1. Health & Herbs

Garbh sanskar: ഗർഭാവസ്ഥയിൽ നിന്ന് തന്നെ കുഞ്ഞിനെ മിടുക്കനാക്കാം..

കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയുടെ 80% ഗർഭപാത്രത്തിലാണ് സംഭവിക്കുന്നത്! കുഞ്ഞുങ്ങളിൽ ചില ഗുണങ്ങൾ സൃഷ്ടിക്കാൻ അമ്മമാർ മൂലം സാധിക്കും, ഒരു മനുഷ്യന്റെ ഡിഎൻഎ മാറ്റാൻ കഴിയുന്ന ഒരേയൊരു സമയം അത് ഗർഭപാത്രത്തിലാണ്, അമ്മമാരു വഴിയാണ് ഇത് നടക്കുന്നത്, അതിനാൽ തന്നെ ഗർഭാവസ്‌ഥയും, അമ്മയും ഈ കാര്യത്തിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു.

Raveena M Prakash
Garbh sanksar: train the mind, physical body and health of unborn child through some activities
Garbh sanksar: train the mind, physical body and health of unborn child through some activities

കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയുടെ 80% അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണ് സംഭവിക്കുന്നത്, ഈ സമയത്ത് കുഞ്ഞിന്റെയും ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾക്ക് അമ്മയുടെ സാമൂഹികവും ശാരീരികവും ആത്മീയവും മാനസികവുമായ പ്രവർത്തനങ്ങൾ ഗർഭസ്ഥാശിശുവിൽ വളരെ അധികം സ്വാധിനം ചെലുത്തുന്നു. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിൽ നാഡീ ബന്ധങ്ങൾ രൂപപ്പെടുന്നു. 

എന്താണ് ഗർഭ സംസ്‌കാരം?

ഗർഭ സംസ്‌കാരം എന്നാൽ ഗർഭസ്ഥ ശിശുവിന് വ്യക്തമായ പരിചരണത്തിലൂടെ ഉയർന്ന ശ്രദ്ധയും, മനസിന്‌ ബലവും ഒപ്പം തന്നെ ഗർഭസ്ഥശിശുവിലേക്ക് ഉയർന്ന അളവിൽ ഓക്‌സിജൻ എത്തിക്കുകയും, അതോടൊപ്പം
ഗർഭസ്ഥശിശുവിലേക്ക് ഹാപ്പി ഹോർമോൺ എത്തിക്കുകയും ഇത് ലക്‌ഷ്യം വെക്കുന്നു. ഗർഭപാത്രത്തിലായിരിക്കുമ്പോൾ തന്നെ കുഞ്ഞിന് മനസ്സും ഇന്ദ്രിയങ്ങളും വളർത്താനുള്ള അനന്തമായ ശേഷിയുണ്ടെന്ന് ശാസ്ത്രീയ ഗവേഷണത്തിൽ വെളിപ്പെട്ട കാര്യമാണ്.

ഗർഭ സംസ്‌കാർ എങ്ങനെയാണ് പരിശീലിക്കേണ്ടത്?

മനസിനെ ശാന്തമാക്കുന്ന സംഗീതം കേൾക്കുന്നതും, നല്ല ബുക്കുകൾ വായിക്കുകയോ ചെയ്യുന്നത് കുഞ്ഞിന് നല്ല ഗുണങ്ങൾ സ്വീകരിക്കാൻ സാധിക്കുന്നു. അമ്മയുടെ നല്ല ചിന്തകളും, ആസ്വാദ്യകരമായ ഗാനങ്ങൾ കേൾക്കുന്നതും, നല്ല പ്രവർത്തികളുടെ കഥകൾ വായിക്കുന്നതും എല്ലാം കുഞ്ഞുങ്ങളെ നല്ല രീതിയിൽ സ്വാധിനിക്കുന്നു. കുഞ്ഞുങ്ങളിൽ ചില ഗുണങ്ങൾ സൃഷ്ടിക്കാൻ അമ്മമാർ മൂലം സാധിക്കും, ഗർഭപാത്രത്തിൽ തന്നെ മനുഷ്യന്റെ മനസ്സിനെ രൂപപ്പെടുത്താനുള്ള ശക്തി സ്ത്രീകൾക്കുണ്ട്. ഒരു മനുഷ്യന്റെ ഡിഎൻഎ(DNA) മാറ്റാൻ കഴിയുന്ന ഒരേയൊരു സമയം അത് ഗർഭപാത്രത്തിലാണ്, അമ്മമാരു വഴിയാണ് ഇത് നടക്കുന്നത്, അതിനാൽ തന്നെ ഗർഭാവസ്‌ഥയും, അമ്മയും ഈ കാര്യത്തിൽ വളരെ പ്രധാന പങ്ക് വഹിക്കുന്നു.

ഗർഭസ്ഥ ശിശുവിനെ ബാധിക്കുന്ന ചില അമ്മയുടെ കാര്യങ്ങൾ

1. ശരിയായ ഭക്ഷണക്രമം

2. ഓക്സിജൻ സാച്ചുറേഷൻ

3. സമ്മർദ്ദവും ഉത്കണ്ഠയും

4. മാനസിക പ്രവർത്തനങ്ങൾ

5. കായിക വൃത്തി

ഗർഭിണികൾക്കുള്ള ഗർഭ സംസ്‌കാര പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

ഗർഭിണിയായ സ്ത്രീ, വൈകാരികമായും മാനസികമായും ശാരീരികമായും ആത്മീയമായും ആരോഗ്യമുള്ളവളായിരിക്കണമെന്ന് ഗർഭ് സംസ്‌കർ ഉപദേശിക്കുന്നു. ചില ജീവിതശൈലി മാറ്റങ്ങളിലൂടെ മനസ്സിനെയും ശരീരത്തെയും പരിവർത്തനം ചെയ്യാൻ സാധിക്കും. 

ശാന്തമായ സംഗീതത്തോടൊപ്പം വിശ്രമിക്കുന്നത് കുഞ്ഞിന് നല്ലതാണ്.

തുടക്കത്തിൽ, കുഞ്ഞിന് ഇത് കേൾക്കാൻ കഴിയില്ല, എന്നാൽ ശാന്തമായ സംഗീതത്തോടൊപ്പം പുറത്തുവിടുന്ന അമ്മയുടെ നല്ല ഹോർമോണുകളിൽ നിന്നുള്ള പ്രയോജനം, നേടാനുള്ള കഴിവ് കുഞ്ഞിൽ വളരാൻ തുടങ്ങുന്നു. ക്ലാസിക്കൽ സംഗീതം, സൗമ്യമായ ഗാനങ്ങൾ, സന്തോഷത്തെ പ്രചോദിപ്പിക്കുന്ന നല്ല മെലഡികൾ എന്നിവയെല്ലാം കുഞ്ഞിന് കേൾക്കാനായി തിരഞ്ഞെടുക്കാം. മൂന്നാമത്തെ മാസത്തിൽ കുഞ്ഞ് കേൾക്കുന്നു, അതിനാൽ നല്ല സംഗീതം തിരഞ്ഞെടുക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. 

ഗർഭകാല ധ്യാനം

ഗർഭാവസ്ഥയുടെ സമ്മർദ്ദം, അനാവശ്യ ഉപദേശങ്ങൾ, ദൈനംദിന സമ്മർദ്ദം തുടങ്ങിയവ മനസിൽ ദേഷ്യവും പ്രകോപിപ്പിക്കുന്നതുമായ ചിന്തകളാൽ വന്ന് നിറയാൻ സാധ്യതയുണ്ട്. അവ കുഞ്ഞിന് വളരെ ദോഷകരമാണ്. ഇത് ഗർഭാശയ അണുബാധ, കുറഞ്ഞ ഭാരം, അകാല പ്രസവം എന്നിവയ്ക്ക് കാരണമാകും. ദീർഘകാലാടിസ്ഥാനത്തിലുള്ള ശിശുക്കൾക്ക് പിന്നീട് വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങൾ, വികസന കാലതാമസം, പഠനവൈകല്യങ്ങൾ, ശിശുമരണനിരക്ക് എന്നിവയുൾപ്പെടെ നിരവധി സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗർഭാശയത്തിൽ സമ്മർദ്ദം അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ മാനസിക സമ്മർദ്ദം അകറ്റാനും, മനസിനെ ശാന്തമാക്കാനും പതിവ് ധ്യാനം ചെയ്യുന്നത് വലിയ രീതിയിൽ കുഞ്ഞിനെ സഹായിക്കുന്നു. 

ഗർഭസ്ഥ ശിശുവിനോട് സംസാരിക്കാം

ഗർഭസ്ഥ ശിശുവിന് ഗർഭധാരണം മുതൽ മനസ്സുമായി ബന്ധമുണ്ടെന്ന് ആയുർവേദം പറയുന്നു. അമ്മയുടെ ചിന്തകൾക്ക് പിന്നിലെ വികാരങ്ങളും ചിന്തകളും അവന് അല്ലെങ്കിൽ അവൾക്ക് മനസ്സിലാക്കാൻ കഴിയും. അതിനാൽ അമ്മയ്ക്ക് ആദ്യ മാസം മുതൽ തന്നെ കുട്ടിയുമായി ആശയവിനിമയം നടത്താൻ ശ്രമിക്കണം. ഗർഭസ്ഥ ശിശുവിന് 20-ാം ആഴ്ച മുതൽ കേൾക്കാൻ സാധിക്കും. 25-ാം ആഴ്ചയോടെ, ഓഡിറ്ററി സിസ്റ്റം പൂർണ്ണമായും പ്രവർത്തനക്ഷമമാകും. അതിനാൽ, ഗർഭത്തിൻറെ അഞ്ചാം മാസത്തോടെ, ശിശുവിന് അമ്മയുടെ ശബ്ദം കേൾക്കാൻ കഴിയും, മാത്രമല്ല വർദ്ധിച്ച ചലനങ്ങളോട് പ്രതികരിക്കാനും കഴിയും. അതിനാൽ ഉദരത്തിലുള്ള കുഞ്ഞിനോട് സംസാരിക്കുകയോ പാടുകയോ വായിക്കുകയോ ചെയ്യുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: Ice cream: ദിവസവും ഒരു ബൗൾ ഐസ് ക്രീം കഴിക്കൂ, മനസു നിറയുന്നതോടൊപ്പം സ്ട്രെസും കുറയ്ക്കാം..

English Summary: Garbh sanksar: train the mind, physical body and health of unborn child through some activities

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters