1. Health & Herbs

ആർത്രൈറ്റിസ് വേദന കുറയ്ക്കാൻ സഹായിക്കുന്ന 5 ഔഷധങ്ങൾ...

ഇന്ത്യയിലെ 180 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് സന്ധിവാതം. ശരീരത്തിലെ സന്ധി വേദന കുറയ്ക്കാനും, അതോടൊപ്പം വേദന നിയന്ത്രിക്കാനും സഹായിക്കുന്ന ചില പച്ചമരുന്നുകളുണ്ട്. ദിനചര്യയിൽ ഒരു ചെറിയ വ്യായാമം ചേർക്കുന്നതിനു പുറമേ, ഭക്ഷണത്തിലെ ഈ മാറ്റങ്ങൾ ശരീരത്തിലെ വീക്കം കുറയ്ക്കും.

Raveena M Prakash
Five medicines which used to lowers the Arthritis Pain
Five medicines which used to lowers the Arthritis Pain

ശരീരത്തിലെ സന്ധി വേദന കുറയ്ക്കാനും, അതോടൊപ്പം അതിയായ വേദന നിയന്ത്രിക്കാനും സഹായിക്കുന്ന ചില പച്ചമരുന്നുകളുണ്ട്. ദിനചര്യയിൽ ഒരു ചെറിയ വ്യായാമം ചേർക്കുന്നതിനു പുറമേ, ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ശരീരത്തിലെ വീക്കങ്ങൾ വരുന്നത് കുറയ്ക്കും. ശൈത്യകാലത്ത്, സന്ധിവാത രോഗികൾക്ക് അവരുടെ സന്ധികളിൽ വലിയ വേദന അനുഭവപ്പെടുന്നു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന, സന്ധികളിൽ വീക്കം, അല്ലെങ്കിൽ കാഠിന്യം എന്നിവ മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് ആർത്രൈറ്റിസ്.

ആർത്രൈറ്റിസിന്റെ വേദന കുറയ്ക്കാനും, ഈ രോഗം വരാതെ നിയന്ത്രിക്കാനും സഹായിക്കുന്ന ചില ഔഷധസസ്യങ്ങളുണ്ട്. 

ഇന്ത്യയിലെ 180 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് സന്ധിവാതം. കഠിനമായ സന്ധി വേദനയും, അതുമായി ബന്ധപ്പെട്ട സന്ധിവാതത്തിന്റെ രണ്ട് പ്രധാന തരത്തിൽ ആർത്രൈറ്റിസ് വേദന നിലവിലുണ്ട്. അതിൽ ഒന്ന് ഓസ്റ്റിയോ ആർത്രൈറ്റിസ് (OA), റൂമറ്റോയ്ഡ് ആർത്രൈറ്റിസ് (RA) എന്നിങ്ങനെ അറിയപ്പെടുന്നു. ആർത്രൈറ്റിസിനൊപ്പം ജീവിക്കുന്നതും, സന്ധികളിലെ വീക്കവും വേദനയും സഹിക്കുന്നതും വളരെ എളുപ്പമല്ല. ചലന നിയന്ത്രണവും അസഹനീയമായ വേദനയും, സന്ധിവാത രോഗികൾക്ക് ദൈനംദിന ജോലികൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടാക്കും. ഭാഗ്യവശാൽ, ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് വീക്കം ഗണ്യമായി കുറയ്ക്കുകയും രോഗം കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. 

ആർത്രൈറ്റിസ് രോഗിക്ക് വേദനയിൽ നിന്ന് ആശ്വാസം നൽകുന്ന അഞ്ച് ഔഷധങ്ങൾ താഴെ കൊടുക്കുന്നു:

കറ്റാർ വാഴ:

ഇതിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ആർത്രൈറ്റിസ് വേദന ഒഴിവാക്കാൻ സഹായിക്കുന്ന ആന്ത്രാക്വിനോണുകൾ കറ്റാർ വാഴയുടെ ജെല്ലിൽ അടങ്ങിയിട്ടുണ്ട്.

മഞ്ഞൾ: 

മഞ്ഞളിലടങ്ങിയ പ്രധാന ഘടകമായ കുർക്കുമിനു ആന്റി- ഇൻഫ്ളമേറ്ററി ഗുണങ്ങളുണ്ട്.

കാശിത്തുമ്പ (Thyme):

കാശിത്തുമ്പയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ഇഞ്ചി (Ginger):

ഇഞ്ചിയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇതിൽ ല്യൂക്കോട്രിയൻസ് എന്ന കോശജ്വലന തന്മാത്രകളെ അടിച്ചമർത്താനും വേദനയ്ക്കും വീക്കത്തിനും കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിനുകളെ സമന്വയിപ്പിക്കാനുള്ള കഴിവുകൾ അടങ്ങിയിരിക്കുന്നു.

വെളുത്തുള്ളി:

ഒരുപാട് ഔഷധ ഗുണമുള്ള വെളുത്തുള്ളിയിൽ ഡയലിൽ ഡിസൾഫൈഡ് അടങ്ങിയിട്ടുണ്ട്, ഇത് പ്രോ-ഇൻഫ്ലമേറ്ററി സൈറ്റോകൈനുകളുടെ പ്രഭാവം കുറയ്ക്കുന്നു.

ആർത്രൈറ്റിസിന്റെ വേദന മാറാൻ വേദനസംഹാരികൾ കഴിക്കുന്നത്, വൃക്കകളെ ബാധിക്കുന്നു. അതിനാൽ ഇതിന്റെ വേദന അനുഭവിക്കുന്നവർക്ക് ആശ്വാസത്തിനായി ധാരാളം വേദനസംഹാരികൾ കഴിക്കേണ്ടതില്ല, അതിനു പകരം ഈ ഔഷധങ്ങൾ ഭക്ഷണത്തിലോ, പച്ചയായോ കഴിക്കാവുന്നതാണ്, കഴിക്കുന്നതിനു മുൻപ് എത്ര അളവിൽ കഴിക്കണം എന്നുള്ളത് ഒരു ആയുർവേദ വിദഗ്ധരുമായി സംസാരിക്കേണ്ടതുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മുരിങ്ങ കഴിക്കുന്നത് കണ്ണിനു മാത്രമല്ല, ആരോഗ്യത്തിനു ഉത്തമം...

English Summary: Five medicines which used to lowers the Arthritis Pain

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds