട്ട് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. 

തൈ തയ്യാറാക്കുന്ന രീതി

കാബേജും കോളിഫ്ളവറും വിളവ് എടുക്കുമ്പോള്‍ ചുവട് പറിക്കാതെ തണ്ട് തടത്തില്‍ തന്നെ നിലനിര്‍ത്തും. തുടര്‍ന്നു നനച്ച് കൊടുക്കും. ഏതാനം ദിവസങ്ങള്‍ക്ക് ഉള്ളില്‍ തണ്ടില്‍ നിന്ന് പുതിയ തളിര്‍പ്പുകള്‍ വന്ന് തുടങ്ങും. മുന്ന് - നാല് ഇല പാകമാകുമ്പോള്‍ ഇവ അടര്‍ത്തി എടുത്ത് തടങ്ങള്‍ തയ്യാറാക്കി നടുന്നരീതിയാണ് ചന്ദ്രന്‍ പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുന്നത്. അടിവളമായി ചാണകപ്പൊടിയിട്ടശേഷം തൈ നടും. നന്നായി നനച്ചുകൊടുത്താല്‍ രണ്ടാഴ്ചക്കൊണ്ട് വേരുപിടിച്ച് ആരോഗ്യമുള്ള ചെടിയാകും. 

chandran

ചന്ദ്രന്‍ കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി ടെറസ് ഫാമില്‍നിന്നും ഉള്ളി, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, കോളിഫ്‌ളവര്‍, ബീന്‍സ്, തക്കാളി, തുടങ്ങിയവ വിളവെടുക്കുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിലാണ് കൂടുതലും കൃഷിചെയ്യുന്നത്. ചാക്കുകളില്‍ പരീക്ഷിച്ചതിനു ശേഷമാണ് ഇദ്ദേഹം പ്ലാസ്റ്റിക് ക്യാനുകളിലേക്ക് തിരിഞ്ഞത്. 

കടല പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാണകം എന്നിവയാണ്‌ മണ്ണിന് പോഷണമായി നല്‍കുന്നത്. പൂര്‍ണ്ണമായും ജൈവകൃഷിരീതിയാണ് അദ്ദേഹം പിന്‍തുടരുന്നത്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കാര്‍ഷിക വകുപ്പിന്റെ ഭാഗമായി ലഭിക്കുന്ന ക്ലാസുകള്‍ വളരെ പ്രയോജനപ്രദമാണ് എന്നദ്ദേഹം പറയുന്നു. 
 
Source: ഹരിതകേരളം ന്യൂസ്

CommentsMORE ON FEATURES

ലൂയിസ് എന്നും ശരിയുടെ വഴിയിലാണ്

കൃഷിക്കാരില്‍ ചിലരങ്ങനെയാണ് വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും കിട്ടുന്ന കൃഷിയറിവുകള്‍ കൂട്ടിയിണക്കി കൃഷിയങ്ങു തുടങ്ങും. സ്വന്തം കൃഷിയിടത്തില്‍ നിന്നും കിട്ടുന്ന ചില്ലറയറിവുകളും ച…

December 05, 2018

'ഭക്ഷ്യ സുരക്ഷ സേന' സര്‍വസജ്ജമായ കാര്‍ഷികസേന

കാര്‍ഷിക യന്ത്രവത്ക്കരണത്തിലെ വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ്വും പുതിയ പ്രവര്‍ത്തനങ്ങളും വേറിട്ട സമീപനങ്ങളുമായി മുന്നേറുകയാണ് ഭക്ഷ്യസുരക്ഷാ സേന.

December 05, 2018

പൊട്ടുവെള്ളരി -കക്കിരി പാടങ്ങൾ

തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മീനഭരണി മഹോത്സവത്തിന് മാത്രമല്ല പരമ്പരാഗതമായി ചെയ്തു പോന്ന ജൈവകൃഷിക്കും പ്രശസ്തമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതാണ് അവിടുത്തെ പൊട്ടുവെള്ളരി അഥവാ ക…

November 29, 2018

FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.