1. Health & Herbs

കല്‍ക്കണ്ടം ; മുത്തശ്ശിമാരുടെ ഔഷധക്കൂട്ട്

ശക്തമായ ചുമയും തൊണ്ടവേദനയുമൊക്കെ വന്നാല്‍ പണ്ടൊക്കെ നമ്മുടെ മുത്തശ്ശിമാര്‍ നിര്‍ദേശിച്ചിരുന്ന ഔഷധക്കൂട്ടായിരുന്നു കല്‍ക്കണ്ടം. കാരണം കല്‍ക്കണ്ടം വായിലിട്ട് പതിയെ നുണഞ്ഞാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.

Soorya Suresh
പഞ്ചസാരയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് കല്‍ക്കണ്ടം
പഞ്ചസാരയുടെ ഏറ്റവും ശുദ്ധമായ രൂപമാണ് കല്‍ക്കണ്ടം

ശക്തമായ ചുമയും തൊണ്ടവേദനയുമൊക്കെ വന്നാല്‍ പണ്ടൊക്കെ നമ്മുടെ മുത്തശ്ശിമാര്‍ നിര്‍ദേശിച്ചിരുന്ന ഔഷധക്കൂട്ടായിരുന്നു കല്‍ക്കണ്ടം. കാരണം കല്‍ക്കണ്ടം വായിലിട്ട് പതിയെ നുണഞ്ഞാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും.

കരിമ്പില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മധുരമുളള പദാര്‍ത്ഥമാണ് മിശ്രി അഥവാ റോക്ക് പഞ്ചസാര എന്നുവിളിക്കുന്ന കല്‍ക്കണ്ടം. പഞ്ചസാരയുടെ ഏറ്റവും ശുദ്ധമായ രൂപമായാണ് ഇതിനെ കണക്കാക്കുന്നത്. നിരവധി പോഷകങ്ങള്‍ നിറഞ്ഞതാണിത്.

തണുപ്പുളള കാലാവസ്ഥയില്‍ പനി, ജലദോഷം, തൊണ്ടവേദന എന്നിവ ഉണ്ടാവാറുണ്ട്. വരണ്ട തൊണ്ടയ്ക്ക് ഏറ്റവും നല്ല പരിഹാരമാര്‍ഗമാണ് കല്‍ക്കണ്ടം. കുരുമുളക് കല്‍ക്കണ്ടത്തോടൊപ്പം ചേര്‍ത്ത് കഴിച്ചാല്‍ ഈ പ്രശ്‌നത്തില്‍ നിന്ന് ആശ്വാസം ലഭിക്കും.

ശബ്ദമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ഇതേ രീതി പിന്തുടരാം. ഗ്രീന്‍ടീയില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കഴിച്ചാല്‍ ജലദോഷത്തിന് ശമനമുണ്ടാകും. രോഗപ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും.ദഹനപ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി രാത്രിയില്‍ ഭക്ഷണശേഷം കല്‍ക്കണ്ടം കഴിക്കുന്നത് നല്ലതാണ്. 

കല്‍ക്കണ്ടത്തോടൊപ്പം പെരുഞ്ചീരകവും ചേര്‍ത്താല്‍ ദഹനക്കേട് ഒഴിവാക്കാം. അതുപോലെ തന്നെ ഭക്ഷണശേഷമുളള മന്ദത മാറ്റാനും ഊര്‍ജം വര്‍ധിപ്പിക്കാനും ഇതിന് കഴിയും. വായിലെ ദുര്‍ഗന്ധം അകറ്റാനും പെരുഞ്ചീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

ഹീമോഗ്ലോബിന്റെ അളവ് കുറവുള്ളവര്‍ക്ക് കല്‍ക്കണ്ടം കഴിക്കുന്നതിലൂടെ വിളര്‍ച്ച, മങ്ങിയ ത്വക്ക്, തലകറക്കം, ക്ഷീണം, ബലഹീനത എന്നിവയ്ക്ക് പരിഹാരമാകും. കല്‍ക്കണ്ടം ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. ശരീരത്തിലെ രക്തചംക്രമണം പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.

കണ്ണുകളുടെ ആരോഗ്യത്തിനും കല്‍ക്കണ്ടം ഏറെ നല്ലതാണ്. തിമിരം മാറ്റി കാഴ്ച മെച്ചപ്പെടുത്താനായി ഇതുപയോഗിക്കാം.അതുപോലെ ഭക്ഷണശേഷം കല്‍ക്കണ്ടത്തിന്റെ വെളളം കുടിയ്ക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും. കയ്പുളള മരുന്നുകള്‍ കഴിക്കാന്‍ പൊതുവെ കുട്ടികള്‍ മടി കാട്ടാറുണ്ട് അപ്പോള്‍ കല്‍ക്കണ്ടം ചേര്‍ത്ത് മരുന്നുകള്‍ നല്‍കാവുന്നതാണ്.

English Summary: do you know the health benefits of sugar candy

Like this article?

Hey! I am Soorya Suresh. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds