1. Health & Herbs

ദിവസം തുടങ്ങാൻ മികച്ചത് വാഴപ്പഴമാണ്, കാപ്പിയോ ചായയോ അല്ല !!

ചായയ്ക്ക് പകരം വാഴപ്പഴമോ കുതിർത്ത ബദാമോ കുതിർത്ത ഉണക്കമുന്തിരിയോ കഴിക്കാൻ വിദഗ്ധർ ഉപദേശിക്കുന്നു. എന്തുകൊണ്ടാണ് രാവിലെ കാപ്പിയും, ചായയും അല്ല വാഴപ്പഴം കഴിച്ചു തുടങ്ങണം എന്ന് പറയുന്നത്? കൂടുതൽ അറിയാം...

Raveena M Prakash
Better to start morning with a Banana, not coffee or tea
Better to start morning with a Banana, not coffee or tea

ദിവസവും മിക്ക ആളുകളും രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ആണ് ആദ്യം കഴിക്കുന്നത്. ചായയ്ക്ക് പകരം വാഴപ്പഴമോ കുതിർത്ത ബദാമോ കുതിർത്ത ഉണക്കമുന്തിരിയോ കഴിക്കാൻ ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു. രാവിലെ എഴുന്നേറ്റതിനു ശേഷം, നിങ്ങൾ ആദ്യം എന്ത് കഴിക്കുന്നു? അല്ലെങ്കിൽ എന്ത് കുടിക്കുന്നു എന്നത് ശരീരത്തെ പ്രധാനമായി ബാധിക്കുന്നു. മിക്ക ആരോഗ്യ വിദഗ്ദരും, പോഷകാഹാര വിദഗ്ധരും രാവിലെ കഴിക്കുന്ന ആദ്യ ഭക്ഷണം, ആ ദിവസത്തേക്ക് ആവശ്യമായ ഊർജം നൽകുമെന്ന് വിശ്വസിക്കുന്നു.

കൊഴുപ്പും പ്രോട്ടീനും അടങ്ങിയ പ്രഭാതഭക്ഷണം ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും അനാവശ്യമായ മധുരാസക്തികളിൽ നിന്ന് വ്യക്തികളെ അകറ്റി നിർത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചായയ്ക്കോ കാപ്പിയ്ക്കോ പകരം വാഴപ്പഴം അല്ലെങ്കിൽ കുതിർത്ത ബദാം അല്ലെങ്കിൽ കുതിർത്ത ഉണക്കമുന്തിരി എന്നിവ കഴിച്ചു ഒരു ദിവസം ആരംഭിക്കുന്നത് വഴി ശരീരത്തിന് വളരെ അധിക പ്രയോജനം ലഭിക്കുന്നു. വ്യക്തിയ്ക്ക് ദഹനം, ഗ്യാസ്, വയറു വീർക്കൽ എന്നിവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഊർജം കുറവാണെങ്കിൽ, ഭക്ഷണം കഴിച്ചതിന് ശേഷം വിശപ്പ് ആസക്തി ഉണ്ടാകുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ മലബന്ധമുണ്ടെങ്കിൽ, ഒരു വാഴപ്പഴം കഴിച്ച് നിങ്ങൾക്ക് ദിവസം ആരംഭിക്കാം. വാഴപ്പഴം കഴിക്കാൻ കഴിയുന്നില്ലെങ്കിൽ, ഒരു സീസണൽ ഫ്രൂട്ട് കഴിക്കുക.

എന്തുകൊണ്ട് വാഴപ്പഴം?

വാഴപ്പഴം, ദഹനപ്രശ്നങ്ങൾ ഉള്ളവർക്കും പഞ്ചസാര ആസക്തിയുള്ളവർക്കും ഭക്ഷണം കഴിച്ച ശേഷവും കഴിക്കാം. കഴിക്കാനായി പുതിയതും പ്രാദേശികവുമായ ഇനങ്ങൾ വാങ്ങുക. ആഴ്ചയിൽ 2-3 തവണയെങ്കിലും വാങ്ങാം. ഇത് പ്ലാസ്റ്റിക് ബാഗുകളിൽ സൂക്ഷിക്കരുത്, പകരം ഒരു തുണി സഞ്ചിയിൽ സൂക്ഷിക്കുക. ഒരു വ്യക്തിയുടെ ആരോഗ്യസ്ഥിതിയെ ആശ്രയിച്ചുള്ള മറ്റൊരു ഓപ്ഷനാണ്, കുതിർത്ത ഉണക്കമുന്തിരി. ഒരു ദിവസം 6 മുതൽ 7 കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത്, PMS ഉള്ള അല്ലെങ്കിൽ ദിവസം മുഴുവൻ ഊർജ്ജം കുറഞ്ഞ ഒരു വ്യക്തിയ്ക്ക് വളരെ നല്ലതാണ്.

സ്ത്രീകളിൽ ആർത്തവത്തിന് 10 ദിവസം മുമ്പ് 1-2 കുംകുമ പ്പൂവ് കൂടി ഇതിൽ ചേർക്കുന്നത് നല്ലതാണ്. ബ്രൗൺ ഉണക്കമുന്തിരിയെക്കാളും നല്ലത്, കറുത്ത ഉണക്കമുന്തിരിയാണ്. എന്നിരുന്നാലും, കറുപ്പ് ലഭ്യമല്ലെങ്കിൽ തവിട്ട് ഉണക്കമുന്തിരി ഒരു ബദൽ മാർഗമായി പ്രവർത്തിക്കുന്നു. രക്തത്തിലെ കുറഞ്ഞ ഹീമോഗ്ലോബിൻ, സ്ത്രീകളിലെ സ്തനങ്ങളുടെ ആർദ്രത, വാതകം, ക്ഷോഭം, മൂഡ് ചാഞ്ചാട്ടം അല്ലെങ്കിൽ PCOD (പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്) എന്നി പ്രശ്‍നങ്ങൾ കുതിർത്ത ഉണക്കമുന്തിരിയുടെ ഉപഭോഗം മൂലം ഇല്ലാതാവാൻ സഹായിക്കുന്നു. പരമ്പരാഗത ചൂടുള്ള പാനീയങ്ങൾക്ക് കഴിക്കുന്നതിനു പകരം രാവിലെ കഴിക്കേണ്ട മൂന്നാമത്തെ ഓപ്ഷൻ കുതിർത്ത ബദാം ആണ്. 4 മുതൽ 5 വരെ കുതിർത്തതും തൊലികളഞ്ഞതുമായ ബദാം കഴിക്കുന്നത് വഴി നിങ്ങൾക്ക് ഇൻസുലിൻ പ്രതിരോധം, പ്രമേഹം, പിസിഒഡി അല്ലെങ്കിൽ ഉറക്കത്തിന്റെ ഗുണനിലവാരം കുറവാണെങ്കിൽ അത് എല്ലാം ശരിയാക്കി മാറ്റുന്നതിനു ബദാം കഴിക്കുന്നത് അനുയോജ്യമാണ്. പ്രാദേശിക ബദാം കഴിക്കാനായി തിരഞ്ഞെടുക്കുക, അത് പോഷകങ്ങളാൽ സമ്പുഷ്ടമാണ്. പിസിഒഡിക്ക്, 6 മുതൽ 7 വരെ ഉണക്കമുന്തിരി കഴിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: വിറ്റാമിൻ സിയുടെ ഏറ്റവും സമ്പന്നമായ ഉറവിടം നെല്ലിക്കയാണ്, ഓറഞ്ച് അല്ല!!

English Summary: Better to start morning with a Banana, not coffee or tea

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds